ദിവസവും രാവിലെ കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു.
രാവിലെ ഒരു കപ്പ് കാപ്പി കുടിച്ചില്ലെങ്കിൽ ചിലർക്ക് ബുദ്ധിമുട്ടാണ്. എന്നാൽ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഈ ശീലം ശരിക്കും ആരോഗ്യത്തിന് നല്ലതാണോ. എന്നാൽ ദിവസവും രാവിലെ കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. ഈ ഗുണങ്ങൾ അറിഞ്ഞിരിക്കണം.
1. കരളിന്റെ ആരോഗ്യത്തിന് മികച്ചത്
കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച പാനീയങ്ങളിലൊന്നാണ് കാപ്പി. പതിവായി കാപ്പി കുടിക്കുന്നവരിൽ ലിവർ സിറോസിസ് വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
2. ലിവർ എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്തുന്നു
എല്ലാ ദിവസവും രാവിലെ കാപ്പി കുടിക്കുന്നത് കരൾ എൻസൈമുകളുടെ അളവ് ശരിയായ രീതിയിൽ നിലനിർത്താൻ സഹായിക്കും. ശരീരത്തിലെ മെറ്റബോളിസം, വിഷാംശം പുറന്തള്ളൽ, ദഹനം എന്നിവയ്ക്ക് ഈ എൻസൈമുകൾ ആവശ്യമാണ്.
3. ഫാറ്റി ലിവറിനെതിരെ പോരാടുന്നു
ഇന്ന് മൂന്നിലൊരാൾക്ക് ഫാറ്റി ലിവർ രോഗം കണ്ടുവരുന്നുണ്ട്. ഫാറ്റി ലിവറിനെതിരെ പോരാടാൻ ദിവസവും രാവിലെ കാപ്പി കുടിക്കുന്നത് ഗുണകരമാണ്.
4. ഡീകാഫ് കാപ്പിയും ആരോഗ്യപ്രദം
കാപ്പിയുടെ ഗുണങ്ങൾ അതിലടങ്ങിയിരിക്കുന്ന കഫീനിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. കഫീൻ അടങ്ങിയ സാധാരണ കാപ്പിയും കഫീൻ നീക്കം ചെയ്ത ഡീകാഫ് കാപ്പിയും ഒരുപോലെ കരളിന് ഗുണം ചെയ്യും.


