ദമ്പതികള്‍ക്കിടയിലെ വന്ധ്യത പ്രശ്‌നങ്ങള്‍ ഇന്ന് വര്‍ധിച്ച് വരികയാണ്. സ്ത്രീയ്ക്കും പുരുഷനും ഒരുപോലെയുണ്ടാകാന്‍ സാധ്യതയുള്ള രോഗമാണിത്. ആരോഗ്യമുള്ള ബീജങ്ങളില്ലാത്തതും, ലൈംഗികശേഷിക്കുറവും കാരണം സമ്മര്‍ദ്ദത്തിലാകുന്ന പുരുഷന്‍മാര്‍ ഇന്ന് ഏറെയാണ്. സ്‌ട്രെസ്സും ചിലപ്പോള്‍ പാരമ്പര്യരോഗങ്ങള്‍ വരെ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാനപ്പെട്ട അഞ്ച് കാരണങ്ങൾ താഴേ ചേർക്കുന്നു....

തൈറോയ്ഡ്...

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ വന്ന മാറ്റം മൂലമുണ്ടാകുന്ന ഹോർമോണിന്റെ അളവ് കൂടുതലായാലും കുറവായാലും ബീജാണുക്കളിൽ മാറ്റം വരാം. അതിനാൽ തൈറോയ്ഡ് പരിശോധന നടത്തി വ്യത്യാസമുണ്ടെങ്കിൽ ചികിത്സ നൽകിയാൽ ഫലം ഉണ്ടാകും.

 ഹോർമോൺ തകരാർ....

തലച്ചോറിൽനിന്നു പുറപ്പെടുന്ന ഫോളിക്കിൾ സ്റ്റിമുലേറ്റിങ് ഹോർമോൺ, ലൂട്ടണൈസിങ് ഹോർമോൺ എന്നിവയാണ് വൃഷണത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ഈ ഹോർമോണുകളുടെ നിലയിൽ കുറവു വന്നാൽ പുരുഷവന്ധ്യതയ്ക്കു കാരണമാകാം. 

 ജീവിതശൈലി....

പൊണ്ണത്തടി പോലുള്ള ജീവിതശൈലീ രോഗങ്ങൾ പുരുഷ വന്ധ്യതയുടെ കാരണമാണ്. മദ്യപാനം, പുകവലി എന്നിവയും ബീജത്തിന്റെ എണ്ണത്തിലും ഗുണത്തിലും കുറവു വരുത്തും. സ്പ്രേ പെയിന്റിങ് പോലെ കെമിക്കലുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് വന്ധ്യതാ സാധ്യത കൂടും. ഇത്തരം കാര്യങ്ങൾ ഒഴിവാക്കുകയാണെങ്കിൽ പ്രശ്നം പരിഹരിക്കാം. ടെൻഷനും സ്ട്രെസും പുരുഷവന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളാണ്. ഇവ ഒഴിവാക്കുക.

ബീജാണുവിലെ പ്രശ്നം...

ബീജാണുക്കളുടെ എണ്ണം, അതിന്റെ വേഗം, വൈകല്യങ്ങൾ, അതിലുണ്ടാകുന്ന പഴുപ്പ് എന്നിവയെ ആശ്രയിച്ചാണ് പുരുഷവന്ധ്യതയുടെ കാരണം നിശ്ചയിക്കപ്പെടുന്നത്. ചികിത്സ ആരംഭിക്കുമ്പോൾത്തന്നെ ബീജപരിശോധന നടത്തുകയെന്നത് പ്രധാനമാണ്.