Asianet News MalayalamAsianet News Malayalam

Lightheadedness : തലകറക്കവും നെഞ്ചിടിപ്പ് കൂടുന്നതും; കാരണം ഈ അസുഖമാകാം...

നില്‍ക്കുമ്പോഴോ കായികമായി കാര്യങ്ങള്‍ ചെയ്യുമ്പോഴോ എല്ലാമായിരിക്കും ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവപ്പെടുക. ഉടനെ തന്നെ എവിടെയെങ്കിലും ഇരിക്കുകയോ വിശ്രമിക്കുകയോ ചെയ്യുമ്പോള്‍ തന്നെ ഇതിന് ആശ്വാസവും ലഭിക്കാം

lightheadness and increased heart beats may be the sign of postural orthostatic tachycardia syndrome
Author
Trivandrum, First Published Mar 27, 2022, 6:29 PM IST

നിത്യജീവിതത്തില്‍ ( Daily Life ) നാം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാറുണ്ട്. ഇവയില്‍ പലതും നാം നിസാരമാക്കി തള്ളിക്കളയാറാണ് പതിവ്. എന്നാലിത്തരത്തില്‍ നാം അവഗണിക്കുന്ന പല പ്രശ്‌നങ്ങളും ( Health Issues ) പിന്നീട് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നമ്മെ നയിച്ചേക്കാം. 

ഇത്തരത്തില്‍ പലപ്പോഴും അവഗണിച്ചുകളയാന്‍ സാധ്യതയുള്ളൊരു രോഗത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 'പോസ്ചറല്‍ ഓര്‍ത്തോസ്റ്റാറ്റിക് ടകികാര്‍ഡിയ സിന്‍ഡ്രോം' അതവാ പിഒടിഎസ്. ഇടവിട്ട് തലകറക്കവും കൂടിയ നെഞ്ചിടിപ്പും അനുഭവപ്പെടുന്നതാണ് പിഒടിഎസിന്റെ പ്രധാന ലക്ഷണമായി വരുന്നത്. 

നില്‍ക്കുമ്പോഴോ കായികമായി കാര്യങ്ങള്‍ ചെയ്യുമ്പോഴോ എല്ലാമായിരിക്കും ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവപ്പെടുക. ഉടനെ തന്നെ എവിടെയെങ്കിലും ഇരിക്കുകയോ വിശ്രമിക്കുകയോ ചെയ്യുമ്പോള്‍ തന്നെ ഇതിന് ആശ്വാസവും ലഭിക്കാം. ചിലരില്‍ പിഒടിഎസിന്റെ ഭാഗമായി ബോധക്ഷയവും വരാം. അനുകൂലമായ സാഹചര്യങ്ങളിലല്ല, രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതെങ്കില്‍ അത് വ്യക്തിയെ കാര്യമായ രീതിയില്‍ തന്നെ ബാധിക്കാം. ഉദാഹരണത്തിന് യാത്ര ചെയ്യുകയോ, തിരക്കുള്ള നിരത്തിലൂടെ നടക്കുകയോ മറ്റോ ചെയ്യുന്ന അവസ്ഥ. 

തലകറക്കവും കൂടിയ നെഞ്ചിടിപ്പും മാത്രമല്ല  ഇതിന് ലക്ഷണമായി വരുന്നത്. തളര്‍ച്ച, വിറയല്‍, കാര്യങ്ങള്‍ വ്യക്തമായി മനസിലാകുന്നതിന് ബുദ്ധിമുട്ട്, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, നെഞ്ചില്‍ അസ്വസ്ഥത എന്നിവയെല്ലാം അനുഭവപ്പെടാം. ഇവയെല്ലാം തന്നെ വ്യക്തിയുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെ പ്രതികൂലമായി സ്വാധീനിക്കാം. 

പിഒടിഎസ് ഉള്ളവരില്‍ രോഗലക്ഷണങ്ങള്‍ക്ക് പുറമെ തലവേദന, വയറ് വീര്‍ത്തുകെട്ടല്‍, ഗ്യാസ്, മലബന്ധം, ഉറക്കമില്ലായ്മ, ചൂട് താങ്ങാന്‍ കഴിയാത്ത അവസ്ഥ, ശ്വാസതടസം എന്നിവയും കാണാം. ഈ പ്രശ്‌നങ്ങളെല്ലാം മൂലം വ്യായാമം പോലും ചെയ്യാനാകാത്ത സാഹചര്യമാണ് രോഗിയിലുണ്ടാവുക. 

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് പിഒടിഎസ് കൂടുതലായി കാണുന്നത്. (75% - 80%). പതിനഞ്ച് വയസ് മുതല്‍ അമ്പത് വയസ് വരെ പ്രായമുള്ള സ്ത്രീകളില്‍ പിഒടിഎസ് പിടിപെടാം. ആര്‍ത്തവത്തോട് അനുബന്ധമായി പിഒടിഎസ് പ്രശ്‌നങ്ങള്‍ കൂടാന്‍ സാധ്യതയുണ്ട്. അതുപോലെ ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ചും ഇത് കൂടാം. 

Also Read:- നഖത്തിലെ വെളുത്ത വരകളും നിറവ്യത്യാസങ്ങളും; തിരിച്ചറിയാം പല അസുഖങ്ങളും...

 

ബിപി അഥവാ രക്തസമ്മര്‍ദ്ദം ഉയരുന്നത് പലപ്പോഴും നമ്മള്‍ തിരിച്ചറിയണമെന്നില്ല. കാര്യമായ ലക്ഷണങ്ങള്‍ കാണിക്കാത്തതിനാലാണ് വലിയൊരു പരിധി വരെ ബിപിയിലുണ്ടാകുന്ന വ്യതിയാനം നമുക്ക് മനസിലാകാതെ പോകുന്നത്. ആശുപത്രിയിലാണെങ്കില്‍ ഇത് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പുവരുത്തും. വീട്ടിലാണെങ്കിലാണ് ഇക്കാര്യത്തില്‍ പ്രശ്നമുണ്ടാകുന്നത്. രോഗിക്ക് ഭീഷണിയാകും വിധം ബിപി ഉയരുകയാണെങ്കില്‍ ചില ലക്ഷണങ്ങള്‍ കണ്ടേക്കാം. ഈ ലക്ഷണങ്ങളിലൂടെ തന്നെ രോഗിക്ക് സ്വയമോ മറ്റുള്ളവര്‍ക്കോ അപകടാവസ്ഥ മനസിലാക്കാവുന്നതാണ്. ഇതിന് പുറമെ ഏതെങ്കിലും അസുഖങ്ങളുള്ളവരാണെങ്കില്‍ ആശുപത്രിയിലെന്ന പോലെ തന്നെ കൃത്യമായ ഇടവേളകളില് ബിപി പരിശോധിച്ച് ഉറപ്പ് വരുത്തുന്നതാണ്. മറ്റ് വെല്ലുവിളികളെല്ലാം ഒഴിവാക്കുന്നതിന് ഉചിതം. .. Read More... 

Follow Us:
Download App:
  • android
  • ios