മഴയത്ത് പല തരത്തിലുളള രോഗങ്ങളുമെത്തുമെന്ന് എല്ലാവര്‍ക്കും അറിയാം. ഗുരുതരവും അപകടകരവുമായ രോഗങ്ങള്‍ ആണ് അധികവും. അതിനാല്‍ മഴക്കാലത്ത് ആരോഗ്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ഉണ്ടാകണം. 

രണ്ട് വിധത്തിലാണ് മഴക്കാലരോഗങ്ങള്‍ കണ്ടുവരുന്നത്. ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍, കാറ്റിലൂടെ പകരുന്ന രോഗങ്ങള്‍. കൂടുതല്‍ രോഗങ്ങളും ജലത്തിലൂടെയാണ് പകരുന്നത്. കൊതുക്, ഈച്ച തുടങ്ങിയവയിലൂടെയാണ് രോഗങ്ങള്‍ മിക്കതും വ്യാപിക്കുന്നത്.

മലേറിയ, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ചിക്കന്‍ഗുനിയ, പന്നിപ്പനി തുടങ്ങിയവയാണ് മഴക്കാലത്ത് കണ്ടുവരുന്ന പ്രധാനരോഗങ്ങള്‍ . ഇടവിട്ടുള്ള പനി, വിറയല്‍, കടുത്ത തലവേദന, ശരീരവേദന, ക്ഷീണം, പനി മാറുമ്പോള്‍ അമിതമായ വിയര്‍ക്കല്‍ എന്നിവയുണ്ടായാല് പ്രത്യേകം ശ്രദ്ധിക്കണം. 

മഴക്കാലത്ത് കൂടുതല്‍ കാണുന്ന ഒരു രോഗമാണ് മലേറിയ. അനാഫലിസ് വര്‍ഗത്തില്‍പെട്ട പെണ്‍കൊതുകുകളാണ് ഇത് പരത്തുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലാണ് ഇവ വളരുക. 

ലക്ഷണങ്ങള്‍...

തുടര്‍ച്ചയായുള്ള പനിയാണ് ടൈഫോയ്ഡിന്‍റെ പ്രധാന ലക്ഷണം. കൂടാതെ കടുത്ത ക്ഷീണവും വയറുവേദനയും തലവേദനയും വിറയലും ഉണ്ടാകാം. ഒപ്പം ഛര്‍ദി, വയറിളക്കം, ചുമ, ചര്‍മത്തിലും കണ്ണിലും മഞ്ഞനിറം എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. 

പെട്ടെന്ന് പടരുന്ന രോഗമാണ് ടൈഫോയിഡ്. ഈ രോഗാണു പിത്ത സഞ്ചിയില്‍ ആണ് കെട്ടിക്കിടക്കുക.  ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണിക്കുക.