ഉറങ്ങുന്നതിന് മുൻപ് മേക്കപ്പ് നിർബന്ധമായും നീക്കം ചെയ്യണം. കാരണം, മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത് ചർമ്മത്തിലെ സുഷിരങ്ങൾ അടയുന്നതിനും മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് കിരൺ വേദ് പറയുന്നു.

ദിവസവും കണ്ണിൽ മേക്കപ്പ് ചെയ്യുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തെ ബാധിക്കാമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദിവസവും മേക്കപ്പ് ഉപയോഗിക്കുന്നത് എല്ലായ്പ്പോഴും എണ്ണ ഗ്രന്ഥികൾ അടഞ്ഞുപോകാൻ കാരണമാകില്ലെങ്കിലും കൺപീലികളുടെ വരയോട് വളരെ അടുത്ത് പുരട്ടുകയോ, അനുചിതമായി നീക്കം ചെയ്യുകയോ, എണ്ണമയമുള്ള ക്ലെൻസറുകളുമായി സംയോജിപ്പിച്ച് കണ്പോളകളുടെ ശുചിത്വം മോശമാവുകയോ ചെയ്താൽ മെബോമിയൻ ഗ്രന്ഥി തടസ്സവും വരണ്ട കണ്ണുകളുടെ ലക്ഷണങ്ങളും വർദ്ധിപ്പിക്കുമെന്ന് യശോദ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് തിമിരം, കോർണിയ, റിഫ്രാക്റ്റീവ് സർജൻ ഡോ. ഭാനു പ്രകാശ് എം പറയുന്നു.

മേക്കപ്പ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളും മേക്കപ്പിന് ശേഷമുള്ള ശീലങ്ങളും മേക്കപ്പ് ചെയ്യുന്നതുപോലെ തന്നെ പ്രധാനമാണ്. ചർമ്മത്തിൽ, പ്രത്യേകിച്ച് കണ്ണുകൾ പോലുള്ള അതിലോലമായ ഭാഗങ്ങളിൽ ഉപയോഗിക്കാൻ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ട, മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് പ്രധാനമാണ്. ഉറങ്ങുന്നതിന് മുൻപ് മേക്കപ്പ് നിർബന്ധമായും നീക്കം ചെയ്യണം. കാരണം, മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത് ചർമ്മത്തിലെ സുഷിരങ്ങൾ അടയുന്നതിനും മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് കിരൺ വേദ് പറയുന്നു.

മെയ്‌ബോമിയൻ ഗ്രന്ഥികൾ (Meibomian glands) കൺപോളകളുടെ മുകൾഭാഗത്തും കീഴ്ഭാഗത്തുമായി സ്ഥിതി ചെയ്യുന്ന ചെറിയ എണ്ണ ഗ്രന്ഥികളാണ്. കണ്ണുനീർ പെട്ടെന്ന് ബാഷ്പീകരിച്ചു പോകുന്നത് തടയാൻ ഇവ സഹായിക്കുന്നു. ഇവ അടഞ്ഞുപോകുമ്പോൾ, കണ്ണുകളിൽ വരൾച്ച, എരിച്ചിൽ, എന്തോ കിടക്കുന്നതുപോലെയുള്ള അസ്വസ്ഥത, ചൊറിച്ചിൽ, അമിതമായി വെള്ളം വരിക, കൺപോളകളിൽ ചുവപ്പ് എന്നിവ പ്രാരംഭ ലക്ഷണങ്ങളായി കണ്ടേക്കാം.

മേക്കപ്പ് ഉപയോഗം ചർച്ചാവിഷയമായി മാറിയിട്ടുണ്ടെങ്കിലും, എണ്ണമയം ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികൾ അടഞ്ഞുപോകുന്ന അവസ്ഥ മേക്കപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രം ഉണ്ടാകുന്ന ഒന്നല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മേക്കപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമല്ല ഈ പ്രശ്നം ഉണ്ടാകുന്നത്. ആർക്കും ഇത് സംഭവിക്കാമെങ്കിലും, വരണ്ട കണ്ണുകൾ, ബ്ലെഫറിറ്റിസ് (കൺപോളകളിലെ വീക്കം), കോൺടാക്റ്റ് ലെൻസ് ഉപയോഗം, പ്രായക്കൂടുതൽ, ചില പ്രത്യേക മരുന്നുകൾ അല്ലെങ്കിൽ പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയുള്ളവരിലാണ് ഇതിനുള്ള സാധ്യത കൂടുതലെന്ന് വിദ​ഗ്ധർ പറയുന്നു.

ചർമ്മവുമായും കണ്ണുകളുമായും നേരിട്ട് സമ്പർക്കത്തിൽ വരുന്ന ഉപകരണങ്ങൾ വൃത്തിയാക്കേണ്ടതിന്റെ പ്രാധാന്യം പലരും അവഗണിക്കാറുണ്ടെന്ന് കിരൺ പറയുന്നു. ബ്രഷുകൾ, സ്പോഞ്ചുകൾ എന്നിവയിൽ കാലക്രമേണ ബാക്ടീരിയയും ഫംഗസും അടിഞ്ഞുകൂടാൻ സാധ്യതയുള്ളതിനാൽ അവ കൃത്യമായി വൃത്തിയാക്കേണ്ടതുണ്ട്.

ദിവസവും ഇവ കഴുകാൻ സമയമില്ലെങ്കിൽ, ഇടവേളകളിൽ ആൽക്കഹോൾ അടങ്ങിയ ബ്രഷ് സാനിറ്റൈസറുകൾ ഉപയോഗിക്കാവുന്നതാണ്. എങ്കിലും ആഴ്ചയിലൊരിക്കലെങ്കിലും ബ്രഷുകൾ കഴുകുകയും, അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ഫംഗസ് ബാധയുടെ ലക്ഷണങ്ങൾ കാണപ്പെടുകയോ ചെയ്താൽ അവ മാറ്റി ഉപയോ​ഗിക്കുക. മേക്കപ്പ് പൂർണ്ണമായും നീക്കം ചെയ്യുക എന്നത് ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരു ശീലമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ശ്ര​ദ്ധിക്കേണ്ട കാര്യങ്ങൾ

കണ്ണുകളിൽ ഉപയോഗിക്കുന്ന മേക്കപ്പ് വസ്തുക്കൾ ഒരിക്കലും മറ്റൊരാളുമായി പങ്കിടരുത്. അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ആറുമാസത്തിലൊരിക്കൽ കണ്ണുകൾക്ക് ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കൾ മാറ്റി പുതിയവ വാങ്ങണം. ഇത് കണ്ണുകളിൽ അണുബാധയുണ്ടാകുന്നതു തടയും.∙

രാത്രി ഉറങ്ങുന്നതിനു മുമ്പ് കണ്ണുകളിലും ചുറ്റിലുമുളള എല്ലാ മേക്കപ്പുകളും നീക്കം ചെയ്യുക.