കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. കുറഞ്ഞ അളവിൽ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിർജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്.  

കിഡ്‌നി സ്‌റ്റോൺ അഥവാ വൃക്കയില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രോ​ഗമാണ്. എന്നാല്‍ ഒട്ടും നിസാരമായി കാണേണ്ട രോഗമല്ലിത്. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. കുറഞ്ഞ അളവിൽ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിർജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്. 

Add Asianetnews as a Preferred SourcegooglePreferred

കിഡ്‌നി സ്‌റ്റോണിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

1. അടിവയറ്റില്‍ വേദന, പുറം വേദന

അടിവയറ്റില്‍ വേദന തോന്നുന്നതും പുറകില്‍‌ വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന വേദനയും വൃക്കയിലെ കല്ലിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.

2. മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രത്തിൽ രക്തം

മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, മൂത്രമൊഴിക്കുമ്പോൾ പുകച്ചില്‍, മൂത്രത്തിൽ രക്തം കാണുക തുടങ്ങിയവ കിഡ്‌നി സ്‌റ്റോണിന്‍റെ ലക്ഷണങ്ങളാണ്. 

3. ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, മൂത്രത്തിന്റെ നിറവ്യത്യാസം 

ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, മൂത്രത്തിന്റെ നിറം മാറുക എന്നിവയും കിഡ്‌നി സ്‌റ്റോണിന്‍റെ ലക്ഷണമാകാം.

4. കാലുകളിൽ വീക്കം

കാലുകളിൽ വീക്കം, നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും വൃക്കയിലെ കല്ലിന്‍റെ സൂചനകളാകാം. 

5. ഓക്കാനം, ഛർദ്ദി, ക്ഷീണം

ഓക്കാനം, ഛർദ്ദി, കടുത്ത പനിയും ക്ഷീണവും ഉണ്ടാകുന്നതും വൃക്കയിലെ കല്ലിന്‍റെ ലക്ഷണങ്ങളാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.