സമ്മാനങ്ങൾ നൽകി പ്രണയം അറിയിച്ചവര്‍ക്ക് ഈ ദിനത്തില്‍ ചുംബനം നൽകി പ്രണയത്തെ കൂടുതല്‍ മനോഹരമാക്കാം. ഫെബ്രുവരി 13 ന് ലോകമെമ്പാടുമുള്ള ആളുകൾ ആനന്ദകരമായ ചുംബനത്തിലൂടെ പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നു.
വാലന്റൈൻസ് ഡേ ഫെബ്രുവരി 14 നാണ് വരുന്നതെങ്കിലും റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നിവ ഉൾപ്പെടുന്ന വാലന്റൈൻസ് വീക്കിന് ഒരാഴ്ച മുമ്പ് ആഘോഷങ്ങൾ ആരംഭിക്കുന്നു. വാലന്റൈൻസ് വീക്കിലെ ഓരോ ദിവസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്.
വാലന്റൈൻസ് വീക്കിന്റെ ഏഴാം ദിവസമാണ് ചുംബന ദിനം (kiss day) ആഘോഷിക്കുന്നത്. സമ്മാനങ്ങൾ നൽകി പ്രണയം അറിയിച്ചവർക്ക് ഈ ദിനത്തിൽ ചുംബനം നൽകി പ്രണയത്തെ കൂടുതൽ മനോഹരമാക്കാം. ഫെബ്രുവരി 13 ന് ലോകമെമ്പാടുമുള്ള ആളുകൾ ആനന്ദകരമായ ചുംബനത്തിലൂടെ പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നു.
ചുംബിക്കുമ്പോൾ ശരീരത്തിൽ ചില ഹോർമോണുകൾ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പങ്കാളിയുമായുള്ള ബന്ധവും ആശയവിനിമയവും വർധിപ്പിക്കാനും പങ്കാളികൾ തമ്മിലുള്ള വിശ്വാസം കൂടുതൽ ശക്തമാക്കാനും ചുംബനം സഹായിക്കും.
ഈ ചുംബന ദിനത്തിൽ പങ്കാളിയെ കൂടുതൽ സന്തോഷിപ്പിക്കാൻ എന്തെങ്കിലും പ്രത്യേകമായി ചെയ്യാൻ ശ്രമിക്കുക. പ്രിയപ്പെട്ടവർക്കായി ഹൃദയസ്പർശിയായ ഒരു കാർഡ് തയ്യാറാക്കാനും കവറിൽ നിങ്ങളുടെ ലിപ് പ്രിന്റ് ചെയ്യുന്നതും കൂടുതൽ സന്തോഷം നൽകുന്നു.
കിസ് ഡേയ്ക്ക് പങ്കാളിയ്ക്കായി അയക്കാം ചില സ്നേഹ സ്നേഹസന്ദേശങ്ങൾ...
"എന്നെ ചുംബിക്കുക, ഞാൻ എത്ര പ്രധാനമാണെന്ന് നിങ്ങൾ കാണും."- സിൽവിയ പ്ലാത്ത്
"ഒരു ചുംബനം കൊണ്ട് എന്നെ അനശ്വരനാക്കുക."- ക്രിസ്റ്റഫർ മാർലോ
"വാക്കുകൾ അമിതമാകുമ്പോൾ സംസാരം നിർത്താൻ പ്രകൃതി രൂപകൽപ്പന ചെയ്ത മനോഹരമായ ഒരു തന്ത്രമാണ് ചുംബനം."- ഇൻഗ്രിഡ് ബെർഗ്മാൻ
