പുതിയ ഹൃദയ വാൽവുകൾ നിലവിലെ കൃത്രിമ ഹൃദയ വാൽവുകളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സഹായിക്കുമെന്നും ഡോ. സഞ്ജയ് പറയുന്നു.
ഇന്ത്യയിലെ ആദ്യത്തെ 3ഡി പ്രിന്റഡ് ഹൃദയ വാൽവ് നിർമ്മിച്ച് ചെന്നെെയിലെ ഒരു ഡോക്ടർ. ചെന്നെെയിലെ ഫ്രോണ്ടിയർ ലൈഫ് ലെെൻ ഹോസ്പിറ്റലിന്റെ സിഒഒയും വൈസ് പ്രസിഡന്റുമായ ഡോ. സഞ്ജയ് ചെറിയാനാണ് ഹാർട്ട് വാൽവ് നിർമ്മിച്ചത്.
നിലവിൽ ലഭ്യമായ കൃത്രിമ ഹൃദയ വാൽവുകൾ ലോഹ ഘടകങ്ങൾ അല്ലെങ്കിൽ മൃഗങ്ങളുടെ കോശങ്ങൾ എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഓരോന്നിനും അതിന്റേതായ പോരായ്മകളും സങ്കീർണതകളും ഉണ്ട്. രക്തം കട്ടപിടിക്കുന്നതിനുള്ള അപകടസാധ്യത, വാൽവ് അണുബാധ തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്ന് ഡോ. സഞ്ജയ് പറയുന്നു.
പുതിയ ഹൃദയ വാൽവുകൾ നിലവിലെ കൃത്രിമ ഹൃദയ വാൽവുകളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ
സഹായിക്കുമെന്നും ഡോ. സഞ്ജയ് പറയുന്നു. ഹാർട്ട് വാൽവുകൾ പ്രത്യേക ബയോപൊളിമറുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്.
ചെറിയാൻ സെന്റർ ഫോർ ഓട്ടോമേഷൻ, ചെന്നൈയിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) യിലെ സ്കൂൾ ഓഫ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയുടെ സഹകരണത്തോടെയാണ് വാൽവ് നിർമ്മിച്ചത്. ഇന്ത്യയിലെ ആദ്യത്തെ 3ഡി പ്രിന്റഡ് ഹാർട്ട് വാൽവ് നിർമ്മിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
