പ്രമേഹരോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. രക്തത്തിലെ ഉയർന്ന അളവിലുള്ള പഞ്ചസാര പ്രമേഹത്തിലേക്ക് നയിക്കുന്നു. ഈ അവസ്ഥ നിങ്ങളുടെ മാനസികാരോഗ്യത്തെയും ബാധിക്കാമെന്നാണ് വിദ​​ഗ്ധർ പറയുന്നത്. പ്രമേഹരോഗികൾക്ക് ഉത്കണ്ഠയും വിഷാദവും ഉൾപ്പെടെയുള്ള മാനസികാരോഗ്യ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്  പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

വ്യായാമം ശീലമാക്കൂ...

പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനും ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. ഇത് സമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദ്രോഗം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. ദിവസവും 15 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.  പ്രമേഹരോഗികൾ, പ്രത്യേകിച്ച് ഇൻസുലിൻ ഉപയോഗിക്കുന്നവർ, വ്യായാമത്തിന് മുമ്പും ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം.

 

 

ഭക്ഷണം ആവശ്യത്തിന് മാത്രം...

പ്രമേഹ രോഗികൾ അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലുള്ള നിയന്ത്രണം കലോറി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. വിളമ്പുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുന്നത് കലോറി ഉപഭോഗവും തുടർന്നുള്ള രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവും കുറയ്ക്കാൻ സഹായിക്കുന്നു. 

ഫൈബർ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കൂ...

ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്തുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെയും ടൈപ്പ് 1 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. പച്ചക്കറികൾ, പഴങ്ങൾ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് അവ നന്നായി കഴിക്കണം.

 

 

ധാരാളം വെള്ളം കുടിക്കുക...

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. മൂത്രത്തിലൂടെ രക്തത്തിലെ പഞ്ചസാര അധികമായി പുറന്തള്ളാനും ഇത് നിങ്ങളുടെ വൃക്കകളെ സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കുന്നത്  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് പ്രമേഹ രോഗികൾ ദിവസം ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

ഈ കൊവിഡ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ വിറ്റാമിൻ സി അടങ്ങിയ 6 ഭക്ഷണങ്ങൾ ശീലമാക്കൂ