Asianet News MalayalamAsianet News Malayalam

ആരോഗ്യത്തോടെ മുന്നേറാം; ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ...

ജീവിതരീതികള്‍ ആരോഗ്യകരമായി ക്രമീകരിക്കുകയെന്നത് തന്നെയാണ് ഏറ്റവും പ്രധാനം. ഇതിന് കഴിഞ്ഞാല്‍ തന്നെ വലിയൊരു അളവ് വരെ അസുഖങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും. അത്തരത്തില്‍ നാം നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

lifestyle tips to maintain overall health
Author
First Published Jan 10, 2023, 2:55 PM IST

കൊവിഡ് 19ന്‍റെ വരവോടുകൂടിയാണ് ആരോഗ്യകാര്യങ്ങളില്‍ പലരും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി തുടങ്ങുന്നത്. പ്രത്യേകിച്ച് രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് അധികപേരും ഇക്കാലയളവിനുള്ളില്‍ നടത്തിയിട്ടുള്ളത്.

ഇതിനായി ഭക്ഷണം, വ്യായാമം, ഉറക്കം എന്നിങ്ങനെയുള്ള ശീലങ്ങളെല്ലാം ക്രമപ്പെടുത്താൻ ധാരാളം പേര്‍ ശ്രമിച്ചിട്ടുണ്ട്. അതുപോലെ ഫിറ്റ്നസ് കാര്യങ്ങളിലും ഈ വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ താല്‍പര്യം പുലര്‍ത്തിയിട്ടുണ്ട്.

ജീവിതരീതികള്‍ ആരോഗ്യകരമായി ക്രമീകരിക്കുകയെന്നത് തന്നെയാണ് ഏറ്റവും പ്രധാനം. ഇതിന് കഴിഞ്ഞാല്‍ തന്നെ വലിയൊരു അളവ് വരെ അസുഖങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും. അത്തരത്തില്‍ നാം നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ജീവിതരീതികളില്‍ ഏറ്റവും പ്രധാനം ഭക്ഷണം തന്നെയാണ്. നാം എന്താണോ കഴിക്കുന്നത് അതുതന്നെയാണ് ഒരു പരിധി വരെ നമ്മെ നിര്‍ണയിക്കുന്നത്. കഴിയുന്നതും പ്രകൃതിയോടും കാലാവസ്ഥയോടും ഇണങ്ങിയുള്ള ഭക്ഷണമാണ് ഡയറ്റിലുള്‍പ്പെടുത്തേണ്ടത്. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. സീസണല്‍ പച്ചക്കറികള്‍- പഴങ്ങള്‍ എന്നിവയെല്ലാം നന്നായി കഴിക്കുക. പച്ചക്കറികളും പഴങ്ങളുമാണെങ്കില്‍ പോലും അവ കഴിക്കുന്നതിന്‍റെ രീതിയും പ്രധാനമാണ്.

അധികം വേവിച്ച് കഴിക്കരുതാത്തവ അങ്ങനെ തന്നെ കഴിക്കുക. സാലഡുകള്‍ പതിവാക്കാം. അതുപോലെ ജ്യൂസുകളെക്കാള്‍ പഴങ്ങള്‍ അങ്ങനെ തന്നെ കഴിക്കുന്നതാണ് ഉചിതം. മധുരത്തിന്‍റെ ഉപയോഗം കുറയ്ക്കുകയും കായികാധ്വാനത്തിന് അനുസരിച്ച് മാത്രം കാര്‍ബോഹൈഡ്രേറ്റ് എടുക്കുകയും ചെയ്യുക.

ഡയറ്റ് എപ്പോഴും ബാലൻസ്ഡ് ആക്കാൻ ശ്രമിക്കണം. മത്സ്യ-മാംസാദികള്‍ക്ക് ഒപ്പമാണെങ്കിലും പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ നിര്‍ബന്ധമാക്കുക. പാക്കറ്റ് ഭക്ഷണം, ഡ്രിംഗ്സ്, പ്രോസസ്ജ് ഫുഡ്സ്, പുറത്തുനിന്നുള്ള ഭക്ഷണം എന്നിവ ഒഴിവാക്കുകയോ നല്ലരീതിയില്‍ പരിമിതപ്പെടുത്തുകയോ ചെയ്യുക. ഡയറ്റില്‍ ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കാനായാല്‍ തന്നെ ആരോഗ്യം ഒരളവ് വരെ സുരക്ഷിതമാക്കാം.

രണ്ട്...

ഡയറ്റ് കഴിഞ്ഞാല്‍ തീര്‍ച്ചയായും പ്രാധാന്യം നല്‍കേണ്ടത് കായികാധ്വാനം, വ്യായാമം എന്നിവയ്ക്കാണ്. ജീവിതസാഹചര്യങ്ങള്‍ കായികമായി അധ്വാനിക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നതല്ല എങ്കില്‍ തീര്‍ച്ചയായും വര്‍ക്കൗട്ട് പതിവാക്കുക. കഠിനമായ വര്‍ക്കൗട്ടല്ല, മറിച്ച് പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുകൂലമായ- യോജിച്ച വ്യായാമമാണ് ഓരോരുത്തരും ചെയ്യേണ്ടത്.

ചുരുങ്ങയത് 15-20 മിനുറ്റെങ്കിലും ഇതിനായി ദിവസവും മാറ്റിവയ്ക്കുക. നടത്തം, ഓട്ടം, നീന്തല്‍, ജിമ്മിലെ പരിശീലനം ഇങ്ങനെ ഏതുമാകാം തെരഞ്ഞെടുക്കുന്ന മാര്‍ഗങ്ങള്‍. കായികവിനോദങ്ങള്‍- പൂന്തോട്ട പരിപാലനം പോലുള്ള ജോലികള്‍ എന്നിവയാണെങ്കില്‍ ഇവ കുറെക്കൂടി മാനസികാരോഗ്യത്തെയും മെച്ചപ്പെടുത്താൻ സഹായിക്കും. 

മൂന്ന്...

നമ്മുടെ ശരീരത്തില്‍ അവശ്യം എത്തേണ്ടുന്ന ഘടകങ്ങളില്‍ കുറവ് സംഭവിക്കുന്നത് തീര്‍ച്ചയായും ആരോഗ്യത്തെ ബാധിക്കും. വൈറ്റമിനുകള്‍ (എ,ബി,സി,ഡി,ഇ), സിങ്ക് എന്നിങ്ങനെയുള്ള ഘടകങ്ങളുടെയെല്ലാം കുറവ് ഭക്ഷണത്തിന് പുറമെ സപ്ലിമെന്‍റ്സിലൂടെ പരിഹരിക്കാവുന്നതാണ്. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇങ്ങനെയുള്ള സപ്ലിമെന്‍റ്സ് എടുക്കുന്നത് വളരെ നല്ലതാണ്. ഡോക്ടറെ കാണാതെ സ്വന്തമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ട. ഇത് ഗുണത്തെക്കാള്‍ ദോഷത്തിന് ഇടയാക്കാം.

Also Read:- 'ഈ ഒറ്റമൂലി ശീലമാക്കിനോക്കൂ... മുടി കൊഴിച്ചിൽ അലട്ടുകയേ ഇല്ല...'

Follow Us:
Download App:
  • android
  • ios