മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം നിലനിർത്തുന്നതിന് വിവിധ അവശ്യ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് നിർണായകമാണെന്ന് വദഗ്ധർ പറയുന്നു.
ചർമത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും വിപണിയിൽ കിട്ടുന്ന ക്രീമുകൾ ഫേസ് പാക്കുകളും മാത്രം പോരാ. മറിച്ച് ആരോഗ്യപ്രദമായ ഭക്ഷണവും കൂടി കഴിക്കണമെന്ന് വിദഗ്ധർ പറയുന്നു. ശരിയായ പോഷകങ്ങൾ ശരിയായ സമയത്ത് ലഭിക്കേണ്ടത് ചർമത്തിന്റെ ആരോഗ്യത്തിന് അനിവാര്യമായ കാര്യമാണ്.
മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം നിലനിർത്തുന്നതിന് വിവിധ അവശ്യ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് നിർണായകമാണെന്ന് വദഗ്ധർ പറയുന്നു. ഒരു മോശം ഭക്ഷണക്രമം ചർമ്മത്തിന്റെ ഘടനാപരമായ സമഗ്രതയെയും ജൈവിക പ്രവർത്തനത്തെയും ബാധിക്കും. അതിനാൽ ചർമ്മത്തെ മെച്ചപ്പെടുത്താൻ അറിയപ്പെടുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് നിർണായകമാണ്.
ചർമ്മത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും നിലനിർത്തുന്നതിൽ വിറ്റാമിനുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇലാസ്തികത മെച്ചപ്പെടുത്തുന്നത് മുതൽ കറുത്ത പാടുകൾ നീക്കം ചെയ്യുന്നത് വരെ, നമുക്ക് എല്ലാത്തിനും വിറ്റാമിനുകൾ ആവശ്യമാണ്. അതിനാൽ നമ്മുടെ ഭക്ഷണത്തിൽ ഈ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം. ചർമ്മത്തിന്റെ തിളക്കത്തിനും ആരോഗ്യത്തിനും വേണ്ട പ്രധാനപ്പെട്ട ചില പോഷകങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
വിറ്റാമിൻ എ...
മിക്ക ആന്റി-ഏജിംഗ് ക്രീമുകളുടെയും ചികിത്സകളുടെയും സജീവ ഘടകമാണ് റെറ്റിനോൾ. വിറ്റാമിൻ എ കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഇത് ദൃഢവും യുവത്വമുള്ളതുമായ ചർമ്മം നൽകുന്നു.
വിറ്റാമിൻ സി...
ചർമ്മ സംരക്ഷണത്തിൽ വിറ്റാമിൻ സിക്ക് വളരെ പ്രാധാന്യമുണ്ട്. സെറം, ഫെയ്സ് പായ്ക്കുകൾ, മോയ്‌സ്ചുറൈസറുകൾ എന്നിവയിൽ ഇവ സർവസാധാരണമാണ്. കൊളാജൻ ചർമ്മത്തിന്റെ ഇലാസ്തികത, ജലാംശം, എന്നിവ സംരക്ഷിക്കാനും നേർത്ത വരകളും ചുളിവുകളും കുറയ്ക്കാനും സഹായിക്കുന്നു.
വിറ്റാമിൻ ഡി...
ചർമ്മത്തിൽ നിന്ന് സൂര്യപ്രകാശം ആഗിരണം ചെയ്തുകൊണ്ട് ശരീരം വിറ്റാമിൻ ഡി സമന്വയിപ്പിക്കുന്നു. വിറ്റാമിൻ ഡി ചർമ്മത്തിന്റെ ആരോഗ്യത്തിന് അവിഭാജ്യമാണ്. കാരണം ഇത് പുതിയ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്നു. വിറ്റാമിൻ ഡി സോറിയാസിസിന് നല്ലൊരു ചികിത്സയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
വിറ്റാമിൻ ഇ...
വിറ്റാമിൻ ഇ ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്. ഇത് ചർമ്മത്തിലെ യുവി കേടുപാടുകൾ കുറയ്ക്കുന്നതിന് ഫലപ്രദമാണ്. വിറ്റാമിൻ ഇ ചർമ്മത്തെ പോഷിപ്പിക്കാനും സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിൻ ഇ ഒരു കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ്. ഇതൊരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലുടനീളമുള്ള കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ കെ...
ശരീരത്തിൽ, കൊളാജൻ സംരക്ഷണത്തിന് വിറ്റാമിൻ കെ സഹായിക്കുന്നു. അതിനാൽ, ചുളിവുകളും നേർത്ത വരകളും ചർമ്മത്തിൽ പ്രത്യക്ഷപ്പെടില്ല. കാരണം അവയ്ക്ക് ഇലാസ്തികത നിലനിർത്താൻ കഴിയും. വൈറ്റമിൻ കെയ്ക്ക് പ്രായമാകുന്നത് തടയുന്ന ഗുണങ്ങളുണ്ട്.
ക്യാൻസർ ; ശരീരം മുന്‍കൂട്ടി കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
