ഇവ കഴിച്ചോളൂ, ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടാൻ സഹായിക്കും

പുതിനയിലയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. 100 ഗ്രാം പുതിനയിലയിൽ 16 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

juices for increase hemoglobin count

ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ശ്വസന അവയവങ്ങളിൽ നിന്ന് ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് ഇത് പ്രധാന പങ്കാണ് വഹിക്കുന്നത്. ഹീമോഗ്ലോബിൻ്റെ അളവ് ഓരോ വ്യക്തിക്കും വ്യത്യാസപ്പെടുന്നു. രക്തത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയെ അനീമിയ എന്ന് വിളിക്കുന്നു. ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിവിധതരം ജ്യൂസുകൾ ഏതൊക്കെയാണെന്ന് നോക്കാം...

​ഗ്രീൻ പീസ് ഷേക്ക്

സാധാരണയായി വിപണിയിൽ നാം കണ്ടെത്തുന്ന സാധാരണ പ്രോട്ടീൻ പൊടികളേക്കാൾ കൂടുതൽ പ്രോട്ടീൻ ​ഗ്രീൻ പീസ് ഷേക്കിൽ അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ​ഗ്രീൻ പീസ് കൊണ്ടുള്ള ഷേക്ക് ദിവസവും 20 ഗ്രാം കഴിക്കാൻ ശ്രമിക്കുക. 

പുതിനയില ജ്യൂസ്

പുതിനയിലയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. 100 ഗ്രാം പുതിനയിലയിൽ 16 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി തുടങ്ങിയ വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. 100 ഗ്രാം ബീറ്റ്റൂട്ടിൽ ഏകദേശം 0.8 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ടെന്ന് നിരവധി പഠനങ്ങൾ പറയുന്നു.

എള്ളും ഈന്തപ്പഴവും കൊണ്ടുള്ള സ്മൂത്തി

എള്ളും ഈന്തപ്പഴവും ഉപയോഗിച്ച് തയ്യാറാക്കുന്ന സ്മൂത്തിയിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. എള്ളിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ ഇ, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ സ്മൂത്തി ഉണ്ടാക്കാൻ കുതിർത്ത ഈന്തപ്പഴം, എള്ള്, നെയ്യ്, പാൽ എന്നിവ മിക്‌സ് ചെയ്യുക.

ബദാം ഷേക്ക് 

ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ‌നട്സുകളിലൊന്നാണ് ബദാം. ബദാമിൽ ഇരുമ്പും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കാനും ചുവന്ന രക്താണുക്കളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.

ബ്രൊക്കോളി സൂപ്പ്

ബ്രൊക്കോളിയിൽ ഇരുമ്പും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് നിലനിർത്താനും ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

70 ൽ നിന്ന് അഞ്ച് മാസം കൊണ്ട് 50 ലേക്ക് ; വെയ്റ്റ് ലോസിന് സഹായിച്ചത് ഈ ഡയറ്റ് പ്ലാൻ

 

Latest Videos
Follow Us:
Download App:
  • android
  • ios