ഗർഭകാലത്തെ ആദ്യ മൂന്നു മാസങ്ങളിൽ മാത്രമാണ് ശിവദ യോഗ ഉപേക്ഷിച്ചത്. അതിനു ശേഷം മുടങ്ങാതെ ചെയ്ത യോഗയാണ് തന്റെ ഗർഭകാലവും പ്രസവവും പ്രശ്നങ്ങളില്ലാതെ കടന്നു പോകാൻ സഹായിച്ചതെന്ന് ശിവദ പറയുന്നു.
മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ശിവദ (Shivada). ഫിറ്റ്നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന നടിമാരിലൊരാളാണ് ശിവദ. സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ഫിറ്റ്നസ് ടിപ്പുകൾ താരം പങ്കുവയ്ക്കാറുണ്ട്. ഈ യോഗ ദിനത്തിൽ യോഗ ചെയ്യുന്നതിന്റെ ചിത്രമാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
ദിവസവും ഒരു മണിക്കൂർ യോഗയ്ക്കായി മാറ്റിവയ്ക്കും. ആഹാരത്തിൽ കുറച്ചു നിയന്ത്രണമൊക്കെയുണ്ടെന്നേയുള്ളൂ. മധുരം അധികം കഴിക്കാറില്ല. രാത്രി 7 നു മുൻപ് ഡിന്നർ കഴിക്കും. നന്നായി വെള്ളം കുടിക്കും. ഇതൊക്കെയാണ് എന്റെ ഡയറ്റിങ് എന്നു പറയാം. എല്ലാവരും പറയുന്ന പോലെ അത്ര വലിയ ഡയറ്റൊന്നും പരീക്ഷിക്കുന്ന ആളല്ല ഞാൻ. യോഗയും ഡാൻസുമാണ് എന്റെ ശരീരം ഫിറ്റ് ആക്കി നിർത്തുന്നതെന്ന് അടുത്തിടെ ശിവദ പറഞ്ഞിരുന്നു.
ഗർഭകാലത്തെ ആദ്യ മൂന്നു മാസങ്ങളിൽ മാത്രമാണ് ശിവദ യോഗ ഉപേക്ഷിച്ചത്. അതിനു ശേഷം മുടങ്ങാതെ ചെയ്ത യോഗയാണ് തന്റെ ഗർഭകാലവും പ്രസവവും പ്രശ്നങ്ങളില്ലാതെ കടന്നു പോകാൻ സഹായിച്ചതെന്ന് ശിവദ പറയുന്നു.