Asianet News MalayalamAsianet News Malayalam

ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കൂ; അഞ്ചുണ്ട് ​ഗുണങ്ങൾ

ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

lemon water in the morning gives more health benefits
Author
Trivandrum, First Published Feb 17, 2021, 10:33 AM IST

ജീവിതശൈലി രോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. മാറിയ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും തെറ്റായ ജീവിതരീതിയുമൊക്കെയാണ് പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങി ക്യാൻസർ വരെയുള്ള ആരോഗ്യപ്രശ്നങ്ങൾ വരുത്തിവയ്ക്കുന്നത്. എന്നാൽ ഇവയിൽ നിന്ന് ഒരു പരിധി വരെ രക്ഷനേടാൻ ഇളം ചൂടുള്ള നാരങ്ങ വെള്ളം സഹായിക്കും. 

ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. രാവിലെ ഇളം ചൂട് നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

ഒന്ന്...

ദിവസവും രാവിലെ ചെറു ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്തു കുടിക്കുന്നത് ക്ഷീണം മാറുകയും ഉൻമേഷം ലഭിക്കുകയും ചെയ്യും. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടും. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്തു രക്തശുദ്ധി വരുത്താനും ഇത് നല്ലതാണ്.
 

lemon water in the morning gives more health benefits

 

രണ്ട്...

ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ നാരങ്ങ വെള്ളം കുടിക്കുന്നത് സഹായിക്കും. പനി, തൊണ്ടവേദന, ജലദോഷം എന്നിവ പിടിപെടാതിരിക്കാനും സഹായിക്കും. ദിവസത്തിൽ ഇടയ്ക്കിടെ നാരങ്ങാവെള്ളം കുടിച്ചാൽ നിർജ്ജലീകരണം തടയാം.

മൂന്ന്...

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാൻ ഉത്തമമാണ് നാരങ്ങ. വിവിധ തരം ത്വക്ക് കാൻസറുകളെ പ്രതിരോധിക്കാനും നാരങ്ങാവെള്ളത്തിന് കഴിയും.

നാല്...

വായ് നാറ്റം അകറ്റാനും ചെറു ചൂടുള്ള നാരങ്ങ വെള്ളം സഹായിക്കും. ഇത് വായിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് പ്രശ്‌നത്തെ പരിഹരിക്കുന്നു. 

 

lemon water in the morning gives more health benefits

 

അഞ്ച്...

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കും. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇതുമൂലം ചാടിയ വയറിനെയും അമിതവണ്ണത്തെയും ഇല്ലാതാക്കാവുന്നതാണ്.

Follow Us:
Download App:
  • android
  • ios