Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച ആദ്യ രണ്ട് ആഴ്ചകളില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി; പഠനം

'കൊവിഡിന് ശേഷമുള്ള ആദ്യ രണ്ടാഴ്ചകളിൽ അക്യൂട്ട് മയോകാര്‍ഡിനല്‍ ഇന്‍ഫ്രാക്ഷനും സ്ട്രോക്കും ഉണ്ടാകാനുള്ള സാധ്യത  മൂന്നിരട്ടിയാണെന്ന് ഞങ്ങൾ കണ്ടെത്തി...' - സ്വീഡനിലെ ഉമിയ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ ഓസ്വാൾഡോ ഫൊൻസെക്ക റോഡ്രിഗസ് പറഞ്ഞു.

Increased risk of heart attack, stroke in first two weeks following Covid Lancet study
Author
Trivandrum, First Published Aug 4, 2021, 2:45 PM IST

കൊവിഡ് ബാധിച്ച ആദ്യ രണ്ട് ആഴ്ചകളില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം. ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. രണ്ട് തരത്തില്‍ പഠനം നടത്തിയെങ്കിലും ഇരു പഠനങ്ങളുടെയും ഫലം കൊവിഡ് മൂലം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.

'കൊവിഡിന് ശേഷമുള്ള ആദ്യ രണ്ടാഴ്ചകളിൽ അക്യൂട്ട് മയോകാര്‍ഡിനല്‍ ഇന്‍ഫ്രാക്ഷനും സ്ട്രോക്കും ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് ഞങ്ങൾ കണ്ടെത്തി...' - സ്വീഡനിലെ ഉമിയ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ ഓസ്വാൾഡോ ഫൊൻസെക്ക റോഡ്രിഗസ് പറഞ്ഞു.

കൊവിഡ് 19 നെതിരെ പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടത് എത്ര പ്രധാനമാണെന്ന് ഞങ്ങളുടെ ഫലങ്ങൾ കാണിക്കുന്നു. പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത കൂടുതലുള്ള പ്രായമായവർ...- ഓസ്വാൾഡോ പറഞ്ഞു.

കൊവിഡ് കേസുകൾ കൂടുന്നു; വുഹാനിലെ മുഴുവന്‍ ജനങ്ങളെയും പരിശോധിക്കാനൊരുങ്ങി ചൈന

Follow Us:
Download App:
  • android
  • ios