കിഡ്നിയുടെ ആരോഗ്യം നിലനിർത്താൻ ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതാണ്. സാധാരണയായി ഒരാൾ ഒരു ദിവസം 2-3 ലിറ്റർ വെള്ളം കുടിക്കണം.വേനൽക്കാലത്ത്  രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്, അതിനാൽ നാം കഴിക്കുന്ന ഭക്ഷണവും വെള്ളവും ശുദ്ധവും വൃത്തിയുള്ളതുമായ ഉറവിടത്തിൽ നിന്നായിരിക്കേണ്ടത് വളരെ പ്രധാനമാണ്.  

വേനൽക്കാലത്ത് ആരോഗ്യത്തോടെയിരിക്കാൻ ഉചിതമായ ജീവിതശൈലി മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. മറ്റ് അവയവങ്ങൾ പോലെ തന്നെ വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തേണ്ടത് പ്രധാനമാണ്. വേനൽക്കാലത്ത് വൃക്കകളെ സംരക്ഷിക്കാൻ ധാരാളം വെള്ളം കുടിക്കുക. നിർജ്ജലീകരണം വൃക്കയുടെ ആരോ​ഗ്യത്തോടെ ബാധിക്കാം. അതേസമയം പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും.

മെർക്കുറി ഉയരുമ്പോൾ ധാരാളം വെള്ളവും ഇലക്ട്രോലൈറ്റ് അടങ്ങിയ ദ്രാവകങ്ങളും കഴിക്കുന്നത് പ്രധാനമാണ്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുകയും നിങ്ങളുടെ വൃക്കകളെ കടുത്ത ചൂടിൽ സംരക്ഷിക്കുകയും ചെയ്യും. തേങ്ങാവെള്ളം, മോര് എന്നിവ ദിവസവും ഭക്ഷണത്തിൽ ചേർക്കണം. അതേസമയം , ചായ, കാപ്പി എന്നിവ ഒഴിവാക്കണം. 

'വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനൊപ്പം ശരീരത്തിൽ ഉപ്പിന്റെയും ജലത്തിന്റെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വൃക്ക നിർണായക പങ്ക് വഹിക്കുന്നു. നിർജ്ജലീകരണം സംഭവിക്കുമ്പോൾ രക്ത വിതരണം കുറയുകയും അതിനാൽ വൃക്കകളുടെ പ്രവർത്തനം മോശമാവുകയും ചെയ്യുന്നു. ചൂടുള്ള ചുറ്റുപാടുകളിൽ പതിവായി ജോലി ചെയ്യുന്ന 15% വ്യക്തികളിൽ CKD കൂടാതെ/അല്ലെങ്കിൽ അക്യൂട്ട് കിഡ്‌നി ക്ഷതം (AKI) ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു...' - ഫോർട്ടിസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് എൻസിആറിലെ ഇന്ത്യൻ സൊസൈറ്റി ഓഫ് നെഫ്രോളജി പ്രസിഡന്റും നെഫ്രോളജി ആൻഡ് കിഡ്നി ട്രാൻസ്പ്ലാൻറ് പ്രിൻസിപ്പൽ ഡയറക്ടറുമായ ഡോ.സഞ്ജീവ് ഗുലാത്തി പറയുന്നു.

'അമിത ചൂട് നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. ഇത് വൃക്കകളെ ബാധിക്കും. ശരീരം നിർജ്ജലീകരണം ചെയ്യുമ്പോൾ, ശരീരത്തിലെ ദ്രാവകങ്ങളുടെയും ഇലക്ട്രോലൈറ്റുകളുടെയും ശരിയായ സന്തുലിതാവസ്ഥ നിലനിർത്താൻ വൃക്കകൾ കഠിനമായി പ്രവർത്തിക്കുന്നു. നിർജ്ജലീകരണം കഠിനമാണെങ്കിൽ അത് വൃക്ക തകരാറിലേക്ക് നയിച്ചേക്കാം. നിർജലീകരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന പഞ്ചസാര പാനീയങ്ങളും കഫീനും ഒഴിവാക്കുക. ഏറ്റവും ചൂടേറിയ സമയങ്ങളിൽ ഇളം നിറത്തിലുള്ള, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക...' - ​​പ്രിസ്റ്റിൻ കെയറിലെ യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. നിപുൺ എ സി പറയുന്നു.

അതിശക്തമായ ചൂട് വൃക്കകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ചൂട് വൃക്കകളെ ബാധിക്കുന്ന ഒരു പ്രാഥമിക മാർഗം നിർജ്ജലീകരണം ഉണ്ടാക്കുന്നതാണ്. ശരീരത്തിന് വിയർപ്പിലൂടെ ദ്രാവകം നഷ്ടപ്പെടുമ്പോൾ, മാലിന്യങ്ങളും വിഷവസ്തുക്കളും ഫിൽട്ടർ ചെയ്യാൻ വൃക്കകൾ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇത ചികിത്സിച്ചില്ലെങ്കിൽ കിഡ്‌നി തകരാറിലേക്ക് നയിച്ചേക്കാം. നിർജ്ജലീകരണത്തിന് പുറമേ, അമിതമായ ചൂട് ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്കും കാരണമാകും. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകൾ ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ ? സൂക്ഷിക്കുക, പുതിയ പഠനം പറയുന്നത്

വൃക്കകളുടെ പ്രവർത്തനം ഉൾപ്പെടെ, ഇലക്‌ട്രോലൈറ്റുകൾ അസന്തുലിതമാകുമ്പോൾ, മാലിന്യങ്ങളും വിഷവസ്തുക്കളും ഫിൽട്ടർ ചെയ്യാനുള്ള വൃക്കകളുടെ കഴിവിനെ ഇത് തടസ്സപ്പെടുത്തുകയും വൃക്ക തകരാറിലേക്ക് നയിക്കുകയും ചെയ്യും. കിഡ്നിയുടെ ആരോഗ്യം നിലനിർത്താൻ ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതാണ്. സാധാരണയായി ഒരാൾ ഒരു ദിവസം 2-3 ലിറ്റർ വെള്ളം കുടിക്കണം.വേനൽക്കാലത്ത് രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്, അതിനാൽ നാം കഴിക്കുന്ന ഭക്ഷണവും വെള്ളവും ശുദ്ധവും വൃത്തിയുള്ളതുമായ ഉറവിടത്തിൽ നിന്നായിരിക്കേണ്ടത് വളരെ പ്രധാനമാണ്. 

ഉപ്പും കൊഴുപ്പും പഞ്ചസാരയും കുറഞ്ഞ സമീകൃതാഹാരം കഴിക്കുന്നത് വൃക്കരോഗം തടയാൻ സഹായിക്കും. പഴങ്ങളും പച്ചക്കറികളും പോലുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ വൃക്കകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും. രക്തസമ്മർദ്ദം കുറയ്ക്കുകയും പ്രമേഹം, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ പതിവ് വ്യായാമം സഹായിക്കും.

ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും വൃക്കരോഗത്തിന്റെ പ്രധാന കാരണങ്ങളിൽ രണ്ടാണ്. ഈ അളവ് പതിവായി നിരീക്ഷിക്കുന്നത് വൃക്ക തകരാറുകൾ തടയാൻ സഹായിക്കും. വേനൽകാലത്ത് പരമാവധി വീട്ടിലുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. പുറത്ത് നിന്നും നിങ്ങൾ സ്ഥിരമായി ആഹാരം കഴിച്ചാൽ അവയിൽ അമിതമായി എണ്ണമയവും അതുപോലെ, മായവുമെല്ലാം ചേർത്തിരിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുവാൻ ഇത് വളരെയധികം കാരണമാകുന്നുണ്ട്.

വണ്ണം കുറയ്ക്കും, ദഹനപ്രശ്നങ്ങൾ അകറ്റും ; ദിവസവും വെറുംവയറ്റിൽ കുടിക്കാം ഉലുവ വെള്ളം