മത്തങ്ങ വിത്തുകളിൽ ഗണ്യമായ അളവിൽ ഫിനോളിക് ആന്റിഓക്‌സിഡന്റ് സംയുക്തങ്ങളുണ്ട്. രക്തത്തിലെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാനും മത്തങ്ങ വിത്തുകൾ സഹായിക്കും. 

ധാരാളം പോഷക​ഗുണങ്ങളാൽ സമ്പന്നമാണ് മത്തങ്ങ വിത്തുകൾ. മത്തങ്ങ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു. മത്തങ്ങ വിത്തുകൾ ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള ഒരു നല്ല ചുവടുവെപ്പാണ്. പോഷകങ്ങളാൽ സമ്പുഷ്ടമായ മത്തങ്ങ വിത്തുകൾ ദിവസവും ചെറിയ അളവിൽ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

ആൽഫ-ലിനോലെനിക് ആസിഡ് (ALA) ഉൾപ്പെടെയുള്ള അപൂരിത കൊഴുപ്പുകളുടെ നല്ല ഉറവിടമാണ് മത്തങ്ങ വിത്തുകൾ. സമീകൃതാഹാരത്തിന്റെ ഭാഗമായി മത്തങ്ങ വിത്തുകൾ കഴിക്കുന്നത് അവയുടെ ALA ഉള്ളടക്കം കാരണം, ഹൃദയത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനും ഗുണം ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു.

ആർത്തവവിരാമം നേരിടുന്ന സ്ത്രീകളിൽ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താൻ മത്തങ്ങ വിത്ത് സഹായിച്ചതായി 2011 ലെ ഒരു പഠനത്തിൽ കണ്ടെത്തി. കൂടാതെ, മഗ്നീഷ്യത്തിന്റെ ഉറവിടമായതിനാൽ, മത്തങ്ങ വിത്തുകൾ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിച്ചേക്കാം.

മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന അവശ്യ അമിനോ ആസിഡാണ് ട്രിപ്റ്റോഫാൻ. വിഷാദത്തെ ചികിത്സിക്കുന്നതിന് മത്തങ്ങ വിത്തുകൾ നല്ലതാണ്. മത്തങ്ങ വിത്തുകളിൽ അടങ്ങിയിരിക്കുന്ന എൽ-ട്രിപ്റ്റോഫാൻ വിഷാദരോഗത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മത്തങ്ങ വിത്തുകളിൽ ഗണ്യമായ അളവിൽ ഫിനോളിക് ആന്റിഓക്‌സിഡന്റ് സംയുക്തങ്ങളുണ്ട്. രക്തത്തിലെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാനും മത്തങ്ങ വിത്തുകൾ സഹായിക്കും.

മത്തങ്ങ വിത്തുകൾ ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ്. ഒരു പഠനത്തിൽ, മത്തങ്ങ വിത്തുകൾ, ആർത്തവവിരാമം നേരിടുന്ന സ്ത്രീകളിൽ സ്തനാർബുദ സാധ്യത ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് കാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്നതിന് തെളിവുകളുണ്ട്. മത്തങ്ങ വിത്തുകൾ അടങ്ങിയ ഭക്ഷണക്രമം സ്തനങ്ങൾ, പ്രോസ്റ്റേറ്റ്, വൻകുടൽ എന്നിവയുൾപ്പെടെയുള്ള ചില കാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

വെറും വയറ്റിൽ ഈ പാനീയങ്ങൾ കുടിക്കൂ, രക്തത്തിലെ പ‍ഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്താം

മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് മത്തങ്ങ വിത്തുകൾ സഹായിക്കും. മുടിയുടെ ആരോ​ഗ്യം മികച്ചതാക്കുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും മത്തങ്ങ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മത്തങ്ങ വിത്തുകളിൽ നിന്നുള്ള എണ്ണയ്ക്ക് മൂത്രാശയ തകരാറുകൾ തടയാനോ ചികിത്സിക്കാനോ കഴിവുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 

മത്തങ്ങ വിത്തുകൾ ആരോ​ഗ്യകരമായ ഭക്ഷണമാണെങ്കിലും അലർജി പ്രശ്നമുള്ളവർ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തിയ ശേഷം മാത്രമായിരിക്കണം കഴിക്കേണ്ടത്. 

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News