മാനസികാരോ​ഗ്യത്തെ യോ​ഗ എത്ര മാത്രം സ്വാധീനിക്കുന്നുണ്ടെന്ന് മലൈക തന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ കുറിച്ച കുറിപ്പിൽ പറയുന്നു. നിരവധി ആളുകളാണ് പോസ്റ്റിന് ലൈക്കുകളും കമന്റുകളും ചെയ്തിരിക്കുന്നത്.  

സൗന്ദര്യത്തിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തിൽ ഏറെ പ്രധാന്യം നൽകുന്ന ബോളിവുഡ് നടിയാണ് മലൈക അറോറ (Malaika Arora). ദിവസേന കൃത്യമായി യോഗ ചെയ്യുന്ന താരം കൂടിയാണ് മലൈക. ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ നിത്യേനയുള്ള യോഗാപരീശലനം (yoga) സഹായിക്കും. 

മാനസിക സമ്മർദ്ദം (stress), വിഷാദം, ഉത്ക്കണ്ഠ തുടങ്ങിയവയൊക്കെ നേരിടാൻ യോഗ സഹായിക്കും എന്നാണ് വിദഗ്ധരും പറയുന്നത്. മാനസികാരോ​ഗ്യത്തെ യോ​ഗ എത്ര മാത്രം സ്വാധീനിക്കുന്നുണ്ടെന്ന് മലൈക തന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ കുറിച്ച കുറിപ്പിൽ പറയുന്നു. നിരവധി ആളുകളാണ് പോസ്റ്റിന് ലൈക്കുകളും കമന്റുകളും ചെയ്തിരിക്കുന്നത്.

മാനസിക സമ്മർദ്ദം കുറയ്ക്കാൻ യോ​ഗ ഒരുപാട് സഹായിച്ചുവെന്നും മലൈക പറയുന്നു. പതിവായി യോ​ഗ ചെയ്യുന്നത് മനസിനെയും ശരീരത്തെയും ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നുവെന്നും അവർ കുറിച്ചു. 

View post on Instagram