Asianet News MalayalamAsianet News Malayalam

പരിക്കേൽക്കുന്ന ഭടന്മാർക്ക് 'സെക്സ് തെറാപ്പി' സ്പോൺസർ ചെയ്ത് ഇസ്രായേൽ സൈന്യം

നേർത്ത ഇരുട്ട് നിറഞ്ഞ ആ മുറിക്കുള്ളിൽ പതുപതുത്ത മെത്തയും, നഗ്നചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ട ചുവരുകളും, സുഗന്ധം പരത്തുന്ന മെഴുകുതിരികളുമുണ്ട്. 

Israel government sponsors surrogate sex therapy for injured soldiers to get back to active sex life
Author
Israel, First Published Oct 19, 2021, 2:54 PM IST
  • Facebook
  • Twitter
  • Whatsapp


'സറോഗേറ്റ് സെക്സ് തെറാപ്പി' എന്നത് രതിയിലേർപ്പെടാൻ സ്വാഭാവികമായി സാധിക്കാത്ത വിധത്തിൽ എന്തെങ്കിലും ട്രോമ അനുഭവിക്കുന്ന രോഗികളെ പഴയ ഊർജസ്വലതയോടെ തന്നെ സെക്സ് ലൈഫിലേക്ക് തിരിച്ചു വരാൻ സഹായിക്കുന്ന ഒരു ശാസ്ത്രീയ ചികിത്സാമാർഗമാണ്. ഇതിൽ രോഗിയുടെ യഥാർത്ഥ ജീവിതത്തിലെ പങ്കാളിക്ക് പകരം ഒരു 'സറോഗേറ്റ്' അഥവാ പകരക്കാരൻ/കാരി ആവും പ്രാക്ടിക്കൽ സെഷനുകളിൽ പങ്കുചേരുക. ഈ ചികിത്സയെ നിയന്ത്രിക്കുന്ന സെക്സ് തെറാപ്പിസ്റ്റിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ച്, സറോഗേറ്റ് പാർട്ണറോടൊപ്പം നിരവധി സെഷനുകളിൽ പല തരത്തിലുള്ള അഭ്യാസങ്ങളിൽ ഏർപ്പെടുന്ന രോഗി, ഒടുവിൽ തികഞ്ഞ ഊഷ്മളതയോടെ ഈ സറോഗേറ്റുമായി ചികിത്സ പൂർത്തിയാവുന്നു. ചില വികസിത രാജ്യങ്ങളിൽ ഇതിന് ചികത്സാ സമ്പ്രദായം എന്ന നിലയ്ക്കുള്ള അംഗീകാരം കിട്ടിയിട്ടുണ്ട് എങ്കിലും, മറ്റു പലയിടത്തും ഇതിനെ ലൈംഗികതൊഴിൽ എന്ന കണ്ണോടെയാണ് നോക്കിക്കാണുന്നത്. 

സേവനകാലയളവിനിടെ പരിക്കേറ്റ് സ്വാഭാവികമായ ലൈംഗിക ജീവിതം നയിക്കാൻ സാധിക്കാതെ വരുന്ന തങ്ങളുടെ സൈനികർക്ക് വേണ്ടി, നാലു ലക്ഷത്തോളം രൂപ മുടക്കി ഇങ്ങനെ ഒരു സറോഗേറ്റ് സെക്സ് തെറാപ്പി സ്പോൺസർ ചെയ്ത് ഇസ്രായേൽ ഈ ചികിത്സാ സങ്കേതത്തിന് ഔദ്യോഗികമായിത്തന്നെ അംഗീകാരം നൽകിയിരിക്കുകയാണ്. 

 

Israel government sponsors surrogate sex therapy for injured soldiers to get back to active sex life

 

ടെൽ അവീവ് നഗരത്തിന്റെ നടുവിലാണ് ഡോ.റോണിത് അലോണി എന്ന സെക്സ് തെറാപ്പിസ്റ്റിന്റെ ക്ലിനിക്ക്. അവരുടെ കൺസൾട്ടിങ് റൂമിനുള്ളിൽ സ്ത്രീ പുരുഷന്മാരുടെ ലൈംഗിക അവയവങ്ങളുടെ ജീവശാസ്ത്രപരമായ ചിത്രങ്ങളാണുള്ളത് എങ്കിൽ,  തൊട്ടടുത്ത മുറി അവർ തന്നെ ഡിസൈൻ ചെയ്ത സെക്സ് തെറാപ്പി സെഷനുകൾക്കുവേണ്ടി പ്രത്യേകം സജ്ജീകരിക്കപ്പെട്ട ഒന്നാണ്. നേർത്ത ഇരുട്ട് നിറഞ്ഞ ആ മുറിക്കുള്ളിൽ പതുപതുത്ത മെത്തയും, നഗ്നചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ട ചുവരുകളും, സുഗന്ധം പരത്തുന്ന മെഴുകുതിരികളുമുണ്ട്. മുറിക്കുള്ളിൽ സജ്ജീകരിച്ച സിഡി പ്ലെയറിൽ നിന്ന് ഉത്തേജനം പകരുന്ന നേർത്ത സംഗീതം മുറിക്കുള്ളിൽ അലയടിക്കുന്നുണ്ടാവും. മുറിയോട് അറ്റാച്ച് ചെയ്തുകൊണ്ട് ഒരു ബാത്ത് റൂം ഷവറും ഉണ്ട്.   

തന്റെ ക്ലിനിക്കിൽ നൽകുന്ന തെറാപ്പി ഒരർത്ഥത്തിലും ലൈംഗിക തൊഴിലിനോട് ഉപമിക്കാവുന്ന ഒന്നല്ല എന്ന് ഡോ. അലോണി പറയുന്നു. ഇവിടെ നടത്തപ്പെടുന്നത് സ്വന്തം പങ്കാളികളോടുള്ള ഇന്റിമസി നഷ്ടപ്പെടുന്ന, സെക്സിലെ താത്പര്യം പോലും ഇല്ലാതാവുന്ന, രതിയോട് ഭയം പോലും തോന്നുന്ന തരത്തിലുള്ള മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവരുടെ മനസ്സിൽ നിന്ന് ആ വിഹ്വലതകളെ ഒരു പൂ നുള്ളുന്ന പോലെ എടുത്ത് പുറത്ത് കളയുന്ന ഒരു ചികിത്സ മാത്രമാണ് എന്നും  ഇവിടെ ആളുകളെത്തുന്നത് സുഖം തേടിയല്ല, ചികിസ്തയ്ക്കാണ്" എന്നും ഡോക്ടർ പറഞ്ഞു.

 

Israel government sponsors surrogate sex therapy for injured soldiers to get back to active sex life

 

ഈ തെറാപ്പിയുടെ 85 ശതമാനവും ഇന്റിമേറ്റ് ആയ സ്പർശങ്ങളിലൂടെ, കൊടുക്കൽ വാങ്ങലുകളിലൂടെ മനസ്സിൽ നിന്ന് അപ്രത്യക്ഷമായ അടുപ്പം തിരിച്ചു കൊണ്ടുവരലാണ്. ഉദാ. ഇവിടെ ഇസ്രായേൽ സർക്കാരിന്റെ സ്പോൺസർഷിപ്പിൽ ആദ്യമായി വന്നെത്തിയ സൈനികന് ഒരു വീഴ്ചയിൽ അരക്കു കീഴ്പ്പോട്ട് ചലന ശേഷി നഷ്ടപ്പെടുകയാണ് ഉണ്ടായത്. വീഴ്ചക്ക് ശേഷം കിടപ്പിലായി, പിന്നീട് തിരിച്ചു വരവിന്റെ പാതയിൽ കഠിനമായ അധ്വാനത്തിൽ ഏർപ്പെട്ട ഇയാൾ, തന്റെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന പരസഹായമില്ലാതെ കുളിക്കുക, ഭക്ഷണം കഴിക്കുക, ഡ്രൈവ് ചെയ്യുക തുടങ്ങിയ പലതും സാധിച്ചു എങ്കിലും, സെക്സിൽ ഏർപ്പെടുക എന്നത് മാത്രം വീഴ്ചയുടെ ട്രോമ കാരണം അചിന്ത്യമായി തുടർന്നു. അതിനു പരിഹാരം തേടിയാണ് അയാൾ സറോഗേറ്റ് സെക്സ് തെറാപ്പിയുടെ സഹായം തേടിയതും, ആ ലക്ഷ്യവും വിജയകരമായി തന്നെ പൂർത്തിയാക്കിയതും.

 

 

ഈ തെറാപ്പി സെഷനുകൾ കഴിഞ്ഞാൽ സറോഗേറ്റുകളുമായി രോഗികൾ സമ്പർക്കം പുലർത്താൻ പാടില്ല എന്നൊരു നിയമം നിർബന്ധമായും ക്ലിനിക്കുകൾ പാലിക്കുന്നുണ്ട്. സമൂഹം സെക്സിനെക്കുറിച്ച് പരിപാലിക്കുന്ന അപക്വമായ ധാരണകൾ മാറ്റേണ്ട സമയമായി എന്നും, ലൈംഗികമായ പ്രശ്നങ്ങൾ അനുഭവിച്ച് നീറിനീറിക്കഴിയുന്ന പലരെയും സറോഗേറ്റ്  സെക്സ് തെറാപ്പി വഴി തിരികെ സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും എന്നും ഡോ.അലോണി ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ടാലി ശാലോം ഏസർ സംവിധാനം ചെയ്ത സറോഗേറ്റ് എന്ന ചിത്രത്തിലും സെക്സ് തെറാപ്പി സംബന്ധിയായ തന്റെ അറിവുകൾ ഡോ. അലോണി പങ്കുവെക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios