സഹിക്കാനാവാത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയത് മൊബൈൽ ഫോൺ ചാർജ്ജർ കേബിൾ. രണ്ടരയടിയോളം നീളമുള്ള കേബിൾ വിഴുങ്ങിയെന്നാണ് യുവാവ് ഡോക്ടർമാരോട് ആദ്യം പറഞ്ഞതെങ്കിലും സംഭവം മറ്റൊന്നായിരുന്നു. ഓപ്പറേഷൻ ടേബിളിൽ വച്ച് ജനനേന്ദ്രിയത്തിൽ കേബിൾ കയറ്റുകയായിരുന്നെന്ന് യുവാവ് ഡ‍ോക്ടർമാരോട് തുറന്ന് പറയുകയായിരുന്നു.

''കടുത്ത വയറുവേദനയുമായാണ് യുവാവ് ആശുപത്രിയിലെത്തുന്നത്. വായിലൂടെ ഹെഡ്‌ഫോൺ കഴിച്ചതായാണ് യുവാവ് ഞങ്ങളോട് ആദ്യം പറഞ്ഞത്, എന്നാൽ വാസ്തവത്തിൽ,  ലിംഗത്തിലൂടെ അയാൾ കേബിൾ കയറ്റുകയായിരുന്നു. ഞാൻ 25 വർഷമായി ശസ്ത്രക്രിയകൾ നടത്തുന്നുണ്ടെങ്കിലും ഇത്തരമൊരു കേസ് ഇത് ആദ്യമായാണ്. '' ഗുവാഹത്തിയിലെ പ്രമുഖ ശസ്ത്രക്രിയ വിദഗ്‌ദ്ധനായ ഡോ. വാലിയുൽ ഇസ്ലാം പറഞ്ഞു.
‍‍‍‍
'' ഞങ്ങൾ അദ്ദേഹത്തിന്റെ മലം പരിശോധിച്ച് ഒരു എൻ‌ഡോസ്കോപ്പി നടത്തി, പക്ഷേ  കേബിൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഞങ്ങൾ അദ്ദേഹത്തെ ശസ്ത്രക്രിയ നടത്തിയപ്പോൾ ദഹനനാളത്തിൽ ഒന്നും ഉണ്ടായിരുന്നില്ല'' - ഡോ. വാലിയുൽ ദി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

 ഓപ്പറേഷൻ ടേബിളിൽ എക്സ്-റേ പരിശോധന നടത്തിയപ്പോൾ യുവാവിന്‍റെ മൂത്രസഞ്ചിയിലാണ് കേബിൾ ഉള്ളതെന്ന് കണ്ടെത്തി. ഓപ്പറേഷനിലൂടെ കേബിൾ നീക്കുകയും ചെയ്തു. യുവാവ് ഇപ്പോൾ സുഖംപ്രാപിച്ച് വരികയാണെന്നും ഡോക്ടർ പറഞ്ഞു. 

ലൈംഗിക സുഖത്തിന് വേണ്ടിയാണ് യുവാവ് ജനനേന്ദ്രിയത്തിൽ കേബിളുകളും മറ്റ് സാധനങ്ങളും ഉപയോഗിച്ചതെന്ന് ഡോക്ടർ പറയുന്നു. അങ്ങനെയാണ് കേബിൾ മൂത്രസഞ്ചിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു തരത്തിലുള്ള സ്വയംഭോഗമാണെന്നും ഡോക്ടർ പറയുന്നു.

'' യുവാവ് ഞങ്ങളോട് സത്യം പറഞ്ഞിരുന്നെങ്കിൽ ശസ്ത്രക്രിയ ഒഴിവാക്കാനും വായിലൂടെ കേബിൾ നീക്കം ചെയ്യാനും കഴിയുമായിരുന്നു. എന്നാൽ നുണ പറഞ്ഞത് കൊണ്ടാണ് ശസ്ത്രക്രിയ നടത്തേണ്ടിവന്നത്, ” ഡോക്ടർ കൂട്ടിച്ചേർത്തു.

കഷണ്ടിയുള്ളവർക്ക് സെക്സ് ഡ്രൈവ് കൂടുതലാണോ? സത്യം ഇതാണ്...