തീര്‍ത്തും അവിചാരിതമായാണ് മാര്‍ക് തനിക്ക് അര്‍ബുദമാണോ എന്ന സംശയത്തിലേക്ക് എത്തുന്നത്. സംശയത്തെ തുടര്‍ന്ന് പരിശോധിച്ച് നോക്കിയപ്പോള്‍ രോഗം സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.
സ്തനാര്‍ബുദം എന്ന് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും അത് സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദം എന്ന് തന്നെയാണ് മിക്കവരും ചിന്തിക്കുക. എന്നാല്‍ സ്തനാര്‍ബുദം പുരുഷന്മാരെയും ബാധിക്കാം. ഇത് അപൂര്‍വമാണെന്ന് മാത്രം. ഇത്തരത്തിലുള്ളൊരു സംഭവമാണിപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്.
യുകെയില്‍ നിന്നുള്ള നഴ്സായ മാര്‍ക് നോക്ക് എന്നയാള്‍ക്കാണ് സ്തനാര്‍ബുദം ബാധിച്ചിരിക്കുന്നത്. തീര്‍ത്തും അവിചാരിതമായാണ് മാര്‍ക് തനിക്ക് അര്‍ബുദമാണോ എന്ന സംശയത്തിലേക്ക് എത്തുന്നത്. സംശയത്തെ തുടര്‍ന്ന് പരിശോധിച്ച് നോക്കിയപ്പോള്‍ രോഗം സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.
സഹപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ആരുടെയോ കയ്യില്‍ നിന്ന് ഒരു പാത്രം വെള്ളം മാര്‍ക്കിന്‍റെ ദേഹത്തേക്ക് മറിഞ്ഞു. ഷര്‍ട്ട് ഊരി പിഴിഞ്ഞുണക്കുന്നതിനായി ടോയ്‍ലറ്റില്‍ പോയ മാര്‍ക്ക് അവിടെ വച്ചാണ് തന്‍റെ നെഞ്ചില്‍ വലതുഭാഗത്ത് മുലക്കണ്ണിന് താഴെയായി ഒരു തടിപ്പുണ്ടെന്ന് കണ്ടെത്തയത്.
ഇതോടെ സംശയത്തിലായ മാര്‍ക് വൈകാതെ തന്നെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ശേഷം നടന്ന പരിശോധനയില്‍ സ്തനാര്‍ബുദ സാധ്യത കണ്ടെത്തിയതോടെ വിശദപരിശോധനയ്ക്ക് വിധേയനായി. ഇതിന് പിന്നാലെ സ്തനാര്‍ബുദം സ്ഥിരീകരിക്കുകയും ചെയ്തു.
സ്റ്റേജ്-2 സ്തനാര്‍ബുദമായിരുന്നു മാര്‍ക്കിന്. എങ്കിലും ചികിത്സ നടത്തി. 2018ലാണ് രോഗം കണ്ടെത്തപ്പെടുന്നത്. ഇപ്പോള്‍ ചികിത്സയിലൂടെ ഏറെക്കുറെ രോഗത്തില്‍ നിന്ന് മുക്തനായി കഴിഞ്ഞിട്ടുണ്ട് മാര്‍ക്. പുരുഷന്മാരില്‍ സ്തനാര്‍ബുദമുണ്ടാകുമെന്ന കാര്യം ധാരാളം പേര്‍ക്ക് അറിയില്ല എന്നതിനാല്‍ തന്നെ ഈ വിഷയത്തില്‍ അവബോധമുണ്ടാക്കുന്നതിനുള്ള ശ്രമത്തിലാണ് മാര്‍ക് ഇപ്പോള്‍. ഇതിന്‍റെ ഭാഗമായാണ് തന്‍റെ കഥയും ഇദ്ദേഹം പരസ്യമാക്കിയിരിക്കുന്നത്.
പുരുഷന്മാരില്‍ സ്തനാര്‍ബുദം...
പുരുഷന്മാരില്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ വളരെ അപൂര്‍വമാണ് സ്തനാര്‍ബുദം പിടിപെടുന്നത്. എന്നാല്‍ രോഗലക്ഷണങ്ങളിലോ ചികിത്സയിലോ ഒന്നും ഈ ലിംഗഭേദം ഇല്ല. പുരുഷന്മാരിലാണെങ്കിലും സ്തനങ്ങളില്‍ മുഴ- തടിപ്പ് (വേദനയില്ലാത്തതും നീങ്ങാത്തതുമായത്), മുലക്കണ്ണ് അകത്തേക്ക് പോവുക, മുലക്കണ്ണില്‍ നിന്ന് സ്രവം പുറത്തുവരിക- ചിലപ്പോള്‍ ഇതില്‍ രക്തത്തിന്‍റെ അംശവും കാണാം, മുലക്കണ്ണിന് ചുറ്റുമായി പാടുകളോ നിറവ്യത്യാസമോ കാണുക, ഈ ഭാഗത്ത് സ്കിൻ വല്ലാതെ കട്ടിയാവുക, കക്ഷത്തിലെ ഗ്രന്ഥികളില്‍ നീര് വന്ന് വീര്‍ക്കുക- തുടങ്ങിയ ലക്ഷണങ്ങള്‍ തന്നെയാണ് രോഗത്തിന്‍റെ ഭാഗമായി പ്രകടമാവുക.
രോഗം നിര്‍ണയിക്കാനുള്ള സ്കാനിംഗ്, ബയോപ്സി എല്ലാം സ്ത്രീകളുടേത് പോലെ തന്നെ. ചികിത്സയില്‍ ചില പ്രയാസങ്ങള്‍ പുരുഷന്മാര്‍ അധികമായി നേരിടാം. പ്രത്യേകിച്ച് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍. കാരണം ചികിത്സ- മരുന്നുകള്‍ എല്ലാം കാര്യമായും സ്ത്രീകള്‍ക്ക് അനുയോജ്യമായ- സ്ത്രീകളില്‍ പരീക്ഷിക്കപ്പെട്ട് വിജയിച്ചുവന്നിട്ടുള്ളതായാരിക്കും. ഇത് പുരുഷന്മാരിലെത്തുമ്പോള്‍ ചില ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. മാര്‍ക്കും സമാനമായ അനുഭവം തന്നെ പങ്കുവയ്ക്കുന്നുണ്ട്.
Also Read:- വൃഷണത്തിലെ ക്യാൻസര്‍; യുവാക്കള്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍...

