കൊവിഡിന് എതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകരുടെ തന്നെ നൃത്തം മനസ്സിന് സന്തോഷം മാത്രമല്ല പ്രതീക്ഷ കൂടിയാണ് നല്‍കുന്നത്.  കൊവിഡിനെ നൃത്തം ചെയ്ത് വെല്ലുവിളിക്കുന്ന ഡോക്ടര്‍മാരുടെ വീഡിയോ ആണ് ഏറ്റവും ഒടുവില്‍ സോഷ്യല്‍  മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

കൊവിഡ് കാലത്തെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ മാര്‍ഗങ്ങള്‍ പലതും തേടുന്നവരുണ്ട്. മഹാമാരിയുടെ സമയത്ത് ഏറെ സമ്മര്‍ദം അനുഭവിക്കുന്നവരില്‍ ഒരുകൂട്ടര്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാണ്. ഇത്തരം സമ്മർദങ്ങളെ അതിജീവിക്കാനും രോഗികൾക്ക് സന്തോഷം പകരാനും ഡോക്ടര്‍മാര്‍ നൃത്തം ചെയ്യുന്ന വീഡിയോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

കൊവിഡിന് എതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകരുടെ തന്നെ നൃത്തം മനസ്സിന് സന്തോഷം മാത്രമല്ല പ്രതീക്ഷ കൂടിയാണ് നല്‍കുന്നത്. കൊവിഡിനെ നൃത്തം ചെയ്ത് വെല്ലുവിളിക്കുന്ന ഡോക്ടര്‍മാരുടെ വീഡിയോ ആണ് ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. രാജ്യത്തെ പല നഗരങ്ങളില്‍ നിന്നുള്ള 60 യുവ ഡോക്ടര്‍മാരാണ് യൂണിഫോമില്‍ സന്തോഷ നൃത്തം ചെയ്യുന്നത്. 

Also Read: ബോലെ ചൂഡിയാ... കൊവിഡ് രോഗികള്‍ക്കായി നൃത്തം ചെയ്ത് നഴ്‌സ്; ഹൃദയം തൊടുന്ന വീഡിയോ...

ബംഗളൂരു, ചെന്നൈ, പൂനെ, മുംബൈ തുടങ്ങി കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ വരെ ചുവടുവെയ്ക്കുന്നു. ഫാരല്‍ വില്യംസിന്‍റെ 'ഹാപ്പി' എന്ന ഗാനത്തിനൊപ്പമാണ് ഡോക്ടര്‍മാര്‍ ചുവടുവെച്ചത്. രാജ്യത്തിന്‍റെ വിവിധയിടങ്ങളിലുള്ള ആശുപത്രി മുറികളും തിയേറ്ററുകളും വീടുകളും നൃത്തപശ്ചാത്തലമായി. വീഡോയില്‍ ഡോക്ടര്‍ ദമ്പതിമാരെയും കാണാം.

View post on Instagram

അതുപോലെ തന്നെ, പാക്കിസ്ഥാനിൽ കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർ രോഗികൾക്കിടയിൽ നൃത്തം ചെയ്യുന്ന വീഡിയോയും പുറത്തുവന്നിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ തന്നെ വീഡിയോ പങ്കുവെച്ചിരുന്നു. 

Scroll to load tweet…