Asianet News MalayalamAsianet News Malayalam

വണ്ണം കുറയ്ക്കാൻ ചെറുനാരങ്ങ ഫലപ്രദമാണോ? ഡയറ്റീഷ്യൻ പറയുന്നു

ഭാരം നിയന്ത്രിക്കുന്നതിന് നാരങ്ങ വെള്ളം ഫലപ്രദമാണെന്നത് തെറ്റായ കാര്യമാണെന്ന് ഡയറ്റീഷ്യൻ സാമന്ത ടർണർ പറഞ്ഞു. അതിനെ കുറിച്ചറിയാൻ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട്. കൂടുതൽ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ പറയുന്നു.
 

is lemon effective for weight loss
Author
First Published Feb 10, 2024, 5:40 PM IST

നാരങ്ങ വെള്ളം കുടിക്കുന്നത്  കൂടുതൽ ജലാംശം നൽകുന്നതിന് സഹായിക്കുന്നു. നാരങ്ങയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ സി, ചെറിയ അളവിൽ മഗ്നീഷ്യം, റൈബോഫ്ലേവിൻ, വിറ്റാമിൻ ബി-6 എന്നിവ അടങ്ങിയിരിക്കുന്നു.

നാരങ്ങാനീരിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതിൽ സിട്രേറ്റ് എന്ന ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യവുമായി ബന്ധിപ്പിക്കുകയും കല്ലുകളുടെ ഉത്പാദനം തടയുകയും ചെയ്യുന്നു.  അര കപ്പ് നാരങ്ങാനീര് പതിവായി വെള്ളത്തിൽ ലയിപ്പിച്ച് കുടിക്കുന്നത് വൃക്കയിലെ കല്ലുകൾ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഹാർവാർഡ് ഹെൽത്ത് വ്യക്തമാക്കുന്നു.

എന്നാൽ ഭാരം കുറയ്ക്കാൻ നാരങ്ങ വെള്ളം സഹായിക്കുമോ? ഭാരം നിയന്ത്രിക്കുന്നതിന് നാരങ്ങ വെള്ളം ഫലപ്രദമാണെന്നത് തെറ്റായ കാര്യമാണെന്ന് ഡയറ്റീഷ്യൻ സാമന്ത ടർണർ പറഞ്ഞു. അതിനെ കുറിച്ചറിയാൻ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട്. കൂടുതൽ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ പറയുന്നു.

കൂടുതൽ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ്, അരക്കെട്ടിൻ്റെ ചുറ്റളവ് എന്നിവ കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

2021 ലെ ഒരു പഠനത്തിൽ പങ്കെടുത്തവരിൽ 250 മില്ലി ലിറ്റർ നാരങ്ങാനീര് കുടിച്ചവരിൽ ഒരേ അളവിൽ ചായയോ വെള്ളമോ കുടിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു കഷണം റൊട്ടി കഴിച്ചതിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവാണെന്ന് കണ്ടെത്തിയിരുന്നു. 

നാരങ്ങയിൽ ആന്റിഓക്‌സിഡന്റും ആന്റി-ഏജിംഗ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു. നാരങ്ങ വെള്ളത്തിലെ വിറ്റാമിൻ സി ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. 

പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

 

Latest Videos
Follow Us:
Download App:
  • android
  • ios