ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ശാസ്ത്ര പ്രചരണാര്‍ത്ഥം നില കൊള്ളുന്ന ഇന്‍ഫോക്ലിനികിന്‍റെ വെബ് പേജ് വരുന്നു.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ശാസ്ത്ര പ്രചരണാര്‍ത്ഥം നില കൊള്ളുന്ന ഇന്‍ഫോക്ലിനികിന്‍റെ വെബ് പേജ് വരുന്നു. ഈ ലോകാരോഗ്യ ദിനത്തില്‍ (ഏപ്രിൽ 7) ഇന്‍ഫോ ക്ലിനിക്കിന്റെ വെബ് പേജ്, യൂ ട്യൂബ് ചാനല്‍ എന്നിവ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും.
ആധുനികവൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന 30 ല്‍പ്പരം ഡോക്ടര്‍മാരുടെ ഈ കൂട്ടായ്മ 2016ലാണ് ഇന്‍ഫോക്ലിനിക് എന്ന ഫേസ് ബുക്ക് പേജ് ആരംഭിക്കുന്നത്. സാധാരണക്കാരെ വഴിതെറ്റിക്കുന്ന തെറ്റിധാരണാജനകമായ അനേകം വ്യാജ സന്ദേശങ്ങള്‍ ഉടലെടുക്കുന്നതും പ്രചരിക്കുന്നതും സോഷ്യല്‍ മീഡിയ മുഖേനയാണ് എന്നതിനാല്‍, ഉറവിടത്തില്‍ തന്നെ അത്തരം പ്രചാരണങ്ങളെ തടുക്കാനും, തെറ്റായ സന്ദേശങ്ങളുടെ പൊള്ളത്തരം വെളിച്ചത്ത് കൊണ്ടുവരുന്നതിനും, ശാസ്ത്രീയമായ ശരിയായ അറിവുകൾ പൊതുജനങ്ങള്‍ക്കായി പ്രദാനം ചെയ്യുന്നതും ഉദ്ദേശിച്ചു ആരംഭിച്ച ചെറിയ സംരംഭമാണ് ഇൻഫോ ക്ലിനിക്.
അശാസ്ത്രീയത പ്രചാരണങ്ങള്‍ക്കും വ്യാജ ചികിത്സകള്‍ക്കുമെതിരെ നില കൊള്ളുന്ന ഇന്‍ഫോ ക്ലിനിക് ഫേസ്ബുക്ക് പേജ് 71000 ത്തില്‍പ്പരം പേര്‍ ഫോളോ ചെയ്യുന്നു. പേജ് മുഖേന നാളിതു വരെ ആരോഗ്യ വിഷയ സംബന്ധമായ 250 ഓളം ലേഖനങ്ങള്‍, 27 വീഡിയോകള്‍ എന്നിവ പുറത്തു വന്നിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യമുള്ള ഡോക്ടര്‍മാര്‍ കൂട്ടായ പങ്കാളിത്തത്തോടെ ആധികാരികത ഉറപ്പു വരുത്തിയാണ് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.
ചികിത്സകരും പൊതു സമൂഹവും തമ്മിലുള്ള ബന്ധത്തിലെ അകല്‍ച്ച കുറയ്ക്കാന്‍ മുന്‍നിര്‍ത്തിയുള്ള ലേഖനങ്ങളും ആശയപ്രചാരണങ്ങളും ഇന്‍ഫോ ക്ലിനിക്കിന്റെ ഒരു ലക്ഷ്യമാണ്. സ്വന്തം കര്‍മ്മ മേഖലയില്‍ തിരക്കുള്ള ഒരു കൂട്ടം ഡോക്ടര്‍മാര്‍ സ്വമേധയാ ചെയ്യുന്ന ഒരു പ്രവര്‍ത്തിയാണ്, ആയതിനാല്‍ സമയപരിമിതി അനുവദിക്കും വിധം പേജിലൂടെ കമന്റുകള്‍ മുഖേന ജനങ്ങളുടെ പൊതുവായ സംശയങ്ങള്‍ നിവാരണം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. രോഗങ്ങള്‍ സംബന്ധമായ വ്യക്തിഗത ഉപദേശങ്ങളും ചികില്‍സാ നിര്‍ദ്ദേശങ്ങളും നല്‍കാറില്ല, ഓണ്‍ലൈന്‍ ചികില്‍സ പോലുള്ളവ ഇന്‍ഫോ ക്ലിനിക് പ്രോത്സാഹിപ്പിക്കുന്നില്ല.
വെബ് പേജിലേക്ക് കൂടി ഇന്‍ഫോ ക്ലിനിക് ലഭ്യമാവുമ്പോള്‍, വിജ്ഞാന കുതുകികള്‍ക്ക് മെച്ചപ്പെട്ട വായനാ അനുഭവം ആവുമത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടൊപ്പമെത്താനുള്ള പരിശ്രമഫലമായി യൂട്യൂബ് ചാനലും ഇന്‍ഫോ ക്ലിനിക് ഈ അവസരത്തില്‍ ആരംഭിക്കുകയാണ്.
ഇന്‍ഫോ ക്ലിനിക് ഫേസ്ബുക്ക് പേജ്: https://www.facebook.com/infoclinicindia
വെബ് പേജ്: https://infoclinic.in/
യൂ ട്യൂബ് ചാനല്‍: https://www.youtube.com/channel/UCAyFZ413Wyyl2bsH6_ZHpTw
ട്വിറ്റര്‍:https://twitter.com/infoclinicindia
