ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ പ്രശ്നമുള്ള ഒന്നാണ് ലോ ബിപിയും. രക്തസമ്മർദ്ദം കുറയുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം തടസ്സപ്പെടുത്തുന്നു. ലോ ബിപി ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.

തലകറക്കം, ക്ഷീണം, ഉന്മേഷക്കുറവ് എന്നിവയാണ് ലോ ബിപിയുടെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ. രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. 

കുറഞ്ഞ രക്തസമ്മർദ്ദം തലച്ചോറിലേക്കും ഹൃദയത്തിലേക്കും മറ്റ് സുപ്രധാന അവയവങ്ങളിലേക്കുമുള്ള രക്തയോട്ടം കുറയ്ക്കുന്നു.  മങ്ങിയ കാഴ്ച, ഛർദി എന്നിവയ്ക്കും കാരണമാകും. കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

 

 

ഒന്ന്...

ലോ ബിപി പ്രശ്നമുള്ളവർ ഒരു ഗ്ലാസ് വെള്ളത്തിൽ അര ടീസ്പൂൺ ഉപ്പിട്ട് നന്നായി ഇളക്കിയ ശേഷം കുടിക്കുക. ബിപി കുറയുമ്പോൾ അത് ശരിയായ അളവിലെത്തിക്കാൻ ഇത് സഹായിക്കും. " രക്തസമ്മർദ്ദം കുറവുള്ളവർ ആവശ്യത്തിന് ഉപ്പുള്ള ഭക്ഷണങ്ങൾ കഴിക്കണം. ഉപ്പ് പൂർണമായും ഒഴിവാക്കുന്നത് അപകടകരമാണ് " ‌- ദില്ലിയിലെ മാക്സ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഫാമിലി ഫിസിഷ്യൻ ഡോ. ഗീത പ്രകാശ് പറയുന്നു. 

രണ്ട്...

നാലോ അഞ്ചോ തുളസിയില ചവച്ചു തിന്നുന്നത് ലോ ബിപി യുടെ ലക്ഷണങ്ങളെ കുറയ്ക്കും. തുളസിയിലയിൽ പൊട്ടാസ്യം, മഗ്നീഷ്യം, ജീവകം സി ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം നിയന്ത്രിക്കും. തുളസിയിലയ്ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.

 

 

മൂന്ന്...

കഫീൻ അടങ്ങിയ കാപ്പി, ചായ ഇവയെല്ലാം കഴിക്കുന്നത് ഹൃദയമിടിപ്പ്, രക്തസമ്മർദം ഇവയെല്ലാം കൂട്ടും. മധുരമിടാതെ ഇവ കുടിക്കുന്നതാണ് ലോ ബിപിക്ക് നല്ലത്. രക്തസമ്മർ‌ദ്ദം ശരിയായ നിലയിലെത്തിക്കാൻ കാപ്പി സഹായിക്കും. 

നാല്...

ഒരു പിടി ബദാം രാത്രി വെള്ളത്തിലിട്ട് വയ്ക്കുക. രാവിലെ തൊലി കളഞ്ഞ ശേഷം പാലിൽ ചേർത്ത് കുടിക്കുക. കുറഞ്ഞ രക്തസമ്മർദ്ദത്തിന് മികച്ചൊരു പ്രതിവിധിയാണ് ഇത്. 

 

 

അഞ്ച്...

ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഉണക്കമുന്തിരി രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ലോ ബിപി നിങ്ങൾക്കുണ്ടെങ്കിൽ കുറച്ച് ഉണക്കമുന്തിരി വെള്ളത്തിലിടുക. ഒരു രാത്രി കുതിർത്തശേഷം രാവിലെ തിളപ്പിച്ച പാലി‍ൽ ചേർത്ത് കുടിക്കാവുന്നതാണ്.

ഉണക്കമുന്തിരിക്ക് ഉയർന്ന ജി.ഐ (glucose index) ഉള്ളതിനാൽ പ്രമേഹരോഗികൾ ഇത് ഒഴിവാക്കണമെന്ന് ഡോ. ഗീത പറഞ്ഞു. (' ഗ്ലൈസെമിക് സൂചിക' എന്നത് ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കാനുള്ള ശേഷിക്ക് ആനുപാതികമായിട്ടുള്ള റാങ്കിങ് ആണ്).

മൂട്ടശല്യം - എങ്ങനെ കണ്ടെത്താം? എങ്ങനെ ഒഴിപ്പിക്കാം? അറിയേണ്ടതെല്ലാം..