Asianet News MalayalamAsianet News Malayalam

കൊവിഡ് 19; പുതിയ ഡെൽറ്റ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച ആറ് പേരിലാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എ വൈ.4 സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. 

Madhya Pradesh on alert after cases of new Delta variant AY.4.2 found
Author
Madhya Pradesh, First Published Oct 26, 2021, 9:45 AM IST

കൊറോണ വൈറസിന്റെ പുതിയ ഡെൽറ്റ വകഭേദം ഇന്ത്യയിലും കണ്ടെത്തി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച ആറ് പേരിലാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എ വൈ.4 സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. 

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ നടത്തിയ പരിശോധനയിലാണ് ഇവരില്‍ പുതിയ വകഭേദം കണ്ടെത്തിയത്. സെപ്റ്റംബറിൽ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നുവെന്നും മധ്യപ്രദേശ് ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ ബി എസ് സത്യ പറഞ്ഞു. 

മഹാരാഷ്ട്രയിൽ ഒരു ശതമാനം സാമ്പിളുകളിൽ AY.4 വേരിയന്റ് കണ്ടെത്തുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഇന്‍ഡോറില്‍ രോഗബാധ സ്ഥിരീകരിച്ച ആറു പേരുമായി സമ്പർക്കം പുലര്‍ത്തിയിട്ടുള്ള 50 തോളം പേരെ പരിശോധനയ്ക്ക് വിധേയരാക്കി.  AY.4 വേരിയന്റിന് യഥാർത്ഥ ഡെൽറ്റ വേരിയന്റിനേക്കാൾ 15 ശതമാനം കൂടുതൽ പകരാനാകുമെന്ന് ​ഗവേഷകർ അഭിപ്രായപ്പെടുന്നു.

Follow Us:
Download App:
  • android
  • ios