പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം.

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് വൃക്ക. പല കാരണങ്ങൾ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവർത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാം. വൃക്കകളുടെ ആരോഗ്യം നിലനിർത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമാണ്. നിങ്ങളുടെ വൃക്കയുടെ ആരോഗ്യം നിലനിർത്താൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?...

ഒന്ന്...

ദിവസേനയുള്ള വ്യായാമം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണപ്രദമാണ്. വൃക്കരോഗ സാധ്യതയേയും ഇതിലൂടെ കുറയ്ക്കാം. ദിവസേനയുള്ള വ്യായാമം രക്തസമ്മർദം കുറയ്ക്കുകയും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും. 

രണ്ട്...

അമിതവണ്ണമുള്ളവർക്കും അനാരോഗ്യം കൂടുതലുള്ളവർക്കും വൃക്കകളെ തകരാറിലാക്കുന്ന പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി ആരോഗ്യപ്രശ്‌നങ്ങൾ സംഭവിച്ചേക്കാം. സോഡിയം, സംസ്‌കരിച്ച മാംസം, വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്ന മറ്റു ഭക്ഷണങ്ങൾ ഇവ കുറയ്ക്കണം. 

മൂന്ന്...

ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ വൃക്കകൾക്ക് ആരോഗ്യകരമാണ്. വൃക്കയിൽ നിന്ന് സോഡിയവും ടോക്‌സിനുകളും നീക്കം ചെയ്യാൻ വെള്ളം സഹായിക്കുന്നു. ഇത് വൃക്കരോഗ സാധ്യത കുറയ്ക്കുന്നു.

നാല്...

അനാവശ്യമായി മരുന്നുകൾ കഴിക്കാതിരിക്കുക. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് കഴിക്കുന്ന ആളുകൾക്ക് വൃക്ക തകരാറിലാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് വേദനസംഹാരികൾ പതിവായി കഴിക്കുന്നത് വൃക്കകളെ തകരാറിലാക്കും.

അഞ്ച്...

മൂത്രാശയ അണുബാധ കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ വൃക്ക തകരാറിലേക്ക് നയിക്കാം. പൂർണമായ ആരോഗ്യത്തിന് മികച്ച വൃക്കകൾ അത്യന്താപേക്ഷിതമാണ്. 

ആറ്...

ബേക്കൺ, സോസേജുകൾ, ഹോട്ട് ഡോഗ്, ബർഗർ പാറ്റികൾ തുടങ്ങിയ സംസ്‌കരിച്ച മാംസങ്ങൾ നിങ്ങളുടെ വൃക്കകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. കാരണം അവയിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്.

Read more ആർത്തവവിരാമത്തിന് ശേഷം ശരീരത്തിലുണ്ടാകുന്ന ചില മാറ്റങ്ങൾ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്| Malayalam News Live | Kerala News Live