ഇപ്പോഴും വിഷാദമോ ഉത്കണ്ഠയോ പോലുള്ള പ്രശ്നങ്ങള്‍ക്ക് ചികിത്സയെടുക്കാൻ മടിക്കുന്നവര്‍ ഏറെയാണ്. മാത്രമല്ല, വിഷാദത്തിനോ ഉത്കണ്ഠയ്ക്കോ എല്ലാം കഴിക്കുന്ന മരുന്നുകള്‍ക്ക് പല സൈഡ് എഫക്ട്സുമുണ്ടെന്നതും പലരയെും ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകള്‍ സജീവമായി നടക്കുന്ന കാലമാണിത്. വിഷാദരോഗം, ഉത്കണ്ഠ എന്നിവയെല്ലാമാണ് ഇന്ന് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മാനസികാരോഗ്യപ്രശ്നങ്ങള്‍. 

എന്നാല്‍ ഇപ്പോഴും വിഷാദമോ ഉത്കണ്ഠയോ പോലുള്ള പ്രശ്നങ്ങള്‍ക്ക് ചികിത്സയെടുക്കാൻ മടിക്കുന്നവര്‍ ഏറെയാണ്. മാത്രമല്ല, വിഷാദത്തിനോ ഉത്കണ്ഠയ്ക്കോ എല്ലാം കഴിക്കുന്ന മരുന്നുകള്‍ക്ക് പല സൈഡ് എഫക്ട്സുമുണ്ടെന്നതും പലരയെും ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.

ഈ മരുന്നുകള്‍ക്ക് സൈഡ് എഫക്ട്സ് ഉള്ളത് തന്നെയാണ്. എന്നാല്‍ എല്ലാവരിലും ഇത് കാണില്ല. അക്കാര്യം പലരും ചിന്തിക്കുന്നില്ലെന്ന് മാത്രം. സൈഡ് എഫക്സ് കാണുമ്പോള്‍ തന്നെ അത് ഓരോ രോഗിയിലും വ്യത്യസ്തമായതായിരിക്കും കാണുക. അതുപോലെ വ്യത്യസ്തമായ തോതിലും ആയിരിക്കും. ഇക്കാര്യങ്ങള്‍ ചികിത്സിക്കുന്ന ഡോക്ടറുമായി തന്നെയാണ് കണ്‍സള്‍ട്ട് ചെയ്യേണ്ടത്.

എന്തായാലുംസൈഡ് എഫക്ട്സ് പേടിച്ച് വിഷാദത്തിനോ ഉത്കണ്ഠയ്ക്കോ ചികിത്സയെടുക്കാതിരിക്കുന്നത് നല്ലതല്ല. ഇനി ഈ മരുന്നുകള്‍ക്ക് വരാവുന്ന ചില സൈഡ് എഫക്ട്സുകളെ കുറിച്ച് കൂടി അറിഞ്ഞുവയ്ക്കാം...

ഡിപ്രഷൻ മരുന്നുകള്‍ കഴിക്കുമ്പോള്‍...

വിഷാദത്തിനുള്ള മരുന്ന് കഴിക്കുമ്പോള്‍ അത് തലച്ചോറില്‍ രാസമാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇതോടെ പല മാറ്റങ്ങളും രോഗിയില്‍ കാണാം. ചിലര്‍ക്ക് ആദ്യമേ സൂചിപ്പിച്ചത് പോലെ നെഗറ്റീവ് ആയ ഫലം വരാം. ചിലരില്‍ മറ്റ് പ്രശ്നങ്ങളേതുമില്ലാതെ വളരെ പോസിറ്റീവായ മാറ്റവും കാണാം. 

ഓക്കാനം, ഛര്‍ദ്ദി, തലവേദന, ഉറക്കമില്ലായ്മ, ഉറക്കം ശരിയാകാത്ത അവസ്ഥ, വണ്ണം കൂടുകയോ വല്ലാതെ കുറയുകയോ ചെയ്യുന്ന അവസ്ഥ, ക്ഷീണം, ഉത്കണ്ഠ മൂലം നെഞ്ചിടിപ്പ്, വായ വരണ്ടുണങ്ങുന്ന അവസ്ഥ, ലൈംഗികതയോട് താല്‍പര്യക്കുറവ്, അമിതമായ വിയര്‍പ്പ്, ഇടയ്ക്ക് തലകറക്കം എന്നിങ്ങനെ പല സൈഡ് എഫക്ട്സും ആന്‍റി- ഡിപ്രസന്‍റ്സ് കഴിക്കുന്നത് കൊണ്ടുണ്ടാകാം. 

ഇക്കൂട്ടത്തില്‍ ചില പ്രശ്നങ്ങളെ സംബന്ധിച്ച് ആളുകളില്‍ വല്ലാത്ത ആശങ്കയുണ്ടാകാറുണ്ട്. പ്രത്യേകിച്ച് വണ്ണം കൂടുന്ന കാര്യവും ലൈംഗിക താല്‍പര്യക്കുറവും. ഇവയാണ് ധാരാളം പേര്‍ വലിയ പ്രശ്നമായി ചൂണ്ടിക്കാട്ടാറ്. നമ്മള്‍ ഏത് മരുന്ന് കഴിക്കുമ്പോഴും അതിന് സൈഡ് എഫക്ട്സ് വരാനുള്ള സാധ്യതയുണ്ട്. അത് ഓരോരുത്തരിലും വ്യത്യസ്തവും ആകാം. അത് മനസിലാക്കി ചികിത്സ മുന്നോട്ട് കൊണ്ടുപോവുകയാണ് വേണ്ത്. ഇതിന് ഡോക്ടര്‍ തന്നെ സഹായിക്കും. അല്ലെങ്കില്‍ ഡോക്ടറുടെ ജോലിയാണ് സൈഡ് എഫക്ട്സുകളെ കൈകാര്യം ചെയ്യുകയെന്നത്. എന്തായാലും സൈഡ് എഫക്ട്സ് പേടിച്ച് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കാതിരിക്കുന്നത് ബുദ്ധിയല്ല. സൈഡ് എഫക്ട്സിനെല്ലാം അതിന്‍റേതായ കാലാവധിയുമുണ്ട്.

Also Read:- ആസ്ത്മ കൂടാൻ സാധ്യതയുള്ള കാലാവസ്ഥ; ചെയ്യേണ്ട മുന്നൊരുക്കങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo