Asianet News MalayalamAsianet News Malayalam

ലിം​ഗത്തിൽ സഹിക്കാനാവാത്ത വേദന, യുവാവിന് അപൂർവരോ​ഗം ,പരിശോധനയിൽ...

ലിം​ഗം മുഴ കൊണ്ട് മൂടിയ നിലയിലായിരുന്നു. അദ്ദേഹത്തിന് ലെെം​ഗിക ജീവിതം ആസ്വദിക്കാനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. വളരെ അപൂർവമായ രോ​ഗമാണ് ഇതെന്നും ഡോക്ടർ പറഞ്ഞു. 

Man is diagnosed with cauliflower-like cancerous tumour on his penis
Author
West Virginia, First Published Jan 6, 2020, 7:11 PM IST

ലിം​ഗത്തിൽ സഹിക്കാനാവാത്ത വേദനയോട് കൂടിയാണ് 39കാരനായ ആ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും ലിം​ഗത്തിൽ രൂപം മാറി വരുന്നത് അയാൾ ശ്രദ്ധിച്ചു. അങ്ങനെയാണ് ലിംഗത്തിൽ കോളിഫ്ളവർ രൂപത്തിലുള്ള മുഴ വളരുന്നതായി കണ്ടെത്തിയത്. ലിം​ഗം മുഴ കൊണ്ട് മൂടിയ നിലയിലായിരുന്നു. അദ്ദേഹത്തിന് ലെെം​ഗിക ജീവിതം ആസ്വദിക്കാനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

വളരെ അപൂർവമായ രോ​ഗമാണ് ഇതെന്നും ഡോക്ടർ പറഞ്ഞു. ശസ്ത്രക്രിയയ്ക്കും കീമോതെറാപ്പിക്കും ശേഷം യുവാവ് രോഗാവസ്ഥയിൽ നിന്ന് സുഖം പ്രാപിച്ചു. രോ​ഗിയുടെ പേര് പുറത്ത് വിടാതെ ഹണ്ടിംഗ്ടണിലെ മാർഷൽ യൂണിവേഴ്സിറ്റിയിലെ ​ഡോക്ടർമാർ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ടു. ഡോ. ആന്റണി എൽ ഖർക്കിയും സഹപ്രവർത്തകരും ട്യൂമറിന്റെ ഗ്രാഫിക് ഫോട്ടോ പുറത്തുവിടുകയും ചെയ്തു. കോളിഫ്ളവർ രൂപത്തിലായിരുന്നു മുഴ വളർന്നിരുന്നുതെന്നു ഡോ. ആന്റണി പറയുന്നു.

വർഷങ്ങളായി ഇയാൾ 'ബുഷ്കെ-ലോവൻ‌സ്റ്റൈൻ ട്യൂമർ' കൊണ്ട് ബുദ്ധിമുട്ടുന്നുവെന്നും പരിശോധനയിൽ കണ്ടെത്താനായി. ബുഷ്കെ-ലെവെൻസ്റ്റൈൻ ട്യൂമർ ലൈംഗികപരമായി പകരുന്ന അപൂർവ രോഗമാണ്. ഇത് ലിം​ഗത്തെയാണ് പ്രധാനമായി ബാധിക്കുന്നത്. വളരുന്ന കോളിഫ്ളവർ പോലുള്ള ട്യൂമറാണ് ബി‌എൽ‌ടി. 

ഇവിടെ ട്യൂമർ വികസിപ്പിക്കുന്നതിൽ ഹ്യൂമൻ പാപ്പിലോമ വൈറസ് ഒരു പ്രധാന ഘടകമാണ്. ഇത് എത്ര വർഷം കൊണ്ടാണ് വളരുന്നതെന്ന് വ്യക്തമല്ല. ആയിരത്തിൽ വെറും ഒരാൾക്ക് മാത്രം പിടിപെടാവുന്ന രോ​ഗമാണിത്. യുവാവിന്റെ ലിംഗത്തിൽ നിന്ന് കോളിഫ്ളവർ പോലുള്ള മുഴ നീക്കം ചെയ്യാൻ രണ്ട് തവണ ശസ്ത്രക്രിയ നടത്തി.

 അവ മൂത്രനാളത്തോട് വളരെ അടുത്ത് കിടക്കുന്നതിനാൽ ഇത് വളരെ സൂക്ഷിച്ച് ചെയ്യേണ്ട ഒന്നാണെന്നും ഡോക്ടർമാർ പറഞ്ഞു. അത് കൂടാതെ, കീമോതെറാപ്പിയും ചെയ്തു. ഈ സമയത്ത് യുവാവിന് ശരീരഭാരം കുറയുകയും ചെയ്തുവെന്നും ഡോക്ടർ പറയുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ലിംഗം സാധാരണനിലയിലായി. ക്യാൻ‌സർ‌ മടങ്ങിവരില്ലെന്ന് ഉറപ്പുവരുത്താൻ അദ്ദേഹത്തിന് ഇപ്പോൾ 'സ്ഥിരമായി പരിശോധന നടത്തുന്നുണ്ടെന്നും ഡോക്ടമാർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios