രണ്ട് ഫോട്ടോകളാണ് കീർത്തി സുരേഷ് പങ്കുവച്ചിരിക്കുന്നത്. നടരാജാസനം ചെയ്യുന്നതിന്റെ ചിത്രമാണ് ആദ്യത്തേത്. ഈ  പോസ് ചെയുന്നത് വിഷാദത്തെ ചെറുക്കാൻ സഹായിക്കുന്നു. ഒപ്പം സമ്മർദ്ദം അകറ്റുവാനും സഹായിക്കുന്നു. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ദഹനവും ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

അമിത കലോറി നീക്കുന്നതിനും പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മികച്ച മാർ​ഗങ്ങളിലൊന്നാണ് യോ​ഗ. മിക്ക സെലിബ്രിറ്റികളും യോ​ഗ ചെയ്യേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചും യോ​ഗ ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ, നടി കീർത്തി സുരേഷും യോ​ഗ ചെയ്യുന്നതിന്റെ ഫോട്ടോകൾ ഇൻസ്റ്റാ​​ഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. ചില യോഗാസനങ്ങള്‍ പിരിമുറുക്കങ്ങളെ അകറ്റിനിർത്തുന്നുവെന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ പങ്കുവച്ചത്. #YogaDays #YogaWithK എന്ന ഹാഷ് ടാ​ഗു കീർത്തി ചിത്രങ്ങൾക്കൊപ്പം നൽകിയിട്ടുണ്ട്.

രണ്ട് ഫോട്ടോകളാണ് കീർത്തി സുരേഷ് പങ്കുവച്ചിരിക്കുന്നത്. നടരാജാസനം ചെയ്യുന്നതിന്റെ ചിത്രമാണ് ആദ്യത്തേത്. ഈ പോസ് ചെയുന്നത് വിഷാദത്തെ ചെറുക്കാൻ സഹായിക്കുന്നു. ഒപ്പം സമ്മർദ്ദം അകറ്റുവാനും സഹായിക്കുന്നു. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ദഹനവും ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

വൃക്ഷാസനം ചെയ്യുന്നതിന്റെ ചിത്രമാണ് രണ്ടാമത്തേത്. ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് ഏറ്റവും ഫലപ്രദമാണ് വൃക്ഷാസനം. നാഡികളുടെയും പേശികളുടെയും സംയോജിത പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിന് ഈ യോഗാസനം ഫലപ്രദമാണ്. 

View post on Instagram