ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ആരോഗ്യകരവും കുറഞ്ഞ സോഡിയം ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ന്യൂഡൽഹിയിലെ ആകാശ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. പരിണിത കൗർ പറയുന്നു. 

ഉയർന്ന രക്തസമ്മർദ്ദം (ബിപി) എന്നറിയപ്പെടുന്ന ഹൈപ്പർടെൻഷൻ ഇന്ന് ആളുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ രോ​ഗമാണ്. ഇത് അപൂർവ്വമായി രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നതിനാൽ സാധാരണ രക്തസമ്മർദ്ദം നിലനിർത്തുന്നതിന് പ്രത്യേകിച്ച് സോഡിയം കുറവായ സമീകൃതാഹാരം പതിവായി കഴിക്കാൻ നിർദ്ദേശിക്കുന്നു. കാരണം, സോഡിയം അടങ്ങിയ ഭക്ഷണക്രമം ബിപി ഉയർത്തും. അതിനാൽ, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന സോഡിയം കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ പറയുന്നു.

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ആരോഗ്യകരവും കുറഞ്ഞ സോഡിയം ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ന്യൂഡൽഹിയിലെ ആകാശ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. പരിണിത കൗർ പറയുന്നു.

'കാലക്രമേണ, ഉയർന്ന ബിപി രോഗിയെ സ്ട്രോക്ക്, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ഹൃദ്രോഗങ്ങൾക്ക് അപകടത്തിലാക്കും. ഉയർന്ന ബിപി നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അറിയപ്പെടുന്നു. ഇതിനായി, സോഡിയം കഴിക്കുന്നത് കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു മാർ​ഗം ഉയർന്ന സോഡിയം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷനുമായി ബന്ധപ്പെട്ടിരിക്കുന്നു...'- ഡോ. പരിണിത പറഞ്ഞു.

സോഡിയം പ്രധാനമായും ഉപ്പിലാണ് കാണപ്പെടുന്നത്. ഉപ്പ് പൂർണ്ണമായും ഒഴിവാക്കണമെന്ന് ഞങ്ങൾ പറയുന്നില്ല. നിങ്ങളുടെ ശരീരത്തിന് ഈ ധാതു ചെറിയ അളവിൽ ആവശ്യമാണ്. എന്നാൽ സോഡിയം അമിതമായി കഴിക്കുന്നത് സ്ട്രോക്ക്, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് അറിയപ്പെടുന്നു. കൂടാതെ, ഇത് ശരീരഭാരം വർദ്ധിപ്പിക്കാനും വൃക്കസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകുമെന്നും അവർ പറഞ്ഞു.

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള അഞ്ച് സോഡിയം കുറഞ്ഞ ഭക്ഷണങ്ങൾ...

പാലക്ക് ചീര...

പച്ച ഇലക്കറിയിൽ പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയ സുപ്രധാന ധാതുക്കളുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉള്ളതിനാൽ അവ മികച്ചതാണ്. ഇലക്കറി സാലഡ് രൂപത്തിലോ സ്മൂത്തിയായോ കഴിക്കാവുന്നതാണ്.

വാഴപ്പഴം...

വാഴപ്പഴത്തിൽ സോഡിയം കുറവാണെന്ന് മാത്രമല്ല, ഉയർന്ന പൊട്ടാസ്യത്തിന്റെ അളവ് കാരണം രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. വാഴപ്പഴം ഷേക്കായോ അല്ലാതെയോ കഴിക്കാം.

ബീറ്റ്റൂട്ട്...

ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് ഒരു പഠനം കണ്ടെത്തി. ബീറ്റ്റൂട്ട് ഫൈറ്റോകെമിക്കലുകളാൽ സമ്പുഷ്ടമാണ്. ഇത് ഗ്ലൂക്കോസിലും ഇൻസുലിനിലും നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

ഓട്സ്...

ധാന്യങ്ങളും നാരുകളും അടങ്ങിയ ഭക്ഷണക്രമം പോലെ തന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഓട്‌സ് ഗുണം ചെയ്യും. ഓട്‌സിന് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് (ജിഐ) സ്‌കോർ ഉണ്ട്. കൂടാതെ ഓട്‌സിലെ ലയിക്കുന്ന ഫൈബറും ഗുണം ചെയ്യുന്ന സംയുക്തങ്ങളും പ്രമേഹത്തിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിച്ചേക്കാം.

ഫാറ്റി ലിവര്‍ രോഗം : ആറ് ലക്ഷണങ്ങള്‍ അവഗണിക്കരുത്