Asianet News MalayalamAsianet News Malayalam

കൊറോണ വൈറസ് തലച്ചോറിനെയും ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ​ഗവേഷകർ

തലച്ചോര്‍ വീക്കം, ബുദ്ധിഭ്രമം, വിഭ്രാന്തി എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ ന്യൂറോളജിക്കല്‍ സങ്കീര്‍ണതകള്‍ക്കും കാരണമാകുമെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ (UCL) ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു.

Increase in delirium, rare brain inflammation and stroke linked to COVID 19
Author
London, First Published Jul 9, 2020, 11:40 AM IST

കൊറോണ വൈറസ് തലച്ചോറിനെയും ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ​ഗവേഷകർ. കൊവിഡ് 19 അപൂർവ മസ്തിഷ്ക വീക്കത്തിന് കാരണമാകുമെന്ന് പഠനത്തിൽ പറയുന്നു. തലച്ചോര്‍ വീക്കം, ബുദ്ധിഭ്രമം, വിഭ്രാന്തി എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ ന്യൂറോളജിക്കല്‍ സങ്കീര്‍ണതകള്‍ക്കും കാരണമാകുമെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ (UCL) ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു.

 കൊവിഡ് ബാധിച്ച പല രോഗികളിലും ന്യൂറോളജിക്കൽ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു. ''പഠനത്തിൽ,  'എഡിഇഎം' (ADEM) എന്ന അപൂർവവും മാരകവുമായ ഒരു കോശജ്വലന രോഗത്തെ തിരിച്ചറിഞ്ഞു. ഈ കൊവിഡ് കാലത്ത് നിരവധി പേരിൽ ഈ രോ​ഗം കണ്ട് വരുന്നു ''- യു‌സി‌എൽ ക്വീൻ സ്ക്വയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിയിലെ ​ഗവേഷകനായ ഡോ. മൈക്കൽ സാൻഡി പറഞ്ഞു. 

' മസ്തിഷ്ക വീക്കം പോലുള്ള ന്യൂറോളജിക്കൽ അവസ്ഥകളുള്ള നിരവധി ആളുകളെ ഞങ്ങൾ തിരിച്ചറിഞ്ഞു, ഇത് എല്ലായ്പ്പോഴും ശ്വസന ലക്ഷണങ്ങളുടെ തീവ്രതയുമായി ബന്ധപ്പെടുന്നില്ല ' - ഡോ. മൈക്കൽ പറയുന്നു.

' കൊവിഡ് മഹാമാരിയുടെ തുടർച്ചയായി ഒരു മസ്തിഷ്കജ്വരബാധ കൂടി ലോകത്ത് പൊട്ടിപ്പുറപ്പെടുമോ എന്ന് ആശങ്കപ്പെടുന്നു. 1918 -ൽ പടർന്നുപിടിച്ച അതിമാരകമായ സ്പാനിഷ് ഫ്‌ളുവിന്‌ പിന്നാലെ 'എൻസഫലൈറ്റിസ് ലെതാർജിക്ക' (encephalitis lethargica) എന്ന പകർച്ചവ്യാധി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെട്ട അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ ആശങ്കകൾ പ്രസക്തമാകുന്നത് ' - ഡോ. മൈക്കൽ പറഞ്ഞു. 

' നാഷണൽ ഹോസ്പിറ്റൽ ഫോർ ന്യൂറോളജി ആൻഡ് ന്യൂറോ സർജറിയിൽ'  (National Hospital for Neurology and Neurosurgery ) ചികിത്സിച്ച 43 പേരുടെ (16-85 വയസ് പ്രായമുള്ള) ന്യൂറോളജിക്കൽ ലക്ഷണങ്ങളുടെ വിശദമായ വിവരങ്ങൾ പഠനം നൽകുന്നു. ഗവേഷകർ മസ്തിഷ്ക വീക്കം സംഭവിച്ച 12 കേസുകൾ തിരിച്ചറിഞ്ഞു. എട്ട് പേർക്ക് പക്ഷാഘാതം , എട്ട് പേർക്ക് നാഡി തകരാറുകളുള്ള കേസുകളും തിരിച്ചറിഞ്ഞു. 

'ബ്രെയിന്‍' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, മസ്തിഷ്‌ക വീക്കം സംഭവിച്ച ഒന്‍പത് രോഗികളില്‍ 'അക്യൂട്ട് ഡിസ്മിനേറ്റഡ് എന്‍സെഫലോമൈലൈറ്റിസ് ' (എഡിഎം) (acute disseminated encephalomyelitis) എന്ന അപൂര്‍വ രോഗാവസ്ഥ കണ്ടെത്തി. സാധാരണയായി കുട്ടികളില്‍ കാണപ്പെടുന്ന രോ​ഗമാണ് ഇത്. 

രക്തസമ്മർദ്ദ മരുന്നുകൾ വൻകുടൽ കാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനം...

Follow Us:
Download App:
  • android
  • ios