പെൺകുട്ടികൾക്ക് സുരക്ഷിതവും വിദ്യാസമ്പന്നവും ആരോഗ്യകരവുമായ ഒരു ജീവിതത്തിനുള്ള അവകാശമുണ്ട്. അവർ പക്വതയുള്ള സ്ത്രീകളായിരിക്കുമ്പോഴും സുരക്ഷിതരായിരിക്കുന്ന ചുറ്റുപാടുകൾ ഒരുക്കേണ്ടതുണ്ട്. ''നമ്മുടെ സമയം ഇപ്പോൾ-നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി" എന്നതാണ് ഈ വർഷത്തെ പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനത്തിന്റെ പ്രമേയം.
ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം. എല്ലാ വർഷവും ഒക്ടോബർ 11 ന് പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനം ആചരിക്കുന്നു. പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും പെൺകുട്ടികളുടെ ശാക്തീകരണത്തിനും അവരുടെ അവകാശങ്ങൾ നിറവേറ്റുന്നതിനും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയിൽ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പെൺകുട്ടികൾക്ക് സുരക്ഷിതവും വിദ്യാസമ്പന്നവും ആരോഗ്യകരവുമായ ഒരു ജീവിതത്തിനുള്ള അവകാശമുണ്ട്. അവർ പക്വതയുള്ള സ്ത്രീകളായിരിക്കുമ്പോഴും സുരക്ഷിതരായിരിക്കുന്ന ചുറ്റുപാടുകൾ ഒരുക്കേണ്ടതുണ്ട്. "നമ്മുടെ സമയം ഇപ്പോൾ-നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി" എന്നതാണ് ഈ വർഷത്തെ പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനത്തിന്റെ പ്രമേയം.
ലോകമെമ്പാടുമുള്ള പെൺകുട്ടികൾ അവരുടെ വിദ്യാഭ്യാസം, അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, എന്നിവയിൽ വെല്ലുവിളികൾ നേരിടുന്നത് തുടരുന്നു. യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (UNICEF) പെൺകുട്ടികളുടെ ശക്തിയും കഴിവും പ്രോത്സാഹിപ്പിക്കുന്നതിന് പരിപാടികൾ സംഘടിപ്പിക്കുന്നു.
പെൺകുട്ടികൾ അനുഭവിക്കുന്ന അസമത്വങ്ങൾ പരിഹരിക്കുന്നതിന്, വ്യവസായങ്ങളിലുടനീളമുള്ള പ്രധാന സ്ത്രീ സ്വാധീനം ചെലുത്തുന്നവരെ മാറ്റത്തിന്റെ മുഖമാക്കി മാറ്റുന്നതിനും പെൺകുട്ടികളെ ബാധിക്കുന്ന ഘടകങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനും അഭിസംബോധന ചെയ്യുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ സർക്കാർ ഉദ്യോഗസ്ഥരോടും നയരൂപീകരണക്കാരോടും പങ്കാളികളോടും യുഎൻ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസം, പോഷകാഹാരം, നിർബന്ധിത ശൈശവവിവാഹം, നിയമപരമായ അവകാശങ്ങൾ, മെഡിക്കൽ അവകാശങ്ങൾ തുടങ്ങിയ അന്തർദേശീയ തലത്തിൽ പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഈ ദിനം അവബോധം സൃഷ്ടിക്കുന്നു.
പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാനും പെൺകുട്ടികളുടെ ശാക്തീകരണം പ്രോത്സാഹിപ്പിക്കാനും അവരുടെ മനുഷ്യാവകാശങ്ങൾ നിറവേറ്റാനും ഈ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാ പെൺകുട്ടികൾക്കും മികച്ച വിദ്യാഭ്യാസവും മെച്ചപ്പെട്ടതും അന്തസ്സുള്ളതുമായ ജീവിതവും ലഭ്യമാക്കുക എന്ന പ്രതിഞ്ജയോടെയാണ് യുനെസ്‌കോ ഈ ദിവസം ആചരിക്കുന്നത്.
