വലതുവശത്തെ കണ്ണ് ചിമ്മാനോ ചുണ്ട് അനക്കാനോ മൂക്ക് വികസിപ്പിക്കാനോ കഴിയുന്നില്ലെന്ന് താരം വീഡിയോയിലൂടെ പറഞ്ഞിരുന്നു. രോഗംമാറാൻ കുറച്ചുസമയമെടുക്കുമെന്നും അതുവരെയുള്ള പരിപാടികൾ റദ്ദാക്കുന്നുവെന്നും ബീബർ വ്യക്തമാക്കി.
പ്രശസ്ത കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബറിന് (Justin Bieber) 'റാംസെ ഹണ്ട് സിന്‍ഡ്രോം' (മുഖത്തിനുണ്ടാകുന്ന തളർച്ച) എന്ന അപൂർവ രോഗം ബാധിച്ചിരിക്കുകയാണെന്ന വാർത്ത രണ്ട് ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്നതാണ്. ജസ്റ്റിൻ ബീബർ തന്നെയാണ് രോഗകാര്യം ലോകത്തെ അറിയിച്ചത്.
ഇൻസ്റ്റഗ്രാമിൽ (Instagram) പോസ്റ്റ് ചെയ്ത മൂന്നു മിനുട്ടോളം നീണ്ട വിഡിയോയിലാണ് അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചത്. വലതുവശത്തെ കണ്ണ് ചിമ്മാനോ ചുണ്ട് അനക്കാനോ മൂക്ക് വികസിപ്പിക്കാനോ കഴിയുന്നില്ലെന്ന് താരം വീഡിയോയിലൂടെ പറഞ്ഞിരുന്നു. രോഗംമാറാൻ കുറച്ചുസമയമെടുക്കുമെന്നും അതുവരെയുള്ള പരിപാടികൾ റദ്ദാക്കുന്നുവെന്നും ബീബർ വ്യക്തമാക്കി.
എന്താണ് റാംസെ ഹണ്ട് സിൻഡ്രോം? (Ramsay Hunt Syndrome)...
നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന അപൂർവരോഗമാണിത്. വൈറസ് മുഖത്തെ ചലനങ്ങളെ നിയന്ത്രിക്കുന്ന നാഡികളെ ബാധിക്കുമ്പോഴാണ് റാംസെ ഹണ്ട് സിൻഡ്രോം ആകുന്നത്. റാംസെ ഹണ്ട് സിൻഡ്രോം എന്നത് ചെവിയിലോ മുഖത്തോ വായിലോ ഉണ്ടാകുന്ന വേദനാജനകമായ ചുണങ്ങാണ്.
പ്രമേഹവും ഹൃദ്രോഗവുമുള്ളവരിൽ ഈ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് പഠനം
വാരിസെല്ല-സോസ്റ്റർ വൈറസ് തലയിലെ ഒരു നാഡിയെ ബാധിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ചെവിക്ക് സമീപത്തായുള്ള മുഖ പേശികളിൽ വൈറസ് ബാധമൂലം ഞരമ്പ് പൊട്ടി പോലെയുള്ള കുമിളകൾ രൂപപ്പെടുന്നതാണ് രോഗം. ചിലരിൽ ഈ കുമിളകൾ വേദനയുളവാക്കും. ഏത് ചെവിയുടെ ഭാഗത്തുള്ള നാഡിയെയാണ് ബാധിച്ചത്, ആ ഭാഗത്തെ മുഖം തളർന്നു പോകും. ചിലർക്ക് രോഗബാധയുണ്ടായ ഭാഗത്തെ ചെവിയുടെ കേൾവി നഷ്ടപ്പെട്ടേക്കാം.
ചെവിക്കുള്ളിലും സമീപ ഭാഗങ്ങളിലും നീര് നിറഞ്ഞ കുമിളകളോടു കൂടിയ വേദനയുളവാക്കുന്ന ചുവന്ന പാടുകൾ, കുമിളകളുണ്ടായ ചെവിയുടെ അതേ ഭാഗത്തെ മുഖം തളരുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ആന്റി വൈറൽ മരുന്നുകൾ, സ്റ്റിറോയ്ഡ് എന്നിവയാണ് ചികിത്സയ്ക്ക് സഹായിക്കുന്നത്. തുടക്കത്തിൽതന്നെ ചികിൽസിച്ചാൽ 75% പേർക്കും പൂർണമായും സുഖപ്പെടും.
'ഓട്ടം പുരുഷന്മാരിൽ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു'; അവകാശവാദവുമായി പഠനം
