' കൊവിഡ് ബാധിച്ച ഒരാൾ ടോയ്‌ലറ്റ് ഉപയോ​ഗിച്ചിട്ടുണ്ടെങ്കിൽ അവിടെ വെെറസ് തങ്ങി നിൽക്കാനുള്ള സാധ്യത ഏറെയാണ്. കാരണം, വാതിലിന്റെ പിടികൾ, പെെപ്പുകൾ എന്നിവിടങ്ങളിൽ കൊവിഡ് ബാധിച്ചയാൾ സ്പർശിച്ചിരിക്കാം...' - ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ മുതിർന്ന കൺസൾട്ടൻറ്, പൾ‌മോണോളജി ആന്റ്  ചെസ്റ്റ് ഫിസിഷ്യൻ ഡോ. സുധ കൻസാൽ പറയുന്നു.

കൊറോണ വൈറസ് എന്ന‌ മഹാമാരി ലോകത്തെ ഭീതിയിലാക്കിയിരിക്കുകയാണ്. വെെറസിനെ നിയന്ത്രിക്കാൻ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ധരിക്കേണ്ടതും സാനിറ്റെെസർ ഉപയോ​ഗിക്കേണ്ടതുമെല്ലാം പ്രധാനപ്പെട്ട ചില കാര്യങ്ങളായി മാറിയിരിക്കുകയാണ്. 

ഈ സമയത്ത് പുറത്ത് പോകുമ്പോൾ ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലർ ‍പൊതു ശൗചാലയങ്ങൾ ഉപയോ​ഗിക്കുന്നതായി കണ്ട് വരുന്നു. ഈ കൊവിഡ് കാലത്ത് പൊതു ടോയ്‌ലറ്റുകൾ ഉപയോ​ഗിക്കുന്നത് സുരക്ഷിതമല്ലെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. 

' അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, ഒരു ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ, ഏകദേശം മൂന്ന് അടി ഉയരത്തിൽ എയറോസോൾ കണികകൾ മുകളിലേക്ക് എത്താം. തുള്ളികൾക്ക് ദീർഘനേരം വായുവിൽ തുടരാനും അടുത്ത ആളിന് അവ ശ്വസിക്കാനും കഴിയും. ഈ തുള്ളികൾ ടോയ്‍ലറ്റിലെ ഉപരിതലത്തിലും തങ്ങിനിൽക്കാം. ഈ കണികകൾ‌ പകർച്ചവ്യാധി വൈറസ് കണങ്ങളെ വഹിക്കുന്നുണ്ടെങ്കിൽ‌, ഇത് കൊറോണ വൈറസ് പടരാനുള്ള സാധ്യത വർദ്ധിപ്പിക്കും...' - ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ മുതിർന്ന കൺസൾട്ടൻറ്, പൾ‌മോണോളജി ആന്റ് ചെസ്റ്റ് ഫിസിഷ്യൻ ഡോ. സുധ കൻസാൽ പറയുന്നു.

' പൊതു ടോയ്‌ലറ്റുകൾ ഈ സമയത്ത് ഉപയോ​ഗിക്കുന്നത് സുരക്ഷിതമല്ല. കൊവിഡ് ബാധിച്ച ഒരാൾ ടോയ്‌ലറ്റ് ഉപയോ​ഗിച്ചിട്ടുണ്ടെങ്കിൽ അവിടെ വെെറസ് തങ്ങി നിൽക്കാനുള്ള സാധ്യത ഏറെയാണ്. കാരണം, വാതിലിന്റെ പിടികൾ, വാഷ് ബേസ്,പെെപ്പുകൾ എന്നിവിടങ്ങളിൽ കൊവിഡ് ബാധിച്ചയാൾ സ്പർശിച്ചിരിക്കാം...' ഡോ. സുധ പറഞ്ഞു.

പൊതു ശൗചാലയം ഉപയോ​ഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടത്...

1. മാസ്ക് ധരിച്ച ശേഷം മാത്രം പൊതു ശൗചാലയത്തിൽ കയറുക. അവിടെയുള്ള ഏതെങ്കിലും വസ്തുവിൽ തൊട്ട ശേഷം മാസ്കിൽ തൊടുന്നത് ഒഴിവാക്കുക.

2. പൊതു ശൗചാലയത്തിൽ കയറുന്നതിന് മുമ്പ് ഒരു ഹാൻഡ് സാനിറ്റൈസർ, ഡിസ്പോസിബിൾ ഗ്ലൗസുകൾ അല്ലെങ്കിൽ ടിഷ്യു പേപ്പറുകൾ എന്നിവ എപ്പോഴും കയ്യിൽ കരുതുക. 

3. ടിഷ്യു പേപ്പർ ഉപയോ​ഗിച്ച് വേണം പൊതു ടോയ്‌ലറ്റിലെ വാതിലിന്റെ പിടിയും പെെപ്പുകളും തുറക്കേണ്ടത്.

 4. ടോയ്‌ലറ്റ് ഉപയോ​ഗിച്ച ശേഷം ടിഷ്യുവും ​ഗ്ലൗസുകളും അവിടെയുള്ള വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കുക. ശേഷം കെെകൾ സോപ്പ് ഉപയോ​ഗിച്ച് നല്ല പോലെ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം ആൽക്കഹോൾ അടങ്ങിയ സാനിറ്റെെസർ ഉപയോ​ഗിച്ച് കെെകൾ വൃത്തിയാക്കുകയും വേണം. 

5. കൈകൾ തുടയ്ക്കുന്നതിന് പൊതു ശൗചാലയത്തിൽ തൂക്കിയിട്ടിരിക്കുന്ന ഹാൻഡ് ടവലുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം ടിഷ്യു പേപ്പർ ഉപയോ​ഗിക്കാം. ഉപയോ​ഗിച്ച ശേഷം അവിടത്തെ വേസ്റ്റ് ബിന്നിൽ തന്നെ ഇടുക. 

പഠനം പറയുന്നത്...

കൊവിഡ് ബാധിച്ച ഒരാൾ ടോയ്‌ലറ്റ് ഉപയോ​ഗിക്കുമ്പോൾ ആ രോ​ഗിയുടെ വിസർജ്യത്തിൽ വൈറസ് സാന്നിധ്യം ഉണ്ടാകുമെന്നും ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുന്നത് മൂലം ഇവ അന്തരീക്ഷത്തിൽ പടരുമെന്നും അടുത്തിടെ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് ബാധിച്ച ഒരാൾ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ പുറത്തേക്കുവരുന്നത് വൈറസ് കണങ്ങളടങ്ങിയ ജലാംശം ആയിരിക്കും. മറ്റൊരാൾ ഈ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ വൈറസ് കണങ്ങൾ ശ്വസനത്തിലൂടെ ശരീരത്തിൽ പ്രവേശിക്കാൻ കാരണമാകുമെന്ന് ചൈനയിലെ 'യാങ്ങ്‌സോഹു യൂണിവേഴ്‌സിറ്റി' യിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ‌

ലോക്ഡൗണ്‍ 'അണ്‍ഹെല്‍ത്തി' അവസ്ഥയിലേക്ക് നമ്മെ നയിക്കുമോ?