Asianet News MalayalamAsianet News Malayalam

'ഭക്ഷണം പാഴാക്കരുതേ...'; ഇന്ന് ലോക ഭക്ഷ്യസുരക്ഷ ദിനം

വിശപ്പിന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദയനീയമുഖം ലോകത്തിനുമുന്നിൽ കൊണ്ടുവരുക, ഭക്ഷ്യപ്രതിസന്ധിക്കും വിശപ്പിനുമെതിരായ പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, അന്തർദേശീയതലത്തിൽ കാർഷിക വളർച്ചയ്ക്ക് പ്രാധാന്യവും പ്രോത്സാഹനവും നൽകുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ. 

importance of world Food Safety Day
Author
Trivandrum, First Published Jun 7, 2021, 8:46 AM IST

ഇന്ന് ജൂൺ ഏഴ്. ലോക ഭക്ഷ്യ സുരക്ഷ ദിനം. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഭക്ഷ്യദിനം.

വിശപ്പിന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദയനീയമുഖം ലോകത്തിനുമുന്നിൽ കൊണ്ടുവരുക, ഭക്ഷ്യപ്രതിസന്ധിക്കും വിശപ്പിനുമെതിരായ പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, അന്തർദേശീയതലത്തിൽ കാർഷിക വളർച്ചയ്ക്ക് പ്രാധാന്യവും പ്രോത്സാഹനവും നൽകുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ. 

ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക ഓർഗനൈസേഷനും (എഫ്എഒഒ) സംയുക്തമായി അംഗരാജ്യങ്ങളുമായും മറ്റ് പ്രസക്തമായ സംഘടനകളുമായും സഹകരിച്ച് ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിച്ച് വരുന്നു. 'ഇന്ന് സുരക്ഷിതമായ ഭക്ഷണം കഴിക്കൂ, ആരോഗ്യകരമായ നാളെയ്ക്കായി' എന്നതാണ് ഈ വർഷത്തെ ലോക ഭക്ഷ്യദിനത്തിലെ ആശയം.

സുരക്ഷിതമല്ലാത്ത ഭക്ഷണം മനുഷ്യന്റെ ആരോഗ്യത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാകുന്നു. ഇത് ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും, സംഘർഷം ബാധിച്ച ജനസംഖ്യയെയും കുടിയേറ്റക്കാരെയും അനുപാതമില്ലാതെ ബാധിക്കുന്നു.

രാത്രിയില്‍ അമിതമായി സ്‌നാക്‌സ് കഴിക്കുന്ന ശീലമുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക...

Follow Us:
Download App:
  • android
  • ios