' രോഗബാധിതരല്ലാത്ത ജനവിഭാഗങ്ങളെ ഉൾപ്പെടുത്തുന്നത് ദീർഘകാല COVID-19 രോഗലക്ഷണങ്ങളുടെ വ്യാപനത്തെ കുറിച്ച് കൂടുതൽ കൃത്യമായ പ്രവചനം സാധ്യമാക്കുന്നു. COVID-19 രോഗത്തിന് ശേഷം ചില രോഗികൾ അനുഭവിക്കുന്ന ദീർഘകാല ലക്ഷണങ്ങളുടെ അളവും വ്യാപ്തിയും ചൂണ്ടിക്കാട്ടുന്നതാണ് ഈ പഠനം...' -  നെതർലൻഡ്‌സിലെ ഗ്രോനിംഗൻ സർവകലാശാലയിലെ പ്രൊഫ. ജൂഡിത്ത് റോസ്മാലൻ പറഞ്ഞു. 

സാർസ് കോവ് 2 വൈറസ് ബാധിച്ച എട്ട് മുതിർന്നവരിൽ ഒരാൾക്ക് കൊവിഡ് 19 (Covid 19) കാരണം ദീർഘകാല ലക്ഷണങ്ങൾ അനുഭവപ്പെടുന്നതായി പഠനം. ദ് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. SARS-CoV 2 അണുബാധയ്ക്ക് ശേഷമുള്ള ദീർഘകാല രോഗലക്ഷണങ്ങളുടെ വിശകലനമാണ് ഈ പഠനം. 

' രോഗബാധിതരല്ലാത്ത ജനവിഭാഗങ്ങളെ ഉൾപ്പെടുത്തുന്നത് ദീർഘകാല COVID-19 രോഗലക്ഷണങ്ങളുടെ വ്യാപനത്തെ കുറിച്ച് കൂടുതൽ കൃത്യമായ പ്രവചനം സാധ്യമാക്കുന്നു. COVID-19 രോഗത്തിന് ശേഷം ചില രോഗികൾ അനുഭവിക്കുന്ന ദീർഘകാല ലക്ഷണങ്ങളുടെ അളവും വ്യാപ്തിയും ചൂണ്ടിക്കാട്ടുന്നതാണ് ഈ പഠനം...'- നെതർലൻഡ്‌സിലെ ഗ്രോനിംഗൻ സർവകലാശാലയിലെ പ്രൊഫ. ജൂഡിത്ത് റോസ്മാലൻ പറഞ്ഞു.

COVID-19 രോഗനിർണയത്തിന് മുമ്പും രോഗം നിർണയിക്കാത്ത ആളുകളിലും ശ്വസന പ്രശ്നങ്ങൾ, ക്ഷീണം, രുചിയും മണവും നഷ്ടപ്പെടൽ എന്നിവയുൾപ്പെടെ നീണ്ട കൊവിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് പഠനം പരിശോധിച്ചത്.

നീണ്ട കൊവിഡുമായി ബന്ധപ്പെട്ട 23 ലക്ഷണങ്ങളിൽ പങ്കെടുക്കുന്നവരോട് ചോദ്യാവലി പൂരിപ്പിക്കാൻ ആവശ്യപ്പെട്ട് ഗവേഷകർ ഡാറ്റ ശേഖരിച്ചു. COVID-19 ബാധിച്ച പങ്കാളികൾക്ക് SARS-CoV-2 ആൽഫ-വേരിയന്റുകളോ മുമ്പത്തെ വേരിയന്റുകളോ ബാധിച്ചിരുന്നു. നെതർലാൻഡ്‌സിൽ COVID-19 വാക്‌സിൻ നൽകുന്നതിന് മുമ്പാണ് മിക്ക ഡാറ്റയും ശേഖരിച്ചത്.

ഉയർന്ന കൊളസ്ട്രോൾ; ശരീരം നല്‍കുന്ന ഈ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

കൊവിഡ് 19 ബാധിച്ച് മൂന്നോ അഞ്ചോ മാസങ്ങൾക്ക് ശേഷം നിരവധി ലക്ഷണങ്ങൾ പുതിയതോ കൂടുതൽ ഗുരുതരമായതോ ആണെന്ന് പഠനത്തിൽ കണ്ടെത്തിതായി ​ഗവേഷകർ പറഞ്ഞു. ഈ ലക്ഷണങ്ങളെ നീണ്ട COVID-ന്റെ പ്രധാന ലക്ഷണങ്ങളായി കാണാമെന്ന് ​പ്രൊഫ. ജൂഡിത്ത് പറഞ്ഞു.

നെഞ്ചുവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട്, പേശികൾക്ക് വേദന, രുചിയോ മണമോ നഷ്ടപ്പെടൽ, തൊണ്ടയിലെ മുഴ, കൈകൾക്കും കാലുകൾക്കും ഭാരം തോന്നുക, എപ്പോഴും ക്ഷീണം എന്നിവയാണ് പലരിലും കണ്ടെത്തിയ പ്രധാന ലക്ഷണങ്ങൾ. അണുബാധയ്ക്ക് മൂന്ന് മാസത്തിന് ശേഷം ഈ ലക്ഷണങ്ങളുടെ തീവ്രത കൂടുതൽ കുറഞ്ഞതായി ​ഗവേഷകർ പറയുന്നു.

COVID-19 രോഗനിർണയം കഴിഞ്ഞ് മൂന്നോ അഞ്ചോ മാസങ്ങൾക്ക് ശേഷം കാര്യമായി വർദ്ധിക്കാത്ത മറ്റ് ലക്ഷണങ്ങളിൽ തലവേദന, കണ്ണുകൾ ചൊറിച്ചിൽ, തലകറക്കം, നടുവേദന, ഓക്കാനം എന്നിവ ഉൾപ്പെടുന്നതായി പ്രൊഫ. ജൂഡിത്ത് പറഞ്ഞു.

'ഈ പ്രധാന ലക്ഷണങ്ങൾ ഭാവിയിലെ ഗവേഷണത്തിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. കാരണം ഈ ലക്ഷണങ്ങൾ കൊവിഡ്-19-ന് ശേഷമുള്ള അവസ്ഥയും കോവിഡ്-19-അല്ലാത്ത രോഗലക്ഷണങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ സഹായിക്കും...'- ​ഗവേഷകരിലൊരാളായ അരങ്ക ബാലെറിംഗ് പറഞ്ഞു.

ശ്രദ്ധിക്കൂ, സ്തനാർബുദ സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കുമെന്ന് പഠനം