Asianet News MalayalamAsianet News Malayalam

പ്രമേഹമുള്ളവർക്ക് ഡ്രാഗൺ ഫ്രൂട്ട് കഴിക്കാമോ?

ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തിൽ വൈറ്റമിൻ സി, ഇ കൂടാതെ ധാതുക്കളായ മഗ്നീഷ്യം, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഡ്രാഗൺ ഫ്രൂട്ട് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

is dragon fruit good for diabetes
Author
First Published Jan 26, 2023, 10:40 AM IST

ധാരാളം പോഷക ഗുണങ്ങളുള്ള പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തിൽ വൈറ്റമിൻ സി, ഇ കൂടാതെ ധാതുക്കളായ മഗ്നീഷ്യം, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഡ്രാഗൺ ഫ്രൂട്ട് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കാര്യമായ മാറ്റങ്ങളൊന്നും കാണിക്കാത്ത ടൈപ്പ് -2 പ്രമേഹമുള്ളവരേക്കാൾ പ്രീ-ഡയബറ്റിസ് കേസുകളിൽ മാർക്കറുകൾ കൂടുതൽ കൃത്യമാണെന്ന് പഠനങ്ങൾ തെളിയിച്ചു. ഈ പഴം പ്രമേഹരോഗികൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് വളരെ പോഷകഗുണമുള്ളതാണ്. 

ചില പഠനങ്ങൾ ഇത് പ്രമേഹ ചികിത്സയായി ഉപയോഗിക്കുന്നതും പരിഗണിക്കുന്നു. പാൻക്രിയാറ്റിക് ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും പൊണ്ണത്തടി അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഡ്രാഗൺ ഫ്രൂട്ട് പ്രമേഹ വിരുദ്ധ പ്രഭാവം ഉണ്ടാക്കുന്നുവെന്ന് മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ കണ്ടെത്തി. കുറഞ്ഞ ജിഐ സ്കോർ ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് ഈ പഴം കഴിക്കാം. ഇത് മതിയായ അളവിൽ കഴിക്കുന്നത് നല്ലതാണെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ വ്യക്തമാക്കുന്നു. 

ഡ്രാഗൺ ഫ്രൂട്ട് സാധാരണയായി വളരെ പോഷകഗുണമുള്ള ഒരു ഉഷ്ണമേഖലാ പഴമാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിന്, പ്രത്യേകിച്ച് പ്രീഡയബറ്റിക്സിന് ഇത് ധാരാളം ആരോഗ്യ​​ഗുണങ്ങൾ നൽകുന്നു. ചുവപ്പ്, വെള്ള, പിങ്ക്, മഞ്ഞ എന്നീ നിറങ്ങളിൽ ഡ്രാഗൺ ഫ്രൂട്ട് ലഭ്യമാണ്. കൂടാതെ, ഈ പഴത്തിന്റെ എല്ലാ നിറങ്ങളും പ്രീ-ഡയബറ്റിക്സിന് 
നല്ലതാണ്. കൂടാതെ ഇചിൽ അടങ്ങിയിരിക്കുന്ന നാരുകൾ ബവൽ മൂവ്മെന്റ്സ് മെച്ചപ്പെടുത്താനും സഹായിക്കും. 

സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമാണത്തിനും ഡ്രാഗൺ ഫ്രൂട്ട് ഉപയോഗിക്കുന്നു. കൂടാതെ പലതരം ജാം, ജ്യൂസ്, വൈൻ തുടങ്ങിയവയുണ്ടാക്കനും ഇവ ഉപയോഗിക്കുന്നു. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിട്ടുളളതുകൊണ്ടുതന്നെ മുഖസൗന്ദര്യം വർധിക്കാൻ ഇവ സഹായിക്കും. സൂര്യതാപം മൂലം കരിവാളിച്ച ത്വക്കിന് ഇവ കഴിക്കുന്നത് വളരെ നല്ലതാണ്. മുഖം മിനുസപ്പെടുകയും തിളങ്ങുകയും ചെയ്യും. 

മുന്തിരി നിസാരക്കാരനല്ല ; അറിയം ഈ ഗുണങ്ങള്‍

 

Follow Us:
Download App:
  • android
  • ios