63കാരനായ അയാളെ മുട്ടു വേദന ആഴ്ച്ചകളോളമായി അലട്ടുന്നുണ്ടായിരുന്നു. ദിവസങ്ങൾ കഴിയുന്തോറും വേദന കൂടി വരികയാണ് ചെയ്തത്. സഹിക്കാനാവാത്ത വേദനയായപ്പോൾ ഡോക്ടറെ കാണിക്കാമെന്ന് അയാൾ തീരുമാനിച്ചു.ന്യൂയോർക്കിലാണ് സംഭവം. ആശുപത്രിയിൽ ഡോക്ടറെ കാണാൻ പോകുന്ന സമയത്ത് അയാൾ താഴേക്ക് വീഴുകയായിരുന്നു.

ഉടൻ തന്നെ നഴ്സുമാർ അയാളെ എമർജൻസി റൂമിലേക്ക് കൊണ്ട് പോയി. കാലിനു നീരുള്ളതിനാൽ ഡോക്ടർ എക്സ്റേ എടുക്കാൻ ആവശ്യപ്പെടുകയും കാലിനു ബാൻഡേജ് ഇടുകയും ചെയ്തു. പരിശോധനയ്ക്കിടെ ദിവസങ്ങളായി തന്റെ ലിംഗത്തിലും വേദനയുണ്ടെന്ന് അയാൾ ഡോക്ടറിനോട് പറഞ്ഞു. 

ലിംഗത്തില്‍ നിന്നും വെള്ളം പോലെ ഡിസ്ചാര്‍ജ് വരുന്നുണ്ടോയെന്നും ഡോക്ടർ അയാളോട് ചോദിച്ചു. എന്നാൽ അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നും കുറച്ച് ദിവസമായി ലിം​ഗത്തിൽ നല്ല വേദനയുണ്ടെന്നും അയാൾ ഡോക്ടറോട് പറഞ്ഞു. എക്സ്റേ എടുത്താൽ മാത്രമേ കാരണം എന്താണെന്ന് അറിയാൻ പറ്റുകയുള്ളൂ. 

ഡോക്ടർ ഉടനെ തന്നെ അയാളോട് ഒരു എക്സ്റേ എടുക്കാനും പറഞ്ഞു. ഫലം പരിശോധിച്ച മെഡിക്കൽ സംഘം അയാളുടെ ജനനേന്ദ്രിയം എല്ലായി മാറുന്നുണ്ടെന്ന് കണ്ടെത്തി. എല്ലിന്റെ വളർച്ച തുടങ്ങിയിട്ട് കുറച്ചു കാലമായിയെന്നും അവർ കണ്ടെത്തി.  ഈ ഒരു രോഗാവസ്ഥയെ ഡോക്ടർമാർ, 'ലിംഗത്തിലുണ്ടാകുന്ന ഒരു പ്രത്യേക തരത്തിലുള്ള കാൽസിഫിക്കേഷൻ പ്രക്രിയ'യായിട്ടാണ് കാണുന്നത്.  

ഇതിന്റെ ഫലമായി സാധാരണഗതിയിൽ തൂങ്ങിക്കിടക്കുന്ന ലിംഗം സ്ഥിരമായി ദൃഢമാകുകയും, കടുത്ത വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് യൂറോളജി കേസ് റിപ്പോർട്ടിൽ പറയുന്നു. അപൂർവ്വങ്ങളിൽ അപൂർവമായ ഒരു രോഗാവസ്ഥയാണിത്. 40 കേസുകളാണ് ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.