ശരീരത്തിനെ താങ്ങിനിര്‍ത്തുന്ന എല്ലുകള്‍ക്ക് ഉറപ്പും ബലവും നല്‍കുന്ന പ്രധാന ഘടകമാണ് കാത്സ്യം. അതിനാല്‍ കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാൻ ശ്രമിക്കുക. 

പലപ്പോഴും പോഷകാഹാര കുറവ് മൂലമാണ് എല്ലിന് ബലകുറവ് ഉണ്ടാകുന്നത്. എല്ലുകളുടെയും (bones) പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും (vitamins) ധാതുക്കളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണവും (food) എല്ലുകളുടെ ആരോഗ്യവും തമ്മിലും ബന്ധമുണ്ട്.

ശരീരത്തിനെ താങ്ങിനിര്‍ത്തുന്ന എല്ലുകള്‍ക്ക് ഉറപ്പും ബലവും നല്‍കുന്ന പ്രധാന ഘടകമാണ് കാത്സ്യം. അതിനാല്‍ കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാൻ ശ്രമിക്കുക. 

എല്ലുകളുടെ ബലത്തിന് വേണ്ട പോഷകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

കാര്‍ബോഹൈട്രേറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈട്രേറ്റ് അഥവാ അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലിന്റെ ബലത്തിനും ദൃഢതയ്ക്കും നല്ലതാണ്. പഞ്ചസാര, അരിയാഹാരം, ഫൈബര്‍ എന്നിവയില്‍ കാര്‍ബോഹൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയൊക്കെ ആവശ്യത്തിന് കഴിക്കുന്നത് എല്ലുകളുടെ ബലത്തിന് ഗുണം ചെയ്യും. 

രണ്ട്... 

ഫാറ്റ് അഥവാ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യത്തിന് കഴിക്കേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇവ എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കും. അതിനാല്‍ വെളിച്ചെണ്ണ, ഒലീവ് ഓയില്‍, അവക്കാഡോയെണ്ണ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്...

പ്രോട്ടീന്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ബ്രൊക്കോളി, സോയ, പനീര്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

നാല്...

വിറ്റാമിനുകളായ ബി3, ബി6, ബി12 എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. പാല്‍, തൈര്, ചീസ് , ഏത്തപ്പഴം, ചീര തുടങ്ങിയവയില്‍ വിറ്റാമിനുകളായ ബി3, ബി6, ബി12 എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

അഞ്ച്... 

എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡിയുടെ സാന്നിധ്യം ആവശ്യമാണ്. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്നും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. 

ആറ്... 

എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ആന്‍റിഓക്സിഡന്‍റുകള്‍. അതിനാല്‍ ക്യാരറ്റ്, വെളുത്തുള്ളി, നാരങ്ങ, തക്കാളി, വാള്‍നട്സ്, ആപ്പിള്‍ തുടങ്ങി ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also Read: സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; ഗുണങ്ങള്‍ ഏറെയുണ്ട്