Asianet News MalayalamAsianet News Malayalam

ലിംഫോമ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ

നേരത്തെയുള്ള കണ്ടെത്തലും പ്രതിരോധവും രോഗനിയന്ത്രണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കീടനാശിനികളും വളങ്ങളും ലിംഫോമയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

lymphoma signs and symptoms
Author
First Published Dec 22, 2023, 12:20 PM IST

അർബുദത്തെ നാം എപ്പോഴും പേടിയോടെ തന്നെയാണ് നോക്കികാണുന്നത്. പല തരത്തിലുള്ള കാൻസറുകളുണ്ട്. അവയിലൊന്നാണ് ലിംഫോമ. ലിംഫറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന കാൻസറാണിത്. ലിംഫറ്റിക് സിസ്റ്റം അടിസ്ഥാനപരമായി അണുബാധയെ ചെറുക്കാനും ആരോഗ്യകരമായ ശരീരം നിലനിർത്താനും സഹായിക്കുന്ന ഒരു അവയവ സംവിധാനമാണ്. 

ഇമ്മ്യൂണോ-കീമോതെറാപ്പി, റേഡിയേഷൻ ചികിത്സ, മറ്റ് കാൻസർ ചികിത്സകൾ എന്നിവ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. നേരത്തെയുള്ള കണ്ടെത്തലും പ്രതിരോധവും രോഗനിയന്ത്രണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. വൈറൽ അണുബാധകൾ, അമിതവണ്ണം എന്നിവ അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു. 

രോഗപ്രതിരോധവ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന മിക്ക അവസ്ഥകളും ലിംഫോമയുടെ വികാസത്തിന് കാരണമാകുന്നു. വിവിധ അണുബാധകൾ വഴി ലിംഫോമയുടെ സാധ്യത വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. നേരത്തെയുള്ള കണ്ടെത്തലും പ്രതിരോധവും രോഗനിയന്ത്രണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കീടനാശിനികളും വളങ്ങളും ലിംഫോമയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

മിക്ക ലിംഫോമകളും സാധാരണയായി 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരെ ബാധിക്കുന്നു. എന്നിരുന്നാലും, ചില തരം കുട്ടികളിലും യുവാക്കളിലും വികസിക്കാനുള്ള സാധ്യത കൂടുതലാണ്. എച്ച് ഐ വി രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ലിംഫോമ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ലിംഫോമയുടെ ലക്ഷണങ്ങൾ...

കഴുത്ത് / കക്ഷത്തിലെ വീക്കം 
വയറുവേദനയും വീക്കവും
ശ്വസന ബുദ്ധിമുട്ട്
വിശപ്പില്ലായ്മ
പനി, രാത്രിയിൽ തണുപ്പ്
ഭാരം കുറയുക, ക്ഷീണം
ചർമ്മത്തിൽ ചൊറിച്ചിൽ 

ആരോഗ്യകരമായ ഭാരം നിലനിർത്തുക, വ്യായാമം ചെയ്യുക, ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന നല്ല ഭക്ഷണക്രമം പിന്തുടരുക. ചുവന്നതും സംസ്കരിച്ചതുമായ മാംസങ്ങൾ, പഞ്ചസാര പാനീയങ്ങൾ, ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ലിംഫോമയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

മുടിവളർച്ചയ്ക്ക് റോസ്മേരി ; ഇങ്ങനെ ഉപയോ​ഗിക്കൂ

 

Latest Videos
Follow Us:
Download App:
  • android
  • ios