വൈറസ് ലോകമെമ്പാടും അതിവേഗം പടരുന്നതിനാൽ മുമ്പത്തേക്കാൾ കൂടുതൽ രൂപാന്തരപ്പെടാമെന്നാണ് പോർച്ചുഗലിലെ ഒരു സംഘം ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. 

മങ്കിപോക്സ് (Monkeypox virus) ലോകമെമ്പാടും അതിവേഗം പടരുകയും യുഎസും യുകെയും പോലുള്ള രാജ്യങ്ങളിൽ രോ​ഗം വ്യാപിച്ചിരിക്കുകയാണ്. തായ്‌വാനിലും കൊളംബിയയിലുമാണ് ആദ്യമായി ഈ രോ​ഗം കണ്ടെത്തിയത്. ഇന്ത്യയിൽ, സംശയാസ്പദമായ ചില കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്തിയിട്ടില്ല. 

വൈറസ് ലോകമെമ്പാടും അതിവേഗം പടരുന്നതിനാൽ മുമ്പത്തേക്കാൾ കൂടുതൽ രൂപാന്തരപ്പെടാമെന്നാണ് 
പോർച്ചുഗലിലെ ഒരു സംഘം ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. വൈറസ് അതിന്റെ ജനിതക കോഡിലും ജീൻ വേരിയന്റുകളിലും ഇല്ലാതാക്കിയ ജീനിലും ചെറിയ മാറ്റങ്ങൾ കാണിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച പുറത്തിറങ്ങിയ നേച്ചർ മെഡിസിനിൽ പ്രസിദ്ധീരിച്ച പഠനത്തിൽ പറയുന്നു.

മറ്റ് ഓർത്തോപോക്‌സ് വൈറസുകളെ അപേക്ഷിച്ച് ആറ് മുതൽ 12 മടങ്ങ് വരെ കൂടുതലുള്ള വൈറസുകളിൽ 50 ജനിതക വ്യതിയാനങ്ങൾ ഗവേഷകർ കണ്ടെത്തി.ഇത്രയധികം മ്യൂട്ടേഷനുകൾ കണ്ടെത്തുന്നത് അപ്രതീക്ഷിതമായിരുന്നുവെന്ന് ലിസ്ബണിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ നിന്നുള്ള ​ഗവേഷകനായ ജോവോ പോളോ ഗോമസ് പറയുന്നു.

ശുക്ലത്തില്‍ മങ്കിപോക്സ് വൈറസ് സാന്നിധ്യം; ലൈംഗികരോഗമാണെന്ന വാദം കനക്കുന്നു...

'2022 ലെ മങ്കിപോക്സ് വൈറസിൽ ഇത്രയധികം മ്യൂട്ടേഷനുകൾ കണ്ടെത്തുന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു. വാസ്തവത്തിൽ, ഇത്തരത്തിലുള്ള വൈറസിന്റെ ജനിതക സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ, ഓരോ വർഷവും ഒന്നോ രണ്ടോ മ്യൂട്ടേഷനുകളിൽ കൂടുതൽ ഉണ്ടാകാൻ സാധ്യതയില്ല...'- ​ഗവേഷകനായ ജോവോ പറഞ്ഞു.

കൊവിഡ് 19ൽ നിന്ന് വ്യത്യസ്തമായി, മങ്കിപോക്സ് വൈറസ് അത്ര വേഗത്തിൽ പരിവർത്തനം ചെയ്യുന്നില്ലെന്നും വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പടരില്ലെന്നും ഗവേഷകർ പറഞ്ഞു. മ്യൂട്ടേഷനുകൾ വൈറസിന്റെ വ്യാപനത്തിന്റെ ഗതിയെ അല്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങളെ എങ്ങനെ മാറ്റുമെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും അവർ പറയുന്നു. 

മങ്കിപോക്സ് പകർച്ചവ്യാധിയായെന്ന് കൊവിഡ് സാഹചര്യം നേരിടാൻ രൂപീകരിച്ച ശാസ്ത്രജ്ഞരുടെ സ്വതന്ത്ര കൂട്ടായ്മയായ വേൾഡ് ഹെൽത്ത് നെറ്റ്‌വർക്ക് (ഡബ്ല്യുഎച്ച്എൻ) പറഞ്ഞു. മങ്കിപോക്സ് പകർച്ചവ്യാധിയായെന്ന ഔദ്യോ​ഗിക പ്രഖ്യാപനം നടത്തണമെന്ന് ലോകാരോഗ്യ സംഘടനയോട് (ഡബ്ല്യുഎച്ച്ഒ) വേൾഡ് ഹെൽത്ത് നെറ്റ്‌വർക്ക് ആവശ്യപ്പെടുകയും ചെയ്തു. 

മങ്കിപോക്സ് അതിവേ​ഗം പടർന്നുപിടിക്കുകയാണ്. ആ​ഗോളതലത്തിൽ ഇതിനെതിരെ പ്രതിരോധ നടപടികൾ ഉണ്ടായില്ലെങ്കിൽ പകർച്ചവ്യാധിയെ ചെറുക്കാൻ സാധിക്കില്ലെന്നും ഡബ്ല്യുഎച്ച്എൻ വ്യക്തമാക്കി. രോഗം ബാധിച്ചതോ അല്ലെങ്കിൽ രോ​ഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. 

മങ്കിപോക്സ് ; അവ​ഗണിക്കരുത്, കുട്ടികളിൽ കാണുന്ന പ്രാരംഭ ലക്ഷണങ്ങൾ

മൃ​ഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മാംസം കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ പാകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം. രോ​ഗബാധിതനായ വ്യക്തി ഉപയോ​ഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം.