പ്രധാനമായും അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയാണ് രോഗം ബാധിച്ചിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. എകെഐ ബാധിച്ച കുട്ടികൾക്ക് കുടുംബം നൽകിയ എല്ലാ മരുന്നുകളും ആശുപത്രികൾ ശേഖരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഈ വർഷം ഇതുവരെ ഇന്തോനേഷ്യയിൽ 99 കുട്ടികൾ ഗുരുതര വൃക്കരോഗങ്ങൾ മൂലം മരിച്ചതായി റിപ്പോർട്ട്.
പനിയെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന പാരസെറ്റമോൾ സിറപ്പുമായി ബന്ധപ്പെട്ട എകെഐ (cute kidney injury) ബാധിതരായ 70 കുട്ടികളുടെ മരണം ഗാംബിയ സർക്കാർ അന്വേഷിക്കുന്നതിനിടെയാണ് മരണനിരക്ക് വർദ്ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ വ്യക്തമാക്കി.
മുൻകരുതലെന്ന നിലയിൽ എല്ലാ ആരോഗ്യ പ്രവർത്തകരോടും ദ്രാവക രൂപത്തിലുള്ള മരുന്നുകൾ നിർദേശിക്കരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് സഹ്രിൽ മൻസൂർ വാർത്താമ്മേളനത്തിൽ പറഞ്ഞു. കുട്ടികളിൽ 206 എകെഐ കേസുകൾ ഇന്തോനേഷ്യൻ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. 99 പേർ മരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് സിഹ്‌രിൽ ബുധനാഴ്ച പറഞ്ഞു.
ഒരു പ്രതിരോധ നടപടിയെന്ന നിലയിൽ ഞങ്ങളുടെ ഗവേഷണവും അന്വേഷണവും പൂർത്തിയാകുന്നതുവരെ ഏതെങ്കിലും ലിക്വിഡ് അല്ലെങ്കിൽ സിറപ്പ് മരുന്നുകൾ നിർദ്ദേശിക്കുന്നത് അല്ലെങ്കിൽ നൽകുന്നത് താൽക്കാലികമായി നിർത്താൻ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും എല്ലാ ആരോഗ്യ പ്രവർത്തകരോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികൾക്കിടയിലെ വൃക്കതകരാർ കേസുകൾ കൂടുന്നത് പരിശോധിക്കാൻ ഇന്തോനേഷ്യ ഒരു വിദഗ്ധ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. അതിൽ പ്രാദേശിക ആരോഗ്യ, ശിശുരോഗ വിഭാഗം ഉദ്യോഗസ്ഥരും ലോകാരോഗ്യ സംഘടനയുടെ (WHO) പ്രതിനിധികളും ഉൾപ്പെടുന്നു. ഗാംബിയയിലെ കേസുകൾ അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ധരുമായി കൂടിയാലോചന നടത്തി.
ഈ വർഷം ജനുവരി മുതലാണ് ഇന്തോനേഷ്യയിൽ വൃക്കരോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 65 ശതമാനം കേസുകളും ജക്കാർത്തയിലാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമായും അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയാണ് രോഗം ബാധിച്ചിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. എകെഐ ബാധിച്ച കുട്ടികൾക്ക് കുടുംബം നൽകിയ എല്ലാ മരുന്നുകളും ആശുപത്രികൾ ശേഖരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ കമ്പനിയുടെ മരുന്നുകളുടെ ഗുണമേന്മ പരിശോധന നടത്തിയതിൽ വ്യപകമായ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. നിലവാരമില്ലാത്തതും അണുബാധയുള്ളതുമായ കഫ് സിറപ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണ കാരണമെന്നാണ് നിഗമനം. അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ, എഥിലിൻ ഗ്ലൈകോൾ എന്നിവ കഫ് സിറപ്പിൽ കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
മരുന്ന് ഉത്പാദിപ്പിച്ച മെയിഡൻ ഫാർമസ്യൂട്ടിക്കൾസ് സ്ഥിതി ചെയ്യുന്ന ഹരിയാനയിലെ ഡ്രഗ്സ് കണ്ട്രോൾ അതോറിറ്റിയോടും വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകിയിരുന്നു. പീഡിയാട്രിക് വിഭാഗത്തിൽ ഉപയോഗിച്ച പ്രോമെത്താസിൻ ഓറൽ സൊലൂഷൻ, കോഫെക്സാമാലിൻ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നീ മരുന്നുകളിൽ അപകടകരമായി അളവിൽ കെമിക്കലുകൾ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ലോക ഓസ്റ്റിയോപൊറോസിസ് ദിനം ; അസ്ഥിക്ഷയത്തിന് പിന്നിലെ കാരണങ്ങൾ
