പ്രായം കൂടുമ്പോള്‍ അത് ചര്‍മ്മത്തില്‍ പ്രതിഫലിക്കുക തന്നെ ചെയ്യും. എങ്കിലും സ്കിൻ കെയറിലൂടെ നമുക്കിത് അല്‍പകാലത്തേക്കെങ്കിലും നീട്ടിവയ്ക്കാൻ സാധിക്കും. ഇതിന് ചില കാര്യങ്ങള്‍ പതിവായി ശ്രദ്ധിക്കേണ്ടതുണ്ട്. അവയാണിനി പങ്കുവയ്ക്കുന്നത്. 

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കില്ല എന്നൊരു പ്രശസ്തമായ പരസ്യവാചകമുണ്ടല്ലോ. തമാശയ്ക്കാണെങ്കിലും ഈ വാചകം തിരിച്ചും മറിച്ചുമെല്ലാം ഇന്നും ഉപയോഗിക്കുന്നവര്‍ ഏറെയാണ്. സത്യത്തില്‍ ചര്‍മ്മം കണ്ടാല്‍ പ്രായം മനസിലാകുന്നതോ, അല്ലെങ്കില്‍ ചര്‍മ്മത്തിലൂടെ പ്രായക്കൂടുതല്‍ തോന്നിക്കുന്നതോ ആര്‍ക്കും തന്നെ ഇഷ്ടമാകില്ല. 

എന്നാല്‍ പ്രായം കൂടുമ്പോള്‍ അത് ചര്‍മ്മത്തില്‍ പ്രതിഫലിക്കുക തന്നെ ചെയ്യും. എങ്കിലും സ്കിൻ കെയറിലൂടെ നമുക്കിത് അല്‍പകാലത്തേക്കെങ്കിലും നീട്ടിവയ്ക്കാൻ സാധിക്കും. ഇതിന് ചില കാര്യങ്ങള്‍ പതിവായി ശ്രദ്ധിക്കേണ്ടതുണ്ട്. അവയാണിനി പങ്കുവയ്ക്കുന്നത്. 

സൂര്യപ്രകാശം...

കടുത്ത സൂര്യപ്രകാശം, ഏറ്റവും ചൂട് കൂടുന്ന മണിക്കൂറുകളില്‍ പതിവായി നേരിട്ടേല്‍ക്കുന്നത് ചര്‍മ്മത്തെ വളരെയധികം ദോഷകരമായി ബാധിക്കും. അതിനാല്‍ കഴിയുന്നതും ഈ സാഹചര്യങ്ങളൊഴിവാക്കുക. അതുപോലെ തന്നെ സണ്‍സ്ക്രീൻ ഉപയോഗവും വെയിലുള്ളപ്പോള്‍ പുറത്തുപോകാൻ ശരീരം മുഴുവൻ മറയുന്ന വസ്ത്രധാരണവും പരിശീലിക്കുക. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളാണ് ചര്‍മ്മത്തിന് പ്രതികൂലമായി വരുന്നത്. 

വെള്ളം...

ശരീരത്തില്‍ ആവശ്യത്തിന് ജലാംശം എത്താതിരുന്നാലും അത് ക്രമേണ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കും. സ്കിൻ ഡ്രൈ ആകാനും, പാളികള്‍ പോലെ കാണപ്പെടാനും പെട്ടെന്ന് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാനുമെല്ലാം നിര്‍ജലീകരണം കാരണമാകുന്നു. 

ഭക്ഷണം...

നാം കഴിക്കുന്ന ഭക്ഷണവും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. പ്രോസസ്ഡ് ഫുഡ്, പാക്കറ്റ് ഫുഡ്, കൃത്രിമമധുരമടങ്ങിയ ഭക്ഷണങ്ങള്‍ - പാനീയങ്ങള്‍ എന്നിവയെല്ലാം പരമാവധി ഒഴിവാക്കി, സമഗ്രമായ (ബാലൻസ്ഡ്) ഒരു ഡയറ്റ് പാലിക്കാൻ ശ്രദ്ധിക്കുക. പച്ചക്കറികളും പഴങ്ങളുമെല്ലാം നന്നായി കഴിക്കുക. ഒപ്പം തന്നെ കൊഴുപ്പുള്ള മത്സ്യവും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി പതിവായി കഴിക്കാം. മത്തി- ചൂര പോലുള്ള മത്സ്യങ്ങളെല്ലാം ഇതിനുദാഹരണമാണ്. 

സ്കിൻ കെയര്‍...

ചര്‍മ്മത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന പല ഉത്പന്നങ്ങളുമുണ്ട്. ഇവ ആവശ്യമെങ്കില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിന്‍റെ നിര്‍ദേശത്തോടെ ഉപയോഗിക്കാം. എന്തായാലും സ്കിൻ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് തന്നെയാണ് ഉചിതം.

ഉറക്കം...

ശരിയാംവിധം ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ ക്രമേണ അതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. അതിനാല്‍ ഉറക്കപ്രശ്നങ്ങള്‍ കാരണം കണ്ടെത്തി സമയബന്ധിതമായി പരിഹരിക്കുക. 

വ്യായാമം...

ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനുമെല്ലാം പതിവായ വ്യായാമം ആവശ്യമാണ്. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കുന്നു. 

Also Read:- വണ്ണം കുറയ്ക്കുന്നവര്‍ ചോറ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; നാരായണൻ കുട്ടി പൊലീസിൽ കീഴടങ്ങി | Murder