പ്രമേഹം കണ്ണുകളെ ബാധിക്കുമോ? ഈ ചോദ്യത്തിന് പലര്‍ക്കും ഉത്തരം അറിയില്ല. ശരീരത്തിലെ മറ്റ് അവയവങ്ങളെ പോലെ തന്നെ പ്രമേഹം കണ്ണിനെയും ബാധിക്കാം. 

പ്രമേഹം കണ്ണുകളെ ബാധിക്കുമോ? ഈ ചോദ്യത്തിന് പലര്‍ക്കും ഉത്തരം അറിയില്ല. ശരീരത്തിലെ മറ്റ് അവയവങ്ങളെ പോലെ തന്നെ പ്രമേഹം കണ്ണിനെയും ബാധിക്കാം. ഒരു നിശ്ചിതകാലം കഴിഞ്ഞാല്‍ പ്രമേഹത്തിന്റെ പ്രത്യാഘാതങ്ങളില്‍ ഒന്നായി കാഴ്‌ചയ്ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ റെറ്റിന തകരാറിലാകുന്ന അവസ്ഥയാണ് ഡയബറ്റിക്ക്‌ റെറ്റിനോപ്പതി. കാഴ്ച ശക്തി വരെ പൂര്‍ണ്ണമായും നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയാണിത്. 

പഞ്ചസാരയുടെ അനിയന്ത്രിതമായ അളവ്‌ കണ്ണുകളിലെ റെറ്റിനയുടെ രക്തക്കുഴലുകളെ ബാധിക്കുന്നു. റെറ്റിനയിൽ തകരാർ സംഭവിക്കുമ്പോൾ രക്തസ്രവവും മറ്റ്‌ ദ്രാവകങ്ങളും ഉണ്ടാകുന്നു. ഡയബറ്റിക് റെറ്റിനോപ്പതി കണ്ണുകളെയാണ് ബാധിക്കുന്നത്. ഡയബറ്റിക് റെറ്റിനോപ്പതി ക്യത്യസമയത്ത്‌ ചികിത്സിക്കാതിരുന്നാല്‍ അത്‌ ക്രമേണ അന്ധതയ്‌ക്ക്‌ കാരണമാകും. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകളിലെ കോശങ്ങളെ നശിപ്പിക്കാം. പ്രമേഹം അനിയന്ത്രിതമായാൽ അത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുകയും പക്ഷാഘാതം, വൃക്ക തകരാറുകൾ, അന്ധത, ഹൃദ്രോഗം എന്നിവയിലേക്ക് നയിക്കപ്പെടാൻ കാരണമാവുകയും ചെയ്തേക്കാം. ഏത് പ്രായക്കാർക്കും പിടിപ്പെടാവുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. 

കാഴ്ച്ച നഷ്ടപ്പെടുക, കണ്ണിൽ ഇരുണ്ട നിറം ഉണ്ടാവുക,വസ്തുക്കൾ മങ്ങിയതായി തോന്നുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണാന്‍ മടി കാണിക്കരുത്. കാഴ്ച്ച സൂക്ഷ്മ പരിശോധന, ഇൻട്രാഓക്യൂലർ പ്രഷർ മെഷർമെന്റ് ഇത്തരം പരിശോധനകളാണ് ഡയബറ്റിക് റെറ്റിനോപ്പതിക്കായി നടത്താറുളളത്. പൂർണമായും ചികിത്സിച്ചാൽ മാത്രമേ ഡയബറ്റിക് റെറ്റിനോപ്പതി മാറ്റാനാവുകയുള്ളൂ. റെറ്റിനയുടെ രക്തക്കുഴലുകളിൽ നിന്ന് ദ്രാവകവും രക്തവും വരുന്നുണ്ടെങ്കിൽ നിർബന്ധമായും ലേസർ ട്രീറ്റ്മെന്റ് ചെയ്യണം. വിവിധതരം സാങ്കേതിക വിദ്യകളോട് കൂടിയ ഏറ്റവും പുതിയ ഗ്രീൻ ലേസറാണ് തുംബേ ആശുപത്രിയിൽ ഉപയോഗിച്ച് വരുന്നത്. ദുബായിലെ തുംബേ ആശുപത്രിയിൽ ചികിത്സക്കായി വിവിധതരം സർജറി സ്യൂട്ടുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 

ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന്‌ കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, ഭക്ഷണത്തില്‍ നിയന്ത്രിക്കുക, മദ്യപാനവും പുകവലിയും ഒഴിവാക്കുക, ബിപി, കൊളസ്‌ട്രോള്‍ നിയന്ത്രിക്കുക എന്നിവയിലൂടെ മാത്രമേ ഡയബറ്റിക് റെറ്റിനോപ്പതിയെ തടയാന്‍ കഴിയൂ.