ഇടയ്ക്കിടെ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകാം. ഷാംപൂകളിലും കണ്ടീഷണറുകളിലും അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങൾ ഇതിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. കൃത്രിമമായി നിര്‍മിക്കുന്ന ഷാംപൂകളില്‍ ഏകദേശം 17 തരത്തിലുള്ള കെമിക്കലുകളാണ്‌ അടങ്ങിയിരിക്കുന്നത്‌. 

നമ്മൾ എല്ലാവരും പതിവായി ഷാംപൂ ഉപയോ​ഗിക്കുന്നവരാണ്. എന്നാൽ ഷാംപൂവിന്റെ പതിവ് ഉപയോ​ഗം ആരോ​ഗ്യത്തിന് ദോശം ചെയ്യും. ഷാംപൂ സ്ഥിരമായി ഉപയോ​ഗിക്കുന്നത് മുടിയ്ക്ക് കേട് വരാനുള്ള സാധ്യത കൂടുതലാണ്.
തലയോട്ടിയും മുടിയും വൃത്തിയായും പോഷണമായും സൂക്ഷിക്കേണ്ടത് പ്രധാനമാണെങ്കിലും അമിതമായി ഷാംപൂ ചെയ്യുന്നത് മുടിക്കും തലയോട്ടിക്കും പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.

ഇടയ്ക്കിടെ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകാം. ഷാംപൂകളിലും കണ്ടീഷണറുകളിലും അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങൾ ഇതിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. കൃത്രിമമായി നിർമിക്കുന്ന ഷാംപൂകളിൽ ഏകദേശം 17 തരത്തിലുള്ള കെമിക്കലുകളാണ്‌ അടങ്ങിയിരിക്കുന്നത്‌. 

ആരോഗ്യത്തോടെയിരിക്കുന്ന മുടിയിഴകളെ വരെ തളർത്താനും കൂടെ അലർജി പോലെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കാനും ഇടയാക്കും.കണ്ണുകൾ, ശ്വാസകോശം തുടങ്ങി വിവിധ അവയവങ്ങൾക്ക്‌ അസ്വസ്‌ഥയുണ്ടാക്കാനും വീര്യം കൂടിയ ഷാംപൂകളുടെ ഉപയോഗം ഇടയാക്കും.

ഷാംപൂവിൽ ഗന്ധം വർധിപ്പിക്കുന്നതിനായി ഇതിൽ ഏകദേശം 3000 സിന്തറ്റിക്‌ ഫ്രാഗ്രൻസ്‌ വരെ ചേർത്തിരിക്കും. ഷാംപൂവിൽ പെട്രോളിയം, മിനറൽ ഓയിലുകൾ എന്നിവ ചേർത്തിരിക്കുന്നത് കൊണ്ട്‌ മുടിയുടെ സ്വാഭാവികമായ വളർച്ചയെ അത്‌ തടസപ്പെടുത്തുകയും വരണ്ടതാക്കുകയും ചെയ്യുന്നു. മുടി തഴച്ച് വളരാൻ വീട്ടിൽ തന്നെ ചില ഹെർബൽ ഷാംപൂവുകൾ ഉണ്ടാക്കാനാകും. 

നിങ്ങൾ പതിവായി ഷാംപൂകളും കണ്ടീഷണറുകളും ഉപയോഗിക്കുമ്പോൾ രാസവസ്തുക്കൾ തലയോട്ടിയിൽ നിന്ന് സ്വാഭാവിക എണ്ണകൾ പുറത്തെടുക്കുന്നു. ഇത് ഒടുവിൽ നിങ്ങളുടെ മുടി വരണ്ടതാക്കുന്നു. മുടി വളരെക്കാലം വരണ്ടതായിരിക്കുമ്പോൾ പൊട്ടുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്യും.

ഷാംപൂകളും കണ്ടീഷണറുകളും ഇടയ്ക്കിടെ ഉപയോഗിക്കുന്നത് തലയോട്ടി വരണ്ടതും ചൊറിച്ചിലും ഉണ്ടാക്കും. ഇത് തലയോട്ടിയിൽ അലർജിക്ക് കാരണമായേക്കാം. ചില കേസുകളിൽ ഈ അലർജികൾ തലയോട്ടിയിലും ചർമ്മപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. മുടി പൊട്ടുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നതോടെ മുടിയുടെ വളർച്ച കുറയുന്നു. കൂടാതെ, വർദ്ധിച്ചുവരുന്ന മുടികൊഴിച്ചിൽ മുടി വളർച്ചയുടെ പ്രശ്നം വർദ്ധിപ്പിക്കുന്നു.

ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്തെ തുടർന്ന് ഡോവ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ ഷാംപൂ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ച് യുണിലിവർ. ക്യാൻസറിന് കാരണമായേക്കാവുന്ന ബെൻസീൻ എന്ന രാസവസ്തു കലർന്നിരിക്കുന്നുവെന്ന് സംശയിക്കുന്നതിനെ തുടർന്നാണ് നടപടി. 2021 ഒക്ടോബറിനു മുമ്പ് നിർമ്മിച്ച ഉൽപ്പന്നങ്ങളെയാണ് യുണിലിവർ തിരിച്ചു വിളിച്ചിരിക്കുന്നത്. 

ചര്‍മ്മം തിളങ്ങാന്‍ ഉരുളക്കിഴങ്ങ് ഫേസ് പാക്ക്; ഉപയോഗിക്കേണ്ടത് ഇങ്ങനെ...