ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ, ചിലരില്‍ കൊവിഡിന് ശേഷവും ഏറെ നാളത്തേക്ക് കാണുന്നുണ്ട്. അതുകൊണ്ട് തന്നെ കൊവിഡ് ലക്ഷണമായി മാത്രമല്ല, 'ലോംഗ് കൊവിഡ്' ലക്ഷണമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. കൊവിഡില്‍ മാത്രമല്ല, ഇത്തരത്തില്‍ ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നത്. പിന്നെയോ?
കൊവിഡ് 19മായുള്ള ( Covid 19 Disease ) നിരന്തര പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. അടിസ്ഥാനപരമായി ഒരു ശ്വാസകോശരോഗമാണ് ( Lung Disease ) കൊവിഡെങ്കിലും അത് വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കുന്നതായി നാം കണ്ടു. അതിന് അനുസരിച്ച് കൊവിഡ് ലക്ഷണങ്ങളും ( Covid Symptoms ) , കൊവിഡ് അനുബന്ധ പ്രശ്‌നങ്ങളും രോഗികള്‍ നേരിടുകയും ചെയ്യുന്നു.
പനി, തളര്‍ച്ച, ചുമ, തൊണ്ടവേദന, തലവേദന, ശരീരവേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് സാധാരണനിലയില്‍ കൊവിഡിന്റേതായി പ്രകടമാകുന്നത്. ഇതിനൊപ്പം തന്നെ ചിലരില്‍ ശ്വാസതടസം, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥയെല്ലാം ഉണ്ടാകുന്നുണ്ട്.
ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ, ചിലരില്‍ കൊവിഡിന് ശേഷവും ഏറെ നാളത്തേക്ക് കാണുന്നുണ്ട്. അതുകൊണ്ട് തന്നെ കൊവിഡ് ലക്ഷണമായി മാത്രമല്ല, 'ലോംഗ് കൊവിഡ്' ലക്ഷണമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. കൊവിഡില്‍ മാത്രമല്ല, ഇത്തരത്തില്‍ ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നത്. പിന്നെയോ?
പല അസുഖങ്ങളുടെയും ആരോഗ്യാവസ്ഥകളുടെയും ഭാഗമായി ഇത് സംഭവിക്കാം. അത്തരത്തിലുള്ള ചില അസുഖങ്ങളെയും അവസ്ഥകളെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
'നേസല്‍ പോളിപ്‌സ്' അഥവാ മൂക്കിനകത്ത് ഉണ്ടാകുന്ന ചെറിയ വളര്‍ച്ച മൂലം ഇങ്ങനെ ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. മൂക്കിനകത്ത് വളര്‍ച്ചയുണ്ടായി അത് തടസം സൃഷ്ടിക്കുന്നതോടെയാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. ഇതിനൊപ്പം തന്നെ ശ്വാസതടസം, അസ്വസ്ഥത, തലവേദന എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും അനുഭവപ്പെടാം.
രണ്ട്...
വിവധ തരത്തിലുള്ള അലര്‍ജികളുടെ ഭാഗമയും ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. സാധാരണ ജലദോഷം പിടിപെടുമ്പോഴും ചിലരില്‍ ഗന്ധം നഷ്ടമാകാറുണ്ട്. സൈനസ് പോലുള്ള പ്രശ്‌നങ്ങളുടെ ഭാഗമായും ഗന്ധം നഷ്ടപ്പെടാം.
മൂന്ന്...
പ്രായമാകുമ്പോള്‍ അതിന്റെ ഭാഗമായി ചിലരില്‍ ക്രമേണ ഗന്ധം നഷ്ടമാകുന്ന അവസ്ഥയുണ്ടാകാറുണ്ട്. പ്രായമാകുമ്പോള്‍ മൂക്കിനകത്ത് ഗന്ധം പിടിച്ചെടുക്കാന്‍ സഹായിക്കുന്ന 'റിസപ്‌റ്റേഴ്‌സ്'ഉം അതുപോലെ ഇത് തലച്ചോറിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന നാഡികളും നശിച്ചുതുടങ്ങുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്.
നാല്...
തലയ്ക്ക് സംഭവിക്കുന്ന ചില പരുക്കുകളുടെ ഭാഗമായും ഗന്ധം നഷ്ടമാകുന്ന അവസ്ഥയുണ്ടാകാം. ഗന്ധത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ക്ക് പരുക്ക് സംഭവിക്കുമ്പോഴാണ് ഇതുണ്ടാകുന്നത്.
അഞ്ച്...
ചില മരുന്നുകള്‍ പതിവായി കഴിക്കുന്നതും ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നമ്മെ നയിക്കാം. 'ആംപിസിലിന്‍', 'ടെട്രാസൈക്ലിന്‍' തുടങ്ങിയ ആന്റിബോഡികള്‍ ചില നേസല്‍ സ്‌പ്രേകള്‍ ( മൂക്കിലടിക്കുന്ന സ്‌പ്രേ), അതുപോലെ ചില കെമിക്കലുകള്‍ എന്നിവയെല്ലാം ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കാം.
Also Read:- യൂറോപ്പിൽ ‘ഡെൽറ്റാക്രോൺ’ വകഭേദം പടരുന്നു; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
