ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ. പൊണ്ണത്തടി, സ്ലീപ്പ് അപ്നിയ, പ്രവർത്തനരഹിതമായ തൈറോയ്ഡ്, ഉയർന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകൾ അല്ലെങ്കിൽ ഉയർന്ന രക്തത്തിലെ കൊഴുപ്പ് എന്നിവയെല്ലാം NAFLDന്റെ അപകട ഘടകങ്ങളാണ്.
മദ്യപാനം കരളിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതായി നമ്മുക്കറിയാം. ഇത് കരളിന്റെ പ്രവർത്തനം കുറയ്ക്കുകയും ഗുരുതരമായ സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യും. എന്നാൽ ചിലപ്പോൾ മദ്യം കഴിക്കാതെയും കരളിൽ ഫാറ്റി ടിഷ്യൂകളുടെ വികസനം ഉണ്ടാകാം. ഈ അവസ്ഥയെയാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന് വിളിക്കുന്നത്.
ചികിത്സിച്ചില്ലെങ്കിൽ സിറോസിസിന് വരെ കാരണമാകാമെന്നും വിദഗ്ധർ പറയുന്നു. കരൾ കോശങ്ങളിൽ വളരെയധികം കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ സംഭവിക്കുന്നത്. ഈ അവസ്ഥയിൽ ക്ഷീണം, വയറിന്റെ മുകളിൽ വലതുഭാഗത്ത് വേദന, ചർമ്മത്തിൽ മഞ്ഞനിറം, വിളറിയ ചർമ്മം തുടങ്ങിയ ചില ലക്ഷണങ്ങൾ കാണാം. ഫാറ്റി ലിവറിന് കാരണമാകുകയും അവസ്ഥയെ മോശമാക്കുകയും ചെയ്യുകയും ചെയ്യുന്ന ഒന്നിലധികം ഘടകങ്ങളുണ്ട്.
' ജീനുകളുടെ സംയോജനം, ഭക്ഷണക്രമം, വ്യായാമക്കുറവ് എന്നിവ മൂലമാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഉണ്ടാകുന്നത്. അമിതവണ്ണമുള്ളവരല്ലാത്തവരിൽ പോലും NAFLD സാധാരണമാണ്...' - ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ എച്ച്പിബി & ട്രാൻസ്പ്ലാൻറ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് (ഡോ. സോണാൽ അസ്താന പറഞ്ഞു.
ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ. പൊണ്ണത്തടി, സ്ലീപ്പ് അപ്നിയ, പ്രവർത്തനരഹിതമായ തൈറോയ്ഡ്, ഉയർന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകൾ അല്ലെങ്കിൽ ഉയർന്ന രക്തത്തിലെ കൊഴുപ്പ് എന്നിവയെല്ലാം NAFLDന്റെ അപകട ഘടകങ്ങളാണ്.
' നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ അവഗണിക്കരുത്. കൃത്യസമയത്ത് നിങ്ങൾ ശരിയായ ചികിത്സ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഈ അവസ്ഥ ഉണ്ടാകുന്നത് തടയാൻ ചില പ്രതിരോധ നടപടികളും സ്വീകരിക്കുക.
ഫാറ്റി ലിവർ തടയാനുള്ള ഏറ്റവും നല്ല മാർഗം ഡയറ്റാണ്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും കോളകളും ടിന്നിലടച്ച ജ്യൂസുകളും പോലുള്ള സംസ്കരിച്ച പഞ്ചസാരകളും ഒഴിവാക്കുക. രണ്ട് മാസത്തിനുള്ളിൽ കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കുന്നത് ഫാറ്റി ലിവർ ഗണ്യമായി കുറയ്ക്കും. ദിവസം 30-45 മിനിറ്റ് വേഗത്തിലുള്ള വ്യായാമം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. കരൾ പ്രശ്‌നങ്ങൾ, പ്രമേഹമുള്ളവർ കരളിന്റെ പ്രവർത്തനം ഉൾപ്പെടെയുള്ള കരൾ പരിശോധനയും കരളിലെ കൊഴുപ്പും നേരത്തെയുള്ള നാശവും വിലയിരുത്താൻ സ്‌കാനിംഗ് നടത്തണം...' - ഡോ. സോണൽ കൂട്ടിച്ചേർത്തു.
നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ തടയാൻ ശരീരഭാരം കുറയ്ക്കേണ്ടതുണ്ട്. ഓരോ ദിവസവും നിങ്ങൾ കഴിക്കുന്ന കലോറിയുടെ എണ്ണം പരിമിതപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ ദിവസേന ചില വ്യായാമങ്ങളിൽ ഏർപ്പെടുകയും ചെയ്യുക. ശരീരഭാരം കുറയ്ക്കുന്നത് കൊഴുപ്പ് കുറയ്ക്കാനും കരളിലെ പാടുകൾ, വീക്കം എന്നിവ കുറയ്ക്കാനും സഹായിക്കുമെന്നും അവർ പറഞ്ഞു.
വ്യായാമം ചെയ്യുന്നത് സ്വാഭാവികമായും ഒന്നിലധികം രോഗങ്ങളുടെ സാധ്യത കുറയ്ക്കും. ഓരോ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. മോശം കൊളസ്ട്രോളിന്റെ അളവ് മൊത്തത്തിലുള്ള ആരോഗ്യത്തിന് ദോഷകരമാണ്. ഇത് പ്രധാനമായും ഹൃദയാരോഗ്യത്തെ ബാധിക്കും. കൊളസ്ട്രോൾ നിലനിർത്താൻ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
പ്രമേഹം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിനുള്ള ഒരു സാധാരണ അപകട ഘടകമാണ്. നിങ്ങൾ ഒരു പ്രമേഹരോഗിയാണെങ്കിൽ, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവറിന്റെ അപകടസാധ്യത നിയന്ത്രിക്കുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കും.
Read more കുറഞ്ഞ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്താം ആറ് ഭക്ഷണങ്ങൾ

