ആന്‍റി-ഓക്സിഡന്‍റ്സ് നമ്മുടെ ക്ഷീണമകറ്റുന്നതിനും പേശീവേദന- സന്ധിവേദന എന്നിവയകറ്റുന്നതിനും ചര്‍മ്മം ആരോഗ്യമുള്ളതാക്കി തീര്‍ക്കുന്നതിനുമെല്ലാം സഹായകമാണ്.

നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയില്‍ ചിലതൊക്കെ നിസാരമായിരിക്കാം. എന്നാല്‍ മറ്റ് ചിലത് അങ്ങനെ ആയിരിക്കില്ല. സമയബന്ധിതമായി പരിശോധിച്ചെങ്കില്‍ മാത്രമേ പലപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ വിരല്‍ചൂണ്ടുന്ന അസുഖങ്ങള്‍ കണ്ടെത്താനും പരിഹാരം കാണാനും സാധിക്കൂ. 

ഇത്തരത്തില്‍ നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളുടെ കൂട്ടത്തിലുള്‍പ്പെടുന്നതാണ് ക്ഷീണവും ശരീരവേദനയുമെല്ലാം. എന്നാല്‍ ഇവയ്ക്ക് പിറകിലും ചില സന്ദര്‍ഭങ്ങളിലെങ്കിലും ഗൗരവമുള്ള കാരണങ്ങളുണ്ടാകാം. 

എന്തായാലും ഇങ്ങനെ പതിവായി ക്ഷീണം, ശരീരവേദന എന്നിങ്ങനെയുള്ള പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് ഡയറ്റില്‍ വരുത്തിനോക്കാവുന്നൊരു മാറ്റത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ആന്‍റി-ഓക്സിഡന്‍റ്സ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുകയെന്നതാണ് ഈ മാറ്റം. 

ആന്‍റി-ഓക്സിഡന്‍റ്സ് നമ്മുടെ ക്ഷീണമകറ്റുന്നതിനും പേശീവേദന- സന്ധിവേദന എന്നിവയകറ്റുന്നതിനും ചര്‍മ്മം ആരോഗ്യമുള്ളതാക്കി തീര്‍ക്കുന്നതിനുമെല്ലാം സഹായകമാണ്. എന്തുകൊണ്ടാണ് ആന്‍റി- ഓക്സിഡന്‍റ്സ് നമുക്ക് ഗുണകരമാണെന്ന് പറയുന്നത് എന്നത് വിശദമായി മനസിലാക്കാം.

വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന്...

നമ്മുടെ ശരീരത്തില്‍ നിന്ന് അനാവശ്യമായ, അല്ലെങ്കില്‍ നമുക്ക് അപകടകരമായി വന്നേക്കാവുന്ന വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് ആന്‍റി-ഓക്സിഡന്‍റ്സ് നമ്മെ സഹായിക്കുന്നു. ഇത് ആകെ ആരോഗ്യത്തെ തന്നെ പോസിറ്റീവായി സ്വാധീനിക്കുന്നു. ഒപ്പം ചര്‍മ്മം കുറെക്കൂടി വൃത്തിയാകുന്നതിനും ഇത് കാരണമാകുന്നു. 

ഉന്മേഷത്തിന്...

ആന്‍റി-ഓക്സിഡന്‍റ്സ് അടങ്ങിയ ഭക്ഷണം അകത്തുചെല്ലുമ്പോള്‍ അത് നമുക്ക് ഉന്മേഷം പകരുന്നതായും പഠനങ്ങള്‍ പറയുന്നു. അതിനാല്‍ ക്ഷീണമകറ്റുന്നതിന് ഇവ ഏറെ സഹായകമെന്ന് പറയാം. 

ഹൃദയാരോഗ്യത്തിന്...

ആന്‍റി-ഓക്സിഡന്‍റ്സ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണ്. ഹൃദയസംബന്ധമായ അസുഖങ്ങളെ അകറ്റുന്നതിനും ഇത് സഹായിക്കുന്നു. 

ചര്‍മ്മത്തിനും മുടിക്കും...

സ്കിൻ- മുടി എന്നിവയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും ആന്‍റി-ഓക്സിഡന്‍റ്സ് ഏറെ സഹായകമാണ്. ചര്‍മ്മത്തിന്‍റെ കാര്യത്തിലാണെങ്കില്‍ വെയിലേല്‍പിക്കുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനാണ് ആന്‍റി-ഓക്സിഡന്‍റ്സ് കാര്യമായും സഹായകമാകുന്നത്. 

കാഴ്ചാശക്തി...

കാഴ്ചാശക്തി വര്‍ധിപ്പിക്കുന്നതിനും ആന്‍റി-ഓക്സിഡന്‍റ്സ് ഏറെ സഹായിക്കുന്നു. കണ്ണിനെ ബാധിക്കുന്ന പല അസുഖങ്ങളെയും പ്രതിരോധിക്കാനാണത്രേ പ്രധാനമായും ആന്‍റി-ഓക്സിഡന്‍റ്സ് സഹായിക്കുന്നത്. വൈറ്റമിൻ-സി, വൈറ്റമിൻ- ഇ എന്നിങ്ങനെയുള്ള വൈറ്റമിനുകളും ആന്‍റി-ഓക്സിഡന്‍റുകളായി പ്രവര്‍ത്തിക്കുന്നവയാണ്. ഇവയും കണ്ണുകളെ ബാധിക്കുന്ന പല ആരോഗ്യപ്രശ്നങ്ങളെയും പ്രതിരോധിക്കുന്നു. 

Also Read:- ഷുഗര്‍ കൂടുന്നത് തടയാൻ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മൂന്ന് പാനീയങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo