ബിപി കുറയുന്നത് പലരും നിസാരമായാണ് കാണാറുള്ളത്. ര​ണ്ടു ഗ്ലാ​സ്സ് ക​ഞ്ഞി​വെ​ള്ളം ഉ​പ്പി​ട്ട് കു​ടി​ച്ചാ​ൽ ഈ പ്രശ്നം കുറയുമെന്നാണ് പൊതുവെയുള്ള ധാരണ. രക്തസമ്മർദം 90/60 ലും ​താ​ഴെ വ​രുമ്പോഴാണ് ഹൈ​പ്പോ​ടെ​ൻ​ഷ​ൻ എ​ന്ന അ​വ​സ്ഥ​യാ​യി ക​ണ​ക്കാ​ക്കുന്നത്. ത​ല​ക​റ​ക്കം, വീ​ഴാ​ൻ പോ​കു​ന്ന​പോ​ലെ തോ​ന്ന​ൽ ഇവയൊക്കെയാണ് ബിപി കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ. നിൽക്കുമ്പോഴും കി​ട​ന്നി​ട്ടും ഇ​രു​ന്നി​ട്ടും എ​ഴു​ന്നേൽക്കുമ്പോഴും ത​ല​ച്ചോ​റി​ലേ​ക്ക് ര​ക്ത​മൊ​ഴു​കു​ന്ന​ത് കു​റ​യു​ന്ന​താ​ണ‌് പ്ര​ശ്ന​ത്തി​നെ​ല്ലാം കാ​ര​ണം.

കി​ട​ന്നാ​ൽ ത​ല​യി​ലേ​ക്ക് ര​ക്തം ഒ​ഴു​കി​യെ​ത്തു​ക​യും നാം ​പൂ​ർ​വ്വാ​വസ്ഥ​യി​ൽ എ​ത്തു​ക​യും ചെ​യ്യും. ത​ലച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​മൊ​ഴു​ക്ക് കു​റ​യു​ന്ന​തി​നാ​ലാണ് ഈ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് എ​ന്നു പ​റ​ഞ്ഞ​ല്ലോ. അ​തി​നു​കാ​ര​ണ​ങ്ങ​ൾ പ​ല​താ​വാം. ര​ക്ത​ത്തി​ന്‍റെ അ​ള​വു കു​റ​ഞ്ഞ​താ​കാം, ശ​രീ​ര​ത്തി​ൽ നി​ന്നു ര​ക്ത​സ്രാ​വ​മു​ണ്ടാ​യാ​ലും ര​ക്തം പു​റ​ത്തു​പോ​കു​ന്ന രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​യാ​ലും ഇ​ങ്ങ​നെ വ​രാം. 

വെ​ള്ളം കു​ടി​ക്കു​ന്ന​ത് വ​ള​രെ കു​റ​ഞ്ഞാ​ലും ശ​രീ​ര​ത്തി​ൽ നി​ന്നു ജ​ലാം​ശം കൂ​ടു​ത​ൽ ന​ഷ്ട​പ്പെ​ട്ടാ​ലും പ്ര​ഷ​ർ കു​റ​യാം. ചി​ല ത​രം അ​ല​ർ​ജി​ക​ൾ, ചി​ല മ​രു​ന്നു​ക​ൾ, ഹൃ​ദ​യ​ത​ക​രാ​റു​ക​ൾ കൊ​ണ്ട് പ​മ്പ് ചെ​യ്യാ​നു​ള്ള ശേ​ഷി​കു​റ​യു​ന്ന​തും ഇ​തി​നു കാ​ര​ണ​മാ​കാം. പ്ര​ഷ​ർ കു​റ​ഞ്ഞാ​ൽ ത​ല​യി​ലേ​ക്കു​ മാ​ത്ര​മ​ല്ല ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ അ​വ​യ​വ​ങ്ങ​ളിലേ​ക്കും ര​ക്ത​മൊ​ഴു​ക്കു കു​റ​യും.അ​ത് ഹൃദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നത്തെയും വൃ​ക്ക​യു​ടെ​യു​മൊ​ക്കെ ത​ക​രാ​റു​ക​ൾ​ക്കും കാ​ര​ണ​മാ​കാം.​